Latest News
Home » ബുക്സ് » കാര്‍ഷിക ജാലകം-കാര്‍ഷിക വിജ്ഞാന ഗൈഡ്

കാര്‍ഷിക ജാലകം-കാര്‍ഷിക വിജ്ഞാന ഗൈഡ്

പി.കെ.പ്രിയ, ലക്ഷ്മി മഞ്ജുഷ . എം.

a guide to agricultural informationsര്‍ഷകര്‍ക്കും കൃഷിയെ സ്നേഹിക്കുന്നവര്‍ക്കും ഉത്തമ വഴികാട്ടിയാണ് നമ്മുടെ മലയാളം ഡോട്ട്‌കോം പ്രസിദ്ധീകരിച്ച ‘കാര്‍ഷിക ജാലകം-കാര്‍ഷിക വിജ്ഞാന ഗൈഡ്’. ആധുനിക കാര്‍ഷിക സാങ്കേതികവിദ്യകളിലും സൗകര്യങ്ങളിലും കേരളം ഏറെ മുന്നിലാണ്. എങ്കിലും കൃഷിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാന്‍ സംവിധാനമില്ലെന്നുള്ളതാണ് വസ്തുത. അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലുള്ളവര്‍ക്കും കൃഷിയുമായി ബന്ധപ്പെട്ട പല വിവരങ്ങളും യഥാസമയം ലഭിക്കുന്നില്ല. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് ‘കാര്‍ഷിക ജാലകം-കാര്‍ഷിക വിജ്ഞാന ഗൈഡ്’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം .

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , കേരള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍ ,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , പരിശീലനകേന്ദ്രങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍,ഗവേഷണകേന്ദ്രങ്ങള്‍, ലാബോറട്ടറികള്‍, തുടങ്ങി കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളും പുസ്തകത്തിലുണ്ട്. പത്രപ്രവര്‍ത്തകരായ പി.കെ.പ്രിയയും ലക്ഷ്മി മഞ്ജുഷയും ചേര്‍ന്നാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

100 രൂപയാണ് പുസ്തകത്തിന്‍റെ വില.

കാര്‍ഷിക ജാലകം-കാര്‍ഷിക വിജ്ഞാന ഗൈഡ് Reviewed by on . കര്‍ഷകര്‍ക്കും കൃഷിയെ സ്നേഹിക്കുന്നവര്‍ക്കും ഉത്തമ വഴികാട്ടിയാണ് നമ്മുടെ മലയാളം ഡോട്ട്‌കോം പ്രസിദ്ധീകരിച്ച 'കാര്‍ഷിക ജാലകം-കാര്‍ഷിക വിജ്ഞാന ഗൈഡ്'. ആധുനിക കാര്‍ഷ കര്‍ഷകര്‍ക്കും കൃഷിയെ സ്നേഹിക്കുന്നവര്‍ക്കും ഉത്തമ വഴികാട്ടിയാണ് നമ്മുടെ മലയാളം ഡോട്ട്‌കോം പ്രസിദ്ധീകരിച്ച 'കാര്‍ഷിക ജാലകം-കാര്‍ഷിക വിജ്ഞാന ഗൈഡ്'. ആധുനിക കാര്‍ഷ Rating: 0

About nammudemalayalam

scroll to top