Latest News

Home » ബിസിനസ്‌ » പറന്ന് ആഘോഷിക്കാം പ്രണയദിനം

പറന്ന് ആഘോഷിക്കാം പ്രണയദിനം

loveപ്രണയദിനം പറന്ന് ആഘോഷിക്കുവാന്‍ പുത്തന്‍ ഓഫറുകളുമായി വിമാന കമ്പനികള്‍ രംഗത്ത്.സ്പേസ്ജെറ്റിനാണ് നിരക്കിളവ്‌ നല്‍കുന്ന വിമാന കമ്പനികളില്‍ പ്രാമുഖ്യം.  ഏപ്രില്‍ 15 വരെയുള്ള ഏതു ദിവസങ്ങളിലും ചെയ്യാന്‍ 1899 രൂപയുടെ കുറഞ്ഞ ടിക്കറ്റ് നിരക്കാണ് സ്പേസ്ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.പുതിയ നിരക്കിലുള്ള യാത്രയുടെ ബുക്കിംഗ് ശനിയാഴ്ച മുതല്‍ ആരംഭിച്ചു കഴിഞ്ഞെന്നു  വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.  പെട്ടന്നുള്ള യാത്രയ്ക്ക്‌ അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരുന്നത് വന്‍ സാമ്പത്തിക നഷ്ടമായതിനാലാണ് ഇങ്ങനെയൊരു ഓഫര്‍ പ്രഖ്യാപിച്ചതെന്ന്  സ്പേസ്ജെറ്റ് വാണിജ്യ വിഭാഗം മേധാവി കാനേശ്വര്‍ അവിലി പറഞ്ഞു.

സ്പെഷ്യല്‍ വാലെന്‍റെയ്ന്‍ എന്ന പേരില്‍ 1599 രൂപയില്‍ തുടങ്ങുന്ന പ്രത്യേക ടിക്കറ്റ് നിരക്ക് സ്പേസ്ജെറ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇന്‍ഡിഗോ വിമാന കമ്പനിയും യാത്രക്കാരെ വലയിലാക്കാന്‍  പുതിയ നിരക്ക് പ്രഖ്യാപിച്ചു. 1499  രൂപ മുതലുള്ള യാത്രകളാണ് ഇന്‍ഡിഗോയുടെ ഓഫര്‍. ജെറ്റ് എയര്‍വേയ്സ് 1599 രൂപ മുതലുള്ള കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ച് മത്സരരംഗത്തുണ്ട്. എയര്‍ഏഷ്യയുടെ 699 രൂപയുടെ യാത്ര ബുക്കിംഗ് ഫെബ്രുവരി  8 ന് അവസാനിക്കും.തെരഞ്ഞെടുത്ത നഗരങ്ങളിലേക്ക് പ്രത്യേക നിരക്കിളവുമായി എയര്‍ഗോയലും രംഗത്തുണ്ട്.

പറന്ന് ആഘോഷിക്കാം പ്രണയദിനം Reviewed by on . പ്രണയദിനം പറന്ന് ആഘോഷിക്കുവാന്‍ പുത്തന്‍ ഓഫറുകളുമായി വിമാന കമ്പനികള്‍ രംഗത്ത്.സ്പേസ്ജെറ്റിനാണ് നിരക്കിളവ്‌ നല്‍കുന്ന വിമാന കമ്പനികളില്‍ പ്രാമുഖ്യം.  ഏപ്രില്‍ 15 പ്രണയദിനം പറന്ന് ആഘോഷിക്കുവാന്‍ പുത്തന്‍ ഓഫറുകളുമായി വിമാന കമ്പനികള്‍ രംഗത്ത്.സ്പേസ്ജെറ്റിനാണ് നിരക്കിളവ്‌ നല്‍കുന്ന വിമാന കമ്പനികളില്‍ പ്രാമുഖ്യം.  ഏപ്രില്‍ 15 Rating: 0

About nammudemalayalam

scroll to top