Latest News

Home » ബുക്സ് » കാര്‍ഷികരംഗത്തെ വിജയകഥകള്‍-രണ്ടാം ഭാഗം

കാര്‍ഷികരംഗത്തെ വിജയകഥകള്‍-രണ്ടാം ഭാഗം

മധു ചെമ്പേരി, പി.കെ.പ്രിയ

success stories part 1കാര്‍ഷികരംഗത്തെ വിജയകഥകളുടെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചപ്പോള്‍ ലഭിച്ച മികച്ച പ്രതികരണമാണ് പുസ്തകത്തിന്‍റെ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കാന്‍ നമ്മുടെ മലയാളം ഡോട്ട്‌കോമിനെ പ്രേരിപ്പിച്ചത്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഇത്തരം വിജയ കഥകള്‍ പുറത്തു വരേണ്ടത് അത്യാവശ്യമാണെന്നുള്ള നിര്‍ദേശവും തിരിച്ചറിവും കൂടിയായപ്പോള്‍ കാര്‍ഷിക രംഗത്തെ വിവിധ മേഖലകളെ കുറച്ചു കൂടി വിപുലമായി കോര്‍ത്തിണക്കിക്കൊണ്ട് ‘കാര്‍ഷികരംഗത്തെ വിജയകഥകള്‍’ എന്ന ഗ്രന്ഥത്തിന്‍റെ രണ്ടാം ഭാഗം പിറന്നു.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള  25 കര്‍ഷകര്‍ കൃഷിയില്‍ രചിച്ച  വിജയ ഗാഥകളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ഇവര്‍ ഓരോരുത്തരുടെയും ജീവിത കഥകള്‍ ഏതൊരാളെയും ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ് . കാര്‍ഷികരംഗത്ത് വിജയം കൈവരിക്കുക മാത്രമല്ല അംഗീകാരങ്ങള്‍ ലഭിക്കുക കൂടി ചെയ്ത കര്‍ഷകരെ  പുസ്തകം പരിചയപ്പെടുത്തുന്നു .

മാധ്യമപ്രവര്‍ത്തകരായ മധു ചെമ്പേരിയും  പി.കെ.പ്രിയയും ചേര്‍ന്നാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

50 രൂപയാണ് പുസ്തകത്തിന്‍റെ വില.

കാര്‍ഷികരംഗത്തെ വിജയകഥകള്‍-രണ്ടാം ഭാഗം Reviewed by on . കാര്‍ഷികരംഗത്തെ വിജയകഥകളുടെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചപ്പോള്‍ ലഭിച്ച മികച്ച പ്രതികരണമാണ് പുസ്തകത്തിന്‍റെ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കാന്‍ നമ്മുടെ മലയാളം ഡോട്ട്‌ കാര്‍ഷികരംഗത്തെ വിജയകഥകളുടെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചപ്പോള്‍ ലഭിച്ച മികച്ച പ്രതികരണമാണ് പുസ്തകത്തിന്‍റെ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കാന്‍ നമ്മുടെ മലയാളം ഡോട്ട്‌ Rating: 0

About nammudemalayalam

scroll to top