Latest News
Home » About Us

About Us

 

മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഓണ്‍ലൈന്‍ മാഗസിനാണ്  ‘നമ്മുടെ മലയാളം ഡോട്ട് കോം’.  മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ഗൃഹാതുരത്വമുണര്‍ത്തുന്ന വായനാനുഭാവങ്ങ ളുമായി 2008 ഒക്ടോബര്‍ 2 നാണ് ‘നമ്മുടെ മലയാളം ഡോട്ട് കോം’ ലോകവലയിലേയ്ക്കെത്തുന്നത് .  കൃഷി, ആയുര്‍വേദം, പൈതൃകം തുടങ്ങിയ പതിവു വിഭവങ്ങള്‍ക്കൊപ്പം,  ആധുനിക ലോകത്തിന്റെ സ്പന്ദനങ്ങളും ലോകമലയാളികള്‍ക്കു മുന്നില്‍   മുടങ്ങാതെ എത്തിച്ച്  ‘നമ്മുടെ മലയാളം ഡോട്ട് കോം’  ചുരുങ്ങിയ കാലയളവില്‍  തന്നെ    ഇ-വായനയിലെ നിറസാന്നിധ്യമായി.

2010 ല്‍  ‘തൃശൂര്‍ പൂരം’ എന്ന ഒരു  ചരിത്ര-ഐതീഹ്യ-ഗവേഷണ ഗ്രന്ഥവും  ‘കാര്‍ഷിക രംഗത്തെ വിജയകഥകള്‍’ എന്ന റെഫെറെന്‍സ് ഗ്രന്ഥവുമായി  ‘നമ്മുടെ മലയാളം ഡോട്ട് കോം’ പുസ്തക പ്രസാധന രംഗത്തേക്കും കടന്നു. വിവിധ മേഖലകളിലായി ഇരുപതോളം പുസ്തകങ്ങള്‍ ഇതിനോടകം  പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

2012 ജനുവരി 8 നു ‘കാര്‍ഷിക രത്നം’ എന്ന ലോകത്തിലെ തന്നെ ആദ്യത്തെ റിയാലിറ്റി ഷോ അവതരിപ്പിച്ചുകൊണ്ട് ‘നമ്മുടെ മലയാളം ഡോട്ട് കോം’ വാര്‍ത്തയിലും ചരിത്രത്തിലും ഇടം നേടി.  മികച്ച കാര്‍ഷിക വിജ്ഞാന പരിപാടിയായി തെരഞ്ഞെടുക്കപ്പെട്ട  ഈ പ്രോഗ്രാം കേരള കാര്‍ഷിക സര്‍വകലാശാല ഏറ്റെടുക്കുകയും  2013 ലെ ഏഷ്യ-പസഫിക് അന്തര്‍ദേശീയ പുരസ്കാരത്തിനു അര്‍ഹമാവുകയും ചെയ്തു.

കലാരംഗത്തു പ്രശസ്തരായ  അമ്മമാര്‍ക്ക്‌  ഗുരുദക്ഷിണ സമര്‍പ്പിച്ചു  കൊണ്ടാണ് ‘നമ്മുടെ മലയാളംഡോട്ട് കോ’മിന്റെ ഓരോ വാര്‍ഷികാഘോഷവും ആരംഭിക്കുന്നത്. കോഴിക്കോട് ശാന്താദേവി, നിലമ്പൂര്‍ ആയിഷ, കുട്ട്യേടത്തി വിലാസിനി , മച്ചാട് വാസന്തി, ശാന്തകുമാരി തുടങ്ങിയവരെയാണ് ഇതുവരെയുള്ള ഓരോ വര്‍ഷങ്ങളിലും ആദരിച്ചിട്ടുള്ളത്.  കേരളത്തിലെ വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വ്യക്തികളെ തെരഞ്ഞെടുത്ത് ‘മലയാളശ്രീ’ പുരസ്കാരം നല്‍കി അനുമോദിക്കുന്ന  ചടങ്ങും ഓരോ വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി നടന്നു വരുന്നു.

അച്ചടി മാധ്യമ രംഗത്ത് നിന്നുള്ള സുഹൃത്തുക്കളുടെ ഒരു സ്വപ്ന സംരംഭമായി ജന്മമെടുത്ത  ‘ നമ്മുടെ  മലയാളം ഡോട്ട് കോം’ നവമാധ്യമരംഗത്ത് മാത്രമല്ല,  ആത്മ, കൃഷി വകുപ്പ്, കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഷിക ഗവേഷണ കേന്ദ്രം,  തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പുസ്തകങ്ങളും വീഡി യോ ഡോകുമെന്റുകളും ചെയ്യുന്ന മീഡിയാ പാര്‍ട്ട്ണര്‍  ആയും വാര്‍ത്താ ലോകത്ത് സജീവമാണ് .

scroll to top