Latest News

Home » ബുക്സ് » കാര്‍ഷികരംഗത്തെ വിജയകഥകള്‍

കാര്‍ഷികരംഗത്തെ വിജയകഥകള്‍

മധു ചെമ്പേരി

success stories part 2കര്‍ഷകര്‍ക്കും കാര്‍ഷികരംഗത്തേക്ക് കടന്നു വരുന്നവര്‍ക്കും കൃഷിയെ സ്നേഹിക്കുന്നവര്‍ക്കും ഒരു വഴികാട്ടിയാണ് മധു ചെമ്പേരിയുടെ ‘കാര്‍ഷികരംഗത്തെ വിജയകഥകള്‍’ എന്ന പുസ്തകം . കേരളത്തിലെ കാര്‍ഷികരംഗം തകര്‍ച്ചയും വെല്ലുവിളികളും നേരിട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മുടെ മലയാളം ഡോട്ട്‌കോം പ്രസിദ്ധീകരിച്ച ഈ പുസ്തകം ഏറെ കാലിക പ്രസക്തമാണ് .

 

കാര്‍ഷികരംഗത്തും മൃഗ സംരക്ഷണരംഗത്തും വിജയം കൈവരിച്ച 22 കര്‍ഷകരുടെ ജീവിതാനുഭവങ്ങളാണ് ‘കാര്‍ഷികരംഗത്തെ വിജയകഥകള്‍’ എന്ന ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്‌. ജീവിതത്തില്‍ വിജയിച്ചവരുടെ അനുഭവങ്ങള്‍ ഏതൊരാള്‍ക്കും മുന്നോട്ടുള്ള യാത്രയില്‍ വഴികാട്ടിയാണ്. അതുപോലെ ,കാര്‍ഷികരംഗത്ത് വിപ്ലവകരമായ വിജയം കൈവരിച്ച വ്യക്തികളുടെ അനുഭവങ്ങള്‍ കൃഷിക്കാര്‍ക്കും , കാര്‍ഷികരംഗത്തേക്ക് കടന്നു വരുന്നവര്‍ക്കും, കൃഷിയെ സ്നേഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രചോദനമാവും എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ പുസ്തകത്തിന്‍റെ പിറവി.

 

50 രൂപയാണ് പുസ്തകത്തിന്‍റെ വില .

 

കാര്‍ഷികരംഗത്തെ വിജയകഥകള്‍ Reviewed by on . കര്‍ഷകര്‍ക്കും കാര്‍ഷികരംഗത്തേക്ക് കടന്നു വരുന്നവര്‍ക്കും കൃഷിയെ സ്നേഹിക്കുന്നവര്‍ക്കും ഒരു വഴികാട്ടിയാണ് മധു ചെമ്പേരിയുടെ 'കാര്‍ഷികരംഗത്തെ വിജയകഥകള്‍' എന്ന പുസ കര്‍ഷകര്‍ക്കും കാര്‍ഷികരംഗത്തേക്ക് കടന്നു വരുന്നവര്‍ക്കും കൃഷിയെ സ്നേഹിക്കുന്നവര്‍ക്കും ഒരു വഴികാട്ടിയാണ് മധു ചെമ്പേരിയുടെ 'കാര്‍ഷികരംഗത്തെ വിജയകഥകള്‍' എന്ന പുസ Rating: 0

About nammudemalayalam

scroll to top