Home » Uncategorized » പ്രണയ ജോഡികള്‍ക്കായി ഒരു ദിനം

പ്രണയ ജോഡികള്‍ക്കായി ഒരു ദിനം

വിദ്യാ വിജയന്‍

valentines-day-special-photos-3ഇന്ന്  പ്രണയദിനം…….. പ്രണയിക്കുന്നവര്‍ക്കും  പ്രണയം ഇഷ്ടപ്പെടുന്നവര്‍ക്കുമായൊരു ദിവസം. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരും ഉണ്ടാവില്ല നമുക്കിടയില്‍.

പ്രണയം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലാകണമെന്നില്ല, എന്തിനോടും നമുക്ക് പ്രണയം തോന്നാം.  പ്രണയം ഒരു രോഗമല്ലായെങ്കിലും ഒരു രോഗത്തിന്‍റെ എല്ലാ ലക്ഷണങ്ങളും പ്രണയത്തിനും, പ്രണയിക്കുന്ന വ്യക്തിക്കും ഉണ്ടാവും.

പ്രണയത്തിന് ഒരു സമവാക്യം കുറിക്കാന്‍ ആര്‍ക്കുംതന്നെ ആവില്ല. അതൊരു അനുഭവമാണ്. ഒരു പണ്ഡിതനും പിടികൊടുക്കാത്ത സുന്ദരമായ വിഷയം.  നാം എന്തുകൊണ്ടാണ് പ്രണയത്തെ ഇഷ്ട്ടമുള്ളവരാകുന്നത്??? നമുക്കും ഉള്ളില്‍ പ്രണയം ഉണ്ട്. ചിലപ്പോ അത് എന്നോ  നമ്മെ വിട്ടുപോയ വിരഹത്തിന്‍റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാകാം. അതുമല്ലെങ്കില്‍ പുതുമയുള്ള പ്രണയത്തിന്‍റെ കടന്നുവരവാകാം.

പ്രണയം എന്നത് സൗഹൃദമാണോ, ശരീരങ്ങള്‍ തമ്മിലുള്ള ആകര്‍ഷണമാണോ എന്നു ചോദിച്ചാല്‍ അതിനൊരു മറുപടി കിട്ടുക അസാധ്യമാണ്. എങ്കില്‍ ഒന്നറിയാം രണ്ടു പേര്‍ തമ്മിലുള്ള ഇഷ്ടമാണ് പ്രണയം. അതില്‍ സൗഹൃദവും, ആകര്‍ഷണവും ഒപ്പം വൈകാരികമായ ഒരു ബന്ധവും കൂടിച്ചേര്‍ന്നിട്ടുണ്ടാവും.

പ്രണയം ഒരു തരത്തില്‍ ജീവിതംകൂടി ആണ്. ജീവിക്കാനുള്ള എല്ലാ പ്രചോദനവുംഊാര്‍ജ്ജവും തരാന്‍ പ്രണയത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് കഴിയും. എന്നെങ്കിലും ആ പ്രതീക്ഷയൊന്നു നഷ്ട്ടമായാല്‍ ആരുടെ മനസും തകര്‍ന്നു പോകും. പ്രണയം കമിതാക്കളുടെ ഹൃദായത്തെ ആനന്ദത്താല്‍ നിറയ്ക്കും. വേദനകളേയും ദുഖങ്ങളേയും അകറ്റുന്നു.  പുതിയ പ്രതീക്ഷകളുടെ ചക്രവാളങ്ങള്‍ തുറന്നു കൊണ്ട് പ്രണയം അതിന്‍റെ വര്‍ണ്ണശോഭ തീര്‍ക്കും. 

പ്രണയം ഉള്‍ക്കൊണ്ട എല്ലാ കമിതാക്കള്‍ക്കും ഈ ദിനം വര്‍ണ്ണാഭമായ അനുഭവം പകരട്ടെ.

പ്രണയ ജോഡികള്‍ക്കായി ഒരു ദിനം Reviewed by on . ഇന്ന്  പ്രണയദിനം........ പ്രണയിക്കുന്നവര്‍ക്കും  പ്രണയം ഇഷ്ടപ്പെടുന്നവര്‍ക്കുമായൊരു ദിവസം. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരും ഉണ്ടാവില്ല നമുക് ഇന്ന്  പ്രണയദിനം........ പ്രണയിക്കുന്നവര്‍ക്കും  പ്രണയം ഇഷ്ടപ്പെടുന്നവര്‍ക്കുമായൊരു ദിവസം. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരും ഉണ്ടാവില്ല നമുക് Rating: 0

About nammudemalayalam

scroll to top