Home » സിനിമ » ‘പി കെ’ തമിഴിലും

‘പി കെ’ തമിഴിലും

Kamal-Haasan

 

രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ്‌ ബോളിവുഡ് ചിത്രം ‘പി കെ’ തമിഴ് പതിപ്പില്‍ ഒരുങ്ങുന്നു. ഉലകനായകന്‍ കമല്‍ ഹാസനാണ് ചിത്രത്തില്‍ നായക വേഷം ഇടുന്നത്. ആഭ്യന്തര വിപണിയില്‍ 300 കോടി രൂപ നേടിയ ആദ്യ ചിത്രമാണ് പി കെ. വിധു വിനോദ് ചോപ്രയാണ് ഹിന്ദിയില്‍ ഈ ചിത്രത്തിന്‍റെ നിര്‍മാതാവ്.

 ജെമിനി പ്രൊഡക്ഷന്‍സ് ആണ് ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുന്നത്. മെയ് മാസം ചിത്രത്തിന്‍റെ ഷൂട്ടിഗ് ആരംഭിക്കുമെന്നാണ് സൂചന. കമല്‍ ഹാസനെ മാത്രമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റ് അഭിനേതാക്കളെ നിശ്ചയിച്ചിട്ടില്ല എന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

 അമീര്‍ഖാന്‍ നായകനായ ഹിന്ദി ചിത്രത്തില്‍ അനുഷ്ക ശര്‍മ്മയായിരുന്നു നായികയായി വേഷം ഇട്ടത്. ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ച പി കെ. കഴിഞ്ഞ ഡിസംബര്‍ 19 നാണ് പ്രേക്ഷകര്‍ക്കു മുന്‍പില്‍ എത്തിയത്.

 

‘പി കെ’ തമിഴിലും Reviewed by on .   രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ്‌ ബോളിവുഡ് ചിത്രം 'പി കെ' തമിഴ് പതിപ്പില്‍ ഒരുങ്ങുന്നു. ഉലകനായകന്‍ കമല്‍ ഹാസനാണ് ചിത്രത്തില്‍ നായക വേഷം ഇ   രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ്‌ ബോളിവുഡ് ചിത്രം 'പി കെ' തമിഴ് പതിപ്പില്‍ ഒരുങ്ങുന്നു. ഉലകനായകന്‍ കമല്‍ ഹാസനാണ് ചിത്രത്തില്‍ നായക വേഷം ഇ Rating: 0

About nammudemalayalam

scroll to top