Latest News

Home » ബിസിനസ്‌ » ക്രെഡിറ്റ്‌ കാര്‍ഡ്‌ വിരുതനെ സൂക്ഷിക്കണം

ക്രെഡിറ്റ്‌ കാര്‍ഡ്‌ വിരുതനെ സൂക്ഷിക്കണം

വി. പി. സുനില്‍

credit-cards-reward-pointsനിങ്ങള്‍ക്കു ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉണ്ടോ? പോക്കറ്റിലിട്ട്, ഷോപ്പിങ്ങും മറ്റും തകര്‍ക്കുന്നുണ്ടോ? എങ്കില്‍ ഈ ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്ന വളരെ വിനീതമായ സ്വഭാവശേഷിയുടെ ഉടമയെ സൂക്ഷിയ്ക്കണം. ക്രമാതീതമായ ഇവന്‍റെ സേവനങ്ങള്‍ ഉപയോഗിച്ചു ശീലിച്ചു കഴിഞ്ഞാല്‍ ഒരു ഘട്ടത്തില്‍ ഇവന്‍റെ തനി സ്വരൂപം തിരിച്ചറിയും.

ഷോപ്പിങ്ങിന്‍റെ സമയത്ത് ചാര്‍ജ് സ്ലീപ്പ് എന്നറിയപ്പെടുന്ന കുഞ്ഞു കടലാസു കഷണത്തില്‍ ഒരു പുച്ഛഭാവത്തോടുകൂടി നിങ്ങള്‍ ഒപ്പിട്ട് കടന്നുകളയുന്നു.അങ്ങിനെ മാസത്തില്‍ നിങ്ങള്‍ക്കു തോന്നുമ്പോഴെല്ലാം പിന്നീട് ഒരു സ്റ്റേറ്റ്മെന്‍റ് ബാങ്കില്‍ നിന്നും പണമടക്കാനുള്ള അവസാന തീയതി അടക്കം കാണിച്ചുകൊണ്ടുള്ള കടലാസ് കാണുമ്പോഴാണ് ഞെട്ടല്‍ ഉണ്ടാകുന്നത്.

പക്ഷെ പലരും അടയ്ക്കാനുള്ള തുക മാത്രം. വായിക്കുമെന്നല്ലാതെ ബാങ്കില്‍ നിന്നും കിട്ടിയ ബില്‍ ഒരിയ്ക്കലും വിശദമായി വായിക്കാനോ, തന്‍റെ കൈയിലുള്ള ചാര്‍ജ് സ്ലിപ്പുകളുമായി താരതമ്യം ചെയ്ത് പരിശോധിക്കാനോ മിനക്കെടാറില്ല. ഉപഭോക്താവിനോടു പറയാത്ത ഹിഡന്‍ ചാര്‍ജസ് പലതും ബില്‍വഴി ഈടാക്കാന്‍ സാധ്യതയുണ്ട്.    മറ്റാരുടെയെങ്കിലും ഷോപ്പിങ്ങ് ചെയ്ത ചാര്‍ജ് സ്ലിപ്പ് അക്കൗണ്ട്‌ മാറി തെറ്റായി ബില്ലില്‍ കാണിച്ചിട്ടുണ്ടോ, ഷോപ്പ് ചെയ്ത തുകയില്‍ നിന്നും വ്യത്യസ്ത മായി ബില്‍ വഴി ഈടാക്കുന്നുണ്ടോ ഇതെല്ലാം പ്രാഥമിക പരിശോധനയുടെ ഭാഗമായി ചെയ്തുതീര്‍ക്കേണ്ടത് ഒരു ഉപഭോക്താവിന്‍റെ ഉത്തരവാദിത്വമാണ്.

നിങ്ങളുടെ ബില്ലില്‍ ക്രെഡിറ്റ്‌ ലിമിറ്റ് എന്നു എഴുതിയ ഭാഗം ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങളുടെ വരുമാനത്തിനനുസരിച്ചും, ബില്ല് അടയ്ക്കുന്നതിലെ അച്ചടക്ക സ്വഭാവം കണക്കിലെടുത്തും ബാങ്ക് നിശ്ചയിക്കുന്ന തുകയാണ് ക്രെഡിറ്റ്‌ ലിമിറ്റ്.  നിങ്ങളുടെ ബില്ലുകള്‍ ഈ ലിമിറ്റ് കടക്കുമ്പോള്‍ അതിന് പ്രത്യേക ചാര്‍ജ് ബാങ്ക് ഈടാക്കാന്‍ അവസരം കിട്ടും.

ബില്ലടയ്ക്കേണ്ട അവസാന ദിവസം കാണിക്കുന്നത് കെണിയില്‍ കുടുങ്ങാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു . ഉദാഹരണത്തിന്,  അടയ്ക്കേണ്ട തീയതി ഏപ്രില്‍ 15 എന്നു പറയുമ്പോള്‍ നിങ്ങള്‍ എഴുതുന്ന ചെക്കില്‍ ഏപ്രില്‍ 15  എന്നെഴുതണമെന്നല്ല അര്‍ത്ഥം.  ഏപ്രില്‍ 15ന് ഒരു ചെക്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ബാങ്കില്‍ത്തന്നെ നിക്ഷേപിച്ചാലും രക്ഷയില്ല. ഏപ്രില്‍ 15നകം നിങ്ങള്‍ കൊടുത്ത ചെക്ക്‌ പാസ്സായി, അക്കൗണ്ടില്‍ ബാങ്കിനു പണം ലഭിക്കേണ്ട ദിവസമെന്നാണ് അവര്‍ ഈ ദിവസം അറിയിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.  ബില്ലില്‍ കാണിച്ചിട്ടുള്ള മുഴുവന്‍ തുക അടയ്ക്കാതെ മിനിമം തുക അടച്ചാലും സമയത്തിനു പണമടയ്ക്കാതെ വന്നാലും വൈകി അടയ്ക്കുന്നതിലെ  “ലേറ്റ് പേയ്മെന്‍റ് ഫീസ്‌”ഈടാക്കും.  കൂടാതെ അടയ്ക്കാതിരിക്കുന്ന തുകയിന്മേല്‍ പലിശയും ചുമത്തും.  മിനിമം തുക അടച്ചാലും മൊത്തം ബില്‍ തുകയിലാണ് പലിശ കണക്കാക്കുന്നത്.  ഒരു മാസത്തെ തുക അടയ്ക്കാതെ അടുത്ത മാസത്തെ ഷോപ്പിങ്ങുമായി മുന്നേറുമ്പോള്‍ പഴയ ബില്‍ തുകയുടെ പലിശ കൂടാതെ പിന്നീടു ഷോപ്പു ചെയ്ത ദിവസം മുതല്‍ അതിന്‍റെ തുകയുടെ പലിശയും അന്നത്തെ ദിവസം മുതല്‍ കണക്കാക്കും.

സാധാരണ ഗതിയില്‍ നിങ്ങളുടെ ക്രെഡിറ്റ്‌ ലിമിറ്റിന്‍റെ 30 ശതമാനം ക്യാഷ് ലിമിറ്റ് അനുവദിയ്ക്കാറുണ്ട്.  ഇത് നിങ്ങളുടെ പണം പിന്‍വലിക്കാന്‍ എടിഎം കാര്‍ഡായി ഉപയോഗിക്കാന്‍ വേണ്ടി മാത്രം. പക്ഷെ ഇതിനു ബാങ്ക് ഒരു ചാര്‍ജ് ഈടാക്കും.  തുക പിന്‍വലിക്കുന്നതിന്‍റെ 2 മുതല്‍ 3 ശതമാനംവരെ ബാങ്കിനു ലഭിയ്ക്കും. ഇത് കൂടാതെ പലിശയും ഈടാക്കും.  തുക പിന്‍വലിച്ചു ഉടന്‍ തന്നെ പലിശയ്ക്കുവേണ്ടി ബാങ്ക് തയാറെടുപ്പു അവരുടെ സോഫ്ട്വെവെയറില്‍ ഒരുക്കമാണ്.  ഈ പലിശ, ബില്‍ തുക അടയ്ക്കാതെ വരുമ്പോള്‍ ഈടാക്കുന്നതിനേക്കാളും കൂടുതലാണ്.

ഷോപ്പിങ്ങിനായി ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ മുന്നില്‍ വച്ചുതന്നെ കാര്‍ഡ്‌ സ്ലിപ്പ് ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.  ഇന്റര്‍നെറ്റ്‌ ഷോപ്പിങ്ങിനും മറ്റും നെറ്റ് ബാങ്കിങ്ങിനുവേണ്ടി മാത്രം ഉപയോഗിയ്ക്കാവുന്ന പ്രത്യേക കാര്‍ഡ്‌ ബാങ്കില്‍ നിന്നും ചോദിച്ചു വാങ്ങിച്ച് അത് മാത്രം ഉപയോഗിയ്ക്കുക.

ക്രെഡിറ്റ്‌ കാര്‍ഡിന്‍റെ ഗുണങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും, ക്രമാതീതമായി ഉപയോഗിക്കാതിരിക്കുകയും, ആശ്രദ്ധയോടുകൂടി സമീപിക്കാതിരിക്കുകയും ചെയ്താല്‍ ദുഖിക്കേണ്ടിവരില്ല.

ക്രെഡിറ്റ്‌ കാര്‍ഡ്‌ വിരുതനെ സൂക്ഷിക്കണം Reviewed by on . നിങ്ങള്‍ക്കു ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉണ്ടോ? പോക്കറ്റിലിട്ട്, ഷോപ്പിങ്ങും മറ്റും തകര്‍ക്കുന്നുണ്ടോ? എങ്കില്‍ ഈ ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്ന വളരെ വിനീതമായ സ്വഭാവശേഷിയുട നിങ്ങള്‍ക്കു ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉണ്ടോ? പോക്കറ്റിലിട്ട്, ഷോപ്പിങ്ങും മറ്റും തകര്‍ക്കുന്നുണ്ടോ? എങ്കില്‍ ഈ ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്ന വളരെ വിനീതമായ സ്വഭാവശേഷിയുട Rating: 0

About nammudemalayalam

scroll to top