Latest News

Home » ബുക്സ് » തൃശൂര്‍ പൂരം

തൃശൂര്‍ പൂരം

പി.കെ. പ്രിയ

1 Thrissur pooramതൃശൂര്‍ പൂരത്തിന്‍റെ ഐതീഹ്യവും ചരിത്രവും വര്‍ത്തമാനവും ഉള്‍ക്കൊള്ളിച്ച ആദ്യത്തെ സമഗ്ര ഗ്രന്ഥമാണ് പി.കെ.പ്രിയ എഴുതി  നമ്മുടെ മലയാളം ഡോട്ട്‌കോം പ്രസിദ്ധീകരിച്ച  തൃശൂര്‍ പൂരം എന്ന പുസ്തകം.  പൂരം എന്നത് തൃശ്ശൂര്‍ വാസികള്‍ക്ക്  ആഘോഷം മാത്രമല്ല  ഒരു വികാരം കൂടിയാണ്  എന്നുള്ള വസ്തുത ഉള്‍ക്കൊണ്ടു കൊണ്ട് പൂരത്തിന്റെ എല്ലാ വശങ്ങളും വ്യക്തമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഇത്.

മലയാളത്തില്‍ തൃശൂര്‍ പൂരത്തെ കുറിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥം ഇല്ലെന്നുള്ള തിരിച്ചറിവില്‍ നിന്നാണ് തൃശൂര്‍ പൂരം  എന്ന പുസ്തകത്തിന്റെ പിറവി. നമ്മുടെ മലയാളം ഡോട്ട്‌ കോമിന്‍റെ ആദ്യ പുസ്തകമാണ്  തൃശൂര്‍ പൂരം. പുസ്തക പ്രസാധനരംഗത്തേക്ക് ചുവടു വച്ചപ്പോള്‍ നാടിന്‍റെ പൈതൃകവും സംസ്കാരവും ഉള്‍ക്കൊള്ളുന്നതാവണം അതെന്നുള്ള നിര്‍ബന്ധം  കൂടി ‘നമ്മുടെ മലയാളം ഡോട്ട് കോമിന് ഉണ്ടായിരുന്നു. അതാണ് മറ്റെന്തിനെക്കാളും തൃശൂരുകാര്‍ സ്നേഹിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന തൃശൂര്‍ പൂരം തന്നെ ഗ്രന്ഥത്തിന് വിഷയമാക്കി യത്.

 

ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ് ഈ പുസ്തകം.ആദ്യപതിപ്പിന്  കിട്ടിയ പ്രതികരണവും പ്രോത്സാഹനവുമാണ്   പുസ്തകം പരിഷ്കരിച്ചു പ്രസിദ്ധീകരിക്കാന്‍ നമ്മുടെ മലയാളത്തെ പ്രേരിപ്പിച്ചത് .ഈ പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ വൈകാതെ പുറത്തിറങ്ങും  . 100 രൂപയാണ് പുസ്തകത്തിന്‍റെ വില.

തൃശൂര്‍ പൂരം Reviewed by on . തൃശൂര്‍ പൂരത്തിന്‍റെ ഐതീഹ്യവും ചരിത്രവും വര്‍ത്തമാനവും ഉള്‍ക്കൊള്ളിച്ച ആദ്യത്തെ സമഗ്ര ഗ്രന്ഥമാണ് പി.കെ.പ്രിയ എഴുതി  നമ്മുടെ മലയാളം ഡോട്ട്‌കോം പ്രസിദ്ധീകരിച്ച  ത തൃശൂര്‍ പൂരത്തിന്‍റെ ഐതീഹ്യവും ചരിത്രവും വര്‍ത്തമാനവും ഉള്‍ക്കൊള്ളിച്ച ആദ്യത്തെ സമഗ്ര ഗ്രന്ഥമാണ് പി.കെ.പ്രിയ എഴുതി  നമ്മുടെ മലയാളം ഡോട്ട്‌കോം പ്രസിദ്ധീകരിച്ച  ത Rating: 0

About nammudemalayalam

scroll to top