Home » ആരോഗ്യം » ഫ്രീറാഡിക്കല്‍ ഫ്രീയായി രോഗം തരും

ഫ്രീറാഡിക്കല്‍ ഫ്രീയായി രോഗം തരും

ബ്രോക്കോളി

ബ്രോക്കോളി

ജീവിതശൈലി മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ നല്ലൊരു ശതമാനവും. ഇത്തരം രോഗങ്ങള്‍ക്കു പ്രധാനകാരണം ഫ്രീറാഡിക്കല്‍ എന്നു വിളിപ്പേരുള്ള തന്മാത്രകളാണ്. ഇലക്ട്രോണ്‍ നഷ്ടമായി അസ്ഥിരമാക്കപ്പെട്ട സൂക്ഷ്മകണമാണ് ഫ്രീറാഡിക്കല്‍. മുറിച്ചു വച്ച ആപ്പിള്‍ പ്രതലം നിറം മാറുന്നത് കണ്ടിട്ടില്ലേ ?  ഓക്സീകരണമാണ് ഇതിനു കാരണം– ഇരുമ്പ് തുരുമ്പിക്കുന്നതുപോലെയുള്ള ഒരു പ്രവര്‍ത്തനമാണ് ഇത്.  ശരീരത്തില്‍ ഇത് ബാധിക്കുന്നത് ഡിഎന്‍എയെയോ കോശഘടകത്തെയോ ആണ് . ഫ്രീറാഡിക്കല്‍ ശരീരത്തില്‍ കയറിയാല്‍ വാര്‍ധക്യം വരുന്നതിന്‍റെ തോത് വളരെ വേഗത്തിലായിരിക്കും. ഇവയുടെ പ്രവര്‍ത്തനം തടയാന്‍ നീരോക്സീകാരികള്‍ (ആന്റി ഓക്സിഡന്റ്സ് )  ആവശ്യമാണ്. സാധാരണ ജലദോഷം മുതല്‍ കാന്‍സര്‍ വരെ ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനം കൊണ്ട് ഉണ്ടാകുന്നു.

നീരോക്സീകാരികള്‍ ശരീരത്തില്‍ കയറിയാല്‍ ഫ്രീറാഡിക്കലിനെ തൃപ്തിപ്പെടുത്താന്‍ സ്വന്തമായി ഇലക്ട്രോണുകളെ നല്‍കും. ഇത് ലഭിച്ചാല്‍ ഫ്രീറാഡിക്കല്‍ കോശങ്ങളെ ആക്രമിക്കുന്നത് നില്‍ക്കും. ഇത് ചാക്രിക പ്രവര്‍ത്തനത്തിനു കടിഞ്ഞാണിടുന്നു.  നീരോക്സീകാരികള്‍ ഓക്സീകരണം തടയാന്‍ ആവശ്യമായുള്ളതാണ്. ഇവ ജീവകങ്ങളുടെയും ധാതുക്കളുടെയും കുടുംബത്തില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്.

ചില ആന്‍റി ഓക്സൈഡുകള്‍ ശരീരത്തില്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെടുന്നു.  മറ്റു ചിലത് ഭക്ഷണത്തിലൂടെയും അനുബന്ധ ആഹാരത്തിലൂടെയും ലഭിക്കേണ്ടതുണ്ട്. ഫ്രീ റാഡിക്കലിനെ തടയാന്‍ നിരോക്സീകാരികളും ആരോഗ്യദായകമായ വ്യായാമമുറകളും പ്രധാന ഘടകങ്ങളാണ്. ഇതിനായി നമ്മുടെ ശരീരത്തില്‍ വേണ്ട ജീവകങ്ങള്‍ വൈറ്റമിന്‍ -ഇ, വൈറ്റമിന്‍ -സി, ബീറ്റ കരോട്ടിന്‍ എന്നിവയാണ്.

വൈറ്റമിന്‍-ഇ ലോക ആരോഗ്യ സംഘടന ഉള്‍പ്പെടെയുള്ളവ അംഗീകരിച്ച അന്താരാഷ്ട്ര മാനദണ്ഡ പ്രകാരം പുരുഷന്മാരില്‍ 15 ഇന്‍റര്‍നാഷണല്‍ യൂണിറ്റും (ഐ .യു.) സ്ത്രീകളില്‍ 12 ഇന്‍റര്‍നാഷണല്‍ യൂണിറ്റും വൈറ്റമിന്‍ വേണം. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, വൈറ്റമിനുകള്‍ അടങ്ങിയ ധാന്യങ്ങള്‍, സസ്യഎണ്ണ, മത്സ്യ എണ്ണ എന്നിവയില്‍ ഇത് അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍-സി (അസ്കോര്‍ബിക് ആസിഡ്) വെള്ളത്തില്‍ അലിയുന്ന വൈറ്റമിന്‍ ആണ്. പുളിയുള്ള പഴങ്ങളിലും ജൂസുകളിലും കൂടാതെ പച്ച കുരുമുളക്, കാബേജ്,ചീര, ബ്ലോക്കോളി, സ്ട്രോബെറീസ്, നെല്ലിക്ക ഇവയിലൊക്കെ അടങ്ങിയിട്ടുണ്ട്. ഒരു ദിവസം നമ്മുടെ ശരീരത്തില്‍ 60 എം. ജി. വൈറ്റമിന്‍-സി കിട്ടിയിരിക്കണം.

ചീര

ചീര

ലിവര്‍, കാബേജ്, ബ്രോക്കോളി, തക്കാളി, കാരറ്റ് എന്നിവയിലാണ് മുഖ്യമായും ബീറ്റ കരോട്ടീന്‍ അടങ്ങിയിട്ടുള്ളത്. ഇതു നമ്മുടെ  ശരീരത്തില്‍ വൈറ്റമീന്‍ -എ ആയി മാറും. നീരോക്സീകാരികള്‍ അടങ്ങിയ ഭക്ഷണത്തിലൂടെ ശരീരത്തില്‍ ഫ്രീറാഡിക്കലിനെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താനാകും.   നിത്യ വ്യായാമത്തിനും  ഫ്രീറാഡിക്കലിനെ തടഞ്ഞു നിര്‍ത്താനാവും.  നമ്മുടെ ശരീരത്തില്‍ നിശ്ചിത അളവില്‍ നീരോക്സീകാരികള്‍ ഉണ്ടായാലേ ഇതിന്‍റെ എല്ലാം ഗുണം കിട്ടുകയുള്ളൂ.

വെള്ളം, വൈറ്റമിനുകളും മിനറുകളും, ശരിയായ വിശ്രമം, സദ്മനോഭാവം ഇവയൊക്കെ ഉണ്ടെങ്കിലേ ഇത്തരം രോഗങ്ങളെ അതിജീവിക്കാന്‍ കഴിയൂ. ഹൃദ്രോഹം, കാന്‍സര്‍, പ്രമേഹം, രക്തസമര്‍ദ്ദം, അല്‍സ്ഹൈമേഴ്സ് വാതരോഗങ്ങള്‍, അസ്മ തുടങ്ങിയ രോഗങ്ങള്‍ക്കു പ്രധാന കാരണം  ഫ്രീറാഡിക്കലുകള്‍ തന്നെ.  ഫ്രീറാഡിക്കല്‍ ഉത്പാദനം പ്രധാനമായും ഫാസ്റ്റ് ഫുഡ് സംസ്കരം, ഭക്ഷണം സമയത്തിനു കഴിക്കാതിരിക്കാല്‍, പഴകിയ ഭക്ഷണം, വാരിവലിച്ചു കഴിക്കുക, കൂടുതല്‍ അന്നജവും മാംസാഹാരവും അകത്താക്കുക. തിരക്കിട്ട ജീവിതശൈലി, കീടനാശിനി കലര്‍ന്ന ഭക്ഷണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ഇവയെല്ലാം നമ്മുടെ ശരീരത്തില്‍ അസന്തുലിത പോഷണത്തിനു കാരണമാകും. നമ്മുടെ ശരീരത്തിന് വൈറ്റമിന്‍ – എ, വൈറ്റമിന്‍-സി, വൈറ്റമിന്‍-ഇ, ധാതുക്കളായ സെലീനിയവും ബയോഫ്ളവനോയിഡുകളും തുടങ്ങിയവ അത്യാവശ്യമാണ്. ഇവ കുറഞ്ഞാല്‍  നമ്മള്‍  ആന്‍റി ഓക്സിഡന്‍റ്-ഫ്രീറാഡിക്കല്‍ യുദ്ധത്തില്‍ തോല്‍ക്കും. അതായത് ഫ്രീറാഡിക്കല്‍ തോത് ശരീരത്തില്‍ ഉയര്‍ന്നു കൊണ്ടേയിരിക്കും. മാനസിക സമ്മര്‍ദ്ദം, മലിനമായ ഭക്ഷണം, മലിന്‍ ജലം, വായു മലിനീകരണം, അള്‍ട്രാവയലറ്റ് രശ്മികള്‍, പുകവലി, മദ്യപാനം, റേഡിയേഷന്‍ തെറ്റായ മരുന്നുകള്‍ എന്നിവ മൂലം ഫ്രീറാഡിക്കല്‍ തോത് ഉയര്‍ന്ന് ജീവിത ശൈലി രോഗങ്ങളുണ്ടാകാം.

കാബേജ്

കാബേജ്

ഫ്രീറാഡിക്കലുകളെ നിയന്തിക്കനയില്ലെങ്കില്‍ തലമുറകളോളം നീളുന്ന അസുഖങ്ങള്‍ വരെ വന്നു ചേര്‍ന്നേക്കാം. ഇത് തടയാന്‍ പിരിമുറുക്കം കുറയ്ക്കുക, അള്‍ട്രാ വയലറ്റ് രശ്‌മികള്‍ കഴിവതും ഏല്‍ക്കാതിരിക്കുക, മലിനീകരണം പരമാവധി തടയുക, തെറ്റായ വ്യായാമം ഒഴിവാക്കുക എന്നീ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. വൈറ്റമിനുകളും ധാതുക്കളും കൂട്ടാന്‍ പ്രകൃതിദത്തമായ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം.

ഫൈബര്‍ കൂടിയ അന്നജങ്ങളായ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ (ഉദാ മത്തി, അയില, ട്യൂണ) ധാരാളം കഴിക്കുക. ദിവസേണ രണ്ടു ലിറ്റര്‍ വെള്ളം കുടിക്കുക. നമ്മുടെ ശരീരത്തില്‍ ശരിയായ തോതിലുള്ള   ആന്‍റി ഓക്സിഡന്‍റുകള്‍ ഭക്ഷണത്തിലൂടെയും മറ്റും ലഭിച്ചിരിക്കണം. ഇല്ലെങ്കില്‍ ഫ്രീറാഡിക്കല്‍ മൂലമുള്ള പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ശരീരത്തിനു സാധിക്കില്ല. ഫ്രീറാഡിക്കലുകളെ തടഞ്ഞു നിര്‍ത്താന്‍ യോഗാഭ്യാസത്തിന്‍റെ പങ്ക് നിസ്തുലമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഭക്ഷണം ക്രമത്തിലധികം ചൂടാക്കുന്നത്,  ഒന്നിലധികം തവണ ഉപയോഗിച്ചു വീണ്ടും ചൂടാക്കിയ എണ്ണയുടെ ഉപയോഗം എന്നിവ ഫ്രീറാഡിക്കലുകള്‍ ഉയര്‍ന്ന തോതിലുണ്ടാവാന്‍ കാരണമാകുന്നു. അതുകൊണ്ട് ഈ പറഞ്ഞസാഹചര്യങ്ങള്‍ ഒഴിവാക്കുക. എന്നതാണ് ബുദ്ധി. എണ്ണപ്പലഹാരങ്ങള്‍ക്കെതിരെയുള്ള ഡോക്ടറുടെ ഉപദേശങ്ങള്‍ക്കു പിന്നിലെ കാരണവും ഇതുതന്നെ.

 

 

 

 

ഫ്രീറാഡിക്കല്‍ ഫ്രീയായി രോഗം തരും Reviewed by on . [caption id="attachment_1156" align="alignleft" width="260"] ബ്രോക്കോളി[/caption] ജീവിതശൈലി മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ നല്ലൊര [caption id="attachment_1156" align="alignleft" width="260"] ബ്രോക്കോളി[/caption] ജീവിതശൈലി മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ നല്ലൊര Rating: 0

About nammudemalayalam

scroll to top