Home » കുടുംബം » ദാമ്പത്യ വിജയം കെട്ടുകഥയോ?

ദാമ്പത്യ വിജയം കെട്ടുകഥയോ?

ജോയി

ദാമ്പത്യജീവിതത്തിലെ വിജയം എന്നത് വെറും മേനി പറച്ചിലാണോ? ദീര്‍ഘനാളത്തെ ദാമ്പത്യം ഒരു മിഥ്യയാണെന്നും ജീവിതപങ്കാളിയോട് നൂറുശതമാനം സത്യസന്ധരാണെന്നും പറയുന്നത് വീമ്പുപറച്ചിലാണെന്നും ആണ് പുതിയ കണ്ടെത്തല്‍. സിങ്കപ്പൂരിലെ ഡോ.ലെന എന്നറിയപ്പെടുന്ന ഡോ.യു.വൈ.സിയാങ്ങ് ആണ് ദാമ്പത്യജീവിതത്തിന്‍റെ കെട്ടുറപ്പിലേക്കു വെളിച്ചം വീശുന്ന പഠനഫലങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

BROCKENദാമ്പത്യജീവിതത്തിനിടയില്‍ വ്യക്തികളെന്ന നിലയില്‍ ഭാര്യക്കും ഭര്‍ത്താവിനും നിരവധി വ്യതിയാനങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും അതില്‍ മാനസിക മാറ്റമാണ് പ്രധാനവും നിര്‍ണ്ണായകവും. ഒരുപാട് വര്‍ഷം ഒരുമിച്ച് ഒരു വീട്ടില്‍ കഴിഞ്ഞു കൂടിയതുകൊണ്ടുമാത്രം ജീവിതം വിജയമായി കണക്കാക്കാനാവില്ല. ഒരേ ഇണയുമായി ദീര്‍ഘകാലം ജീവിക്കുമ്പോള്‍ വെറുപ്പും വൈരാഗ്യവും ഇഷ്ടമില്ലായ്മയും അധികരിച്ചു വരുന്നതായി ഗവേഷണഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

80 ശതമാനാം പേരും വിവാഹം കഴിച്ച സ്ത്രീകളുമായി,  മാനസികമായി വളരെ പെട്ടന്ന് അകലുന്നതായി ഡോ. സിയാങ്ങ് പറയുന്നു. ഒരേ സ്ത്രീയുമായി അധികകാലം ഇണചേരുന്നത് പുരുഷന്‍മാരില്‍ വെറുപ്പുണ്ടാക്കുന്നു. ഇതു പുരുഷന്‍റെ ബാഹ്യപ്രകടനങ്ങളില്‍ നിന്നു തന്നെ വ്യക്തമാകുമത്രേ.

വിവാഹം കഴിഞ്ഞ് നാലഞ്ചു വര്‍ഷം കഴിയുന്നതിനു മുന്‍പേ തന്നെ ഭാര്യയേക്കാള്‍ മറ്റു സ്ത്രീകളാണ് പുരുഷന്‍റെ ആകര്‍ഷണ കേന്ദ്രം . ഇത് മനസ്സില്‍ കയറുന്നതോടെ ഭാര്യയുമായി ഇണചേരുമ്പോള്‍ പോലും മറ്റ് സ്ത്രീകളായിരിക്കും പുരുഷന്‍റെ മനസ്സില്‍ നിറഞ്ഞിരിക്കുക. പരസ്ത്രീകളെ ഓര്‍ത്തും ധ്യാനിച്ചും നടത്തുന്ന ഈ ഇണചേരല്‍ പുരുഷന്‍ രഹസ്യമായി വെക്കുന്നതാണ്. ദാമ്പത്യവിജയം അവകാശപ്പെടുന്നവരില്‍ തൊണ്ണൂറ്റിഅഞ്ച് ശതമാനവും ഇത്തരക്കാരായിരിക്കുമെന്നണ് ‍ഡോക്ടര്‍ സിയാങ്ങ് ചൂണ്ടിക്കാട്ടുന്നത്.

വിവാഹിതരായ പുരുഷന്‍മാരില്‍ അന്‍പതുശതമാനത്തിനും ആദ്യത്തെ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തന്‍റെ ഇണയോട് വിരസത തോന്നുന്നതായി നിരീക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ എണ്‍പത് ശതമാനത്തിന് ഇത് അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ സംഭവിക്കുന്നു.

ഭാര്യമാരേക്കാള്‍ മറ്റു സ്ത്രീകളാണ് കൂടുതല്‍ സുന്ദരികളെന്ന് ഭര്‍ത്താക്കന്‍മാര്‍ക്ക് തോന്നുന്നത് അവര്‍ പലപ്പോഴും പുറത്തു പറയാറില്ല. ഭാര്യയോടു തോന്നുന്ന വികര്‍ഷണം മറ്റു സ്ത്രീകളെ മനസ്സില്‍ സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇക്കാലത്താണ് പുരുഷന്‍മാര്‍ പലരും അബന്ധ സംസാരങ്ങള്‍ നടത്തുന്നതെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ചില വിരുതന്‍മാരുമുണ്ട്. പരസ്ത്രീഗമനം നടത്തുമ്പോഴും സ്വന്തം ഭാര്യയോട് ഏറെ പ്രേമ പ്രകടനങ്ങള്‍ കാണിച്ച് കബളിപ്പിക്കുന്നു. ഇവര്‍ വീട്ടില്‍ ശാന്തശീലരും, സന്തോഷവാന്‍മാരുമായിട്ടാണ് പൊതുവേ കാണപ്പെടുന്നത്. ഇവര്‍ ചുറുചുറുക്കും മന്ദഹാസവും എപ്പോഴും കൈമോശം വരാതെ കാക്കുന്നു.

ഏഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും പ്രത്യേകിച്ച് ഇന്ത്യയില്‍ സദാചാരത്തിലധിഷ്ഠിതമായ സാമൂഹിക ക്രമമാണുള്ളത്. നമുക്ക് വിവാഹമെന്നത് ഒരുമിച്ചു ജീവിക്കുക മാത്രമല്ല,അതിനുമപ്പുറത്ത് വ്യാപ്തമായ അര്‍ത്ഥതലം അതിനുണ്ട്. പാശ്ചാത്യനാടുകളിലാണെങ്കില്‍ സദാചാരത്തിന്‍റെ നിര്‍വ്വചനത്തിന് ഏറെ വ്യത്യസ്ഥമായ വ്യാഖ്യാനമാണ് ഉള്ളത്. ഇവിടെ വിവാഹത്തിന് അധികം പ്രാധാന്യമൊന്നുമില്ല. സ്ത്രീക്കും പുരുഷനും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് താമസിക്കാം. പുരുഷന്‍മാര്‍ക്കുണ്ടാകുന്ന മാനസികാവസ്ഥ ഇന്ത്യയിലും കേരളത്തിലും അടക്കി വെയ്ക്കപ്പെടുകയാണ്.
സ്ത്രീ പീഡനങ്ങള്‍ പെരുകാനും ഈ അടിച്ചമര്‍ത്തല്‍ ഒരു കാരണമായി സാമൂഹ്യശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് .

എന്നാല്‍ നാം ഉയര്‍ത്തിപ്പിടിക്കുന്ന സദാചാരം വെറും പൊള്ളത്തരവും കയ്യിലിരിപ്പ് വേറെയുമാണെന്ന് നാടുനീളെ നടക്കുന്ന സത്രീപീഡന സംഭവങ്ങള്‍ തന്നെ ഉദാഹരണം. ഓരോരുത്തരുടേയും തനിരൂപവും സ്വഭാവവും തിരിച്ചറിയണമെങ്കില്‍ ഓരോരുത്തരുമായി കൂടുതല്‍ അടുത്തറിയേണ്ടി വരും. വിവാഹിതരായി കുറച്ചു വര്‍ഷങ്ങള്‍ ഒരുമിച്ചു ജീവിക്കുകയും ഇണചേരുകയും ചെയ്യുമ്പോള്‍ മടുപ്പും വെറുപ്പും അനുഭവപ്പെടുക സ്വാഭാവികമാണെന്ന് ഡോ. സിയാങ്ങ് പറയുന്നു.
പലപ്പോഴും പുരുഷന്‍മാര്‍ക്ക് സ്വന്തം ഭാര്യ ഒരേ കട്ടിലില്‍ കിടക്കുന്നത് തന്നെ അരോചകമായി അനുഭവപ്പെടുന്നു. എന്നാല്‍, ഇതിന് എന്തെങ്കിലും പരിഹാരമോ നിര്‍ദ്ദേശമോ നല്‍കാന്‍ ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ഇത് സ്വാഭാവിക പ്രക്രിയയാണ് .

ഒരേ ഭക്ഷണം തുടര്‍ച്ചയായി വര്‍ഷങ്ങളോളം കഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന സ്ഥിതി തന്നെയാണ് ശരീരത്തിന്‍റെയും. പുരുഷനു മാത്രമല്ല അമ്പത്തിയഞ്ചു ശതമാനം സ്ത്രീകള്‍ക്കും ഈയൊരവസ്ഥ വന്നു ചേരുന്നതായി ഡോ. സിയാങ്ങിന്‍റെ നിരീക്ഷണത്തില്‍ നിന്നും വ്യക്തമാണ്.
ദമ്പതികള്‍ക്ക് പരസ്പരം വെറുപ്പും അറപ്പും വൈരാഗ്യവും സാധാരണ തോന്നാറ് 30 വയസ്സിനും 40 വയസ്സിനും ഇടയ്ക്കുളള കാലഘട്ടത്തിലാണ്. 40 വയസ്സു കഴിഞ്ഞാല്‍ പ്രത്യേകിച്ച് സ്ത്രീകള്‍ ശാരീരിക ആവശ്യങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം കല്‍പിക്കുന്നത് കുടുംബ സംബന്ധമായ കാര്യങ്ങളിലാണ്. പുരുഷന് ഇത് 45 വയസ്സുവരെ നീളാം. ഇതു പലപ്പോഴും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്. കൂടാതെ, സാമ്പത്തികവും മാനസികവുമായ സ്വാതന്ത്രവും പ്രധാനഘടകങ്ങളാണ്.
പുരുഷന്‍ പറയാന്‍ മടിക്കുന്ന ഈ മാനസികാവസ്ഥയെ പറ്റി ഡോക്ടര്‍
യു.വൈ.സിയാങ്ങ് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ദാമ്പത്യ വിജയം കെട്ടുകഥയോ? Reviewed by on . ദാമ്പത്യജീവിതത്തിലെ വിജയം എന്നത് വെറും മേനി പറച്ചിലാണോ? ദീര്‍ഘനാളത്തെ ദാമ്പത്യം ഒരു മിഥ്യയാണെന്നും ജീവിതപങ്കാളിയോട് നൂറുശതമാനം സത്യസന്ധരാണെന്നും പറയുന്നത് വീമ്പ ദാമ്പത്യജീവിതത്തിലെ വിജയം എന്നത് വെറും മേനി പറച്ചിലാണോ? ദീര്‍ഘനാളത്തെ ദാമ്പത്യം ഒരു മിഥ്യയാണെന്നും ജീവിതപങ്കാളിയോട് നൂറുശതമാനം സത്യസന്ധരാണെന്നും പറയുന്നത് വീമ്പ Rating: 0

About nammudemalayalam

scroll to top