Home » വനിതാ ലോകം » കാതിലെ ലോലാക്ക്

കാതിലെ ലോലാക്ക്

kavya madhavanഒരു ജോഡി ജിമിക്ക, ഒരു മഴത്തുള്ളി കമ്മല്‍ അതുമല്ലെങ്കില്‍ വലിയൊരു റിംഗ്… ടീനേജ് മുതല്‍ വിവാഹം വരെ ഒരു മലയാളിപ്പെണ്‍കൊടിയുടെ ആഭരണപ്പെട്ടിയിലെ കമ്മലുകള്‍ ഇതു മാത്രമായിരുന്നു. ഒരു ജോഡി പുതിയ കമ്മല്‍ കിട്ടാന്‍ അമ്മയുടെ പിന്നാലെ നടക്കണമായിരുന്നു. എന്നാല്‍ ഇന്നോ? കമ്മലുകളുടെ രൂപവും ഭാവവും അപ്പാടെ മാറിയിരിക്കുന്നു. അമ്മയ്ക്കു പിന്നാലെ കമ്മളിനുവേണ്ടി കെഞ്ചുന്ന ടീനേജുകാരെയും കാണാനില്ല.

കമ്മല്‍ എന്നുപോലും പറയുന്നത് ഇന്ന് അപൂര്‍വ്വം. ‘സ്റ്റഡ്’ എന്ന ഓമനപ്പേരില്‍ ഇവ പെണ്‍മനസ്സില്‍ കുടിയേറിക്കഴിഞ്ഞു. ആഭരണങ്ങളില്‍ ഏറ്റവും കൂടുതലുള്ളതും കമ്മല്‍തന്നെയാണ്. പല വലുപ്പത്തിലുള്ളവ, പല രൂപത്തിലുള്ളവ, പല വര്‍ണ്ണത്തിലുള്ളവ… ക്യമ്പസ് കുമാരിമാരുടെ ഫാഷന്‍ കിറ്റിലേക്ക് ഒന്ന് നോക്കൂ. എത്ര ജോഡി കമ്മലുകളാണ് അതിനുള്ളില്‍. ഏറ്റവും കൂടുതല്‍ ഫാഷന്‍ ട്രെന്‍ഡ് ഇറങ്ങുന്നതും കമ്മലില്‍ തന്നെ.

സ്ത്രീത്വത്തിന് ഏറ്റവും മാറ്റേകുന്ന കമ്മല്‍. കമ്മല്‍ മികച്ചതാണെങ്കില്‍ മറ്റൊരു ആഭരണവും അണിയാതെ തന്നെ എവിടേയും പോകാം; അന്തസ്സോടെ തന്നെ… കാതില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന സ്റ്റഡുകള്‍ ഇപ്പോള്‍ ഔട്ട്‌ ഓഫ് ഫാഷന്‍ ആണ്. കഴുത്തൊപ്പം നീണ്ടു കിടക്കുന്ന കമ്മലുകളാണ് ഇപ്പോള്‍ ഫാഷന്‍. കമ്മല്‍ സ്വര്‍ണ്ണം തന്നെ വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല. പ്ലാറ്റിനം, സില്‍വര്‍, പ്ലാസ്റ്റിക്‌, ഗോള്‍ഡ്‌ പ്ലേറ്റഡ്, ബ്ലാക്ക്‌ മെറ്റല്‍, പേപ്പര്‍, മണ്ണ് എന്നുവേണ്ട സ്റ്റൈയിലനുസരിച്ചു തിരഞ്ഞെടുക്കാന്‍ എന്തെല്ലാം തരങ്ങള്‍. ഏതു ലേഡീസ് സ്റ്റോറില്‍ കയറിയാലും കമ്മലില്‍ അണിനിരക്കുന്നത്ര ഫാഷന്‍ മറ്റൊരു ആഭരണത്തിലും കാണാന്‍ സാധിക്കില്ല.

വസ്ത്രത്തിനു ചേര്‍ന്നവിധം കമ്മല്‍ അണിയുകയെന്നതാണ് ഏറ്റവും പ്രധാനം. സാരിക്കു ധരിക്കുന്നതല്ല ചുരിദാര്‍ ഇടുമ്പോള്‍. ഇവയ്ക്കു രണ്ടിനുമൊപ്പം ഇടുന്നതല്ല ജീന്‍സിനൊപ്പം അണിയേണ്ടത്. അതുകൊണ്ട് ഓരോ വസ്ത്രത്തിനും അനുയോജ്യമായ കമ്മല്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്ലാസ്റ്റിക്‌ മുത്തുകള്‍, ഗ്ലാസ്‌ മുത്തുകള്‍, തടികള്‍ എന്നിവയാല്‍ നിര്‍മ്മിച്ച കമ്മലുകള്‍ക്ക് അധികം വില നല്‍കേണ്ടിവരില്ല. അതുകൊണ്ട് ദിവസേനയെന്നോണം മാറി അണിയേണ്ടവര്‍ക്ക് ഇവ ഏറെ പ്രയോജനകാരമാണ്. ആകൃതിയിലും വ്യത്യസ്ത പരീക്ഷിക്കാം. ചെറിയ സ്റ്റഡില്‍ വലിയ പെന്‍ഡന്റുകള്‍ തൂങ്ങിക്കിടക്കുന്ന ഡിസൈന്‍ കോളേജ് കുമാരികള്‍ക്ക് ഭംഗിയായിരിക്കും. ഹൃദയം, നക്ഷത്രം, ചിത്രശലഭം, പൂക്കള്‍ എന്നിവ കൊണ്ടുള്ള വലിയ പെന്‍ ഡന്റ്റുകകള്‍ തിരഞ്ഞെടുക്കാം.

മുഖത്തിന്‍റെ ആകൃതിക്ക് ഇണങ്ങുന്ന കമ്മലുകള്‍ വേണം ധരിക്കാന്‍. ഫാഷന്‍ എന്നു വിചാരിച്ച് സ്വന്തം മുഖത്തിനിണങ്ങാത്ത കമ്മല്‍ ധരിച്ചാല്‍ കൂടുതല്‍ വൃത്തികേട് തോന്നുകയേയുള്ളൂ. ഇടത്തരം വലിപ്പത്തിലുള്ള കമ്മലുകള്‍ മുഖത്തിന് കുറച്ചുകൂടി വലിപ്പം തോന്നിപ്പിക്കും. അതേസമയം, ഏറെ നീണ്ടാതായി തോന്നിപ്പിക്കും. നിങ്ങള്‍ക്ക് കൂര്‍ത്ത താടിയാണെങ്കില്‍ അറ്റത്ത് പരന്ന ഡിസൈനുള്ള കമ്മലുകള്‍ അനിയുന്നതാണ് ഭംഗി. എന്നാല്‍ പരന്ന താടിയെല്ലാണ് നിങ്ങള്‍ക്കെങ്കില്‍ അറ്റം നേര്‍ത്ത കമ്മലുകള്‍ തിരഞ്ഞെടുക്കാം.
മുഖത്തിന്‍റെ ആകൃതിപോലെതന്നെ പ്രധാനപ്പെട്ടതാണ് ഹെയര്‍ സ്റ്റൈലും. ഏറെ ഞാന്നുകിടക്കുന്ന കമ്മലുകല്ലാണ് ധരിക്കുന്നതെങ്കില്‍ മുടി പുറകില്‍ കെട്ടിവയ്ക്കുന്നതാണ് നല്ലത്. മാത്രമല്ല, നിങ്ങളുടെ വിലപ്പിടിപ്പുള്ള കമ്മലുകള്‍ പ്രദര്‍ശിപ്പിക്കാനാഗ്രഹിക്കുന്നുവെങ്കില്‍, മുടിക്ക് പോണിടെയില്‍ സ്റ്റൈലാണ് ഉത്തമം. മുടി അഴിച്ചിടുകയാണെങ്കില്‍ ചെറിയ സ്റ്റടുകള്‍, അധികം ഞാലിയില്ലാത്ത കമ്മലുകള്‍ എന്നിവ ധരിയ്ക്കാം. ബോയ് കട്ട് ഹെയര്‍സ്റ്റൈല്‍, ക്രോപ്പ് ചെയ്ത മുടി എന്നിവയ്ക്കൊക്കെ ചെറിയ സ്റ്റടുകളാണ് ചേരുന്നത്. എന്നാല്‍ ഇടത്തരം തൂക്കം കമ്മലുകള്‍ ഏതുതരം ഹെയര്‍ സ്റ്റൈലിനും ഇണങ്ങും. ഒരു പ്രൌഡി നല്‍കുകയും ചെയ്യും.പേപ്പര്‍ കമ്മലുകളും, ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലില്‍ ദീപ്തി എന്ന കഥാപാത്രം ഉപയോഗിക്കുന്ന ‘പരസ്പരം കമ്മലുകളും  ‘ ഇന്ന് വിപണിയില്‍ ഉണ്ട്. വലുപ്പം അധികമില്ലാതെ പല നിറത്തില്‍ ലഭിക്കുന്ന ഇവയ്ക്ക് വിലയും വളരെ കുറവാണ്.20 രൂപ മുതല്‍ വിലയുള്ള കമ്മലുകള്‍ ഈ ശ്രേണിയില്‍ ഉണ്ട്.

പേപ്പര്‍ കമ്മലുകള്‍ ഉണ്ടാക്കി ഉപയോഗിക്കുന്നത് പല പെണ്‍കുട്ടികള്‍ക്കും ഇന്ന് വിനോദമാണ്‌. തുച്ഛമായ വില കൊടുത്ത് വാങ്ങുന്ന കമ്മലുണ്ടാക്കാനുള്ള കിറ്റ്‌ ഉപയോഗിച്ച് പല രൂപത്തിലും നിറത്തിലും ഉള്ള കമ്മലുകള്‍ ഉണ്ടാക്കാന്‍ സാധിക്കും. കമ്മലുണ്ടാക്കള്‍ ഒരു സ്വയംതൊഴിലായി സ്വീകരിച്ചവരും ഏറെയാണ്.

കാതിലെ ലോലാക്ക് Reviewed by on . ഒരു ജോഡി ജിമിക്ക, ഒരു മഴത്തുള്ളി കമ്മല്‍ അതുമല്ലെങ്കില്‍ വലിയൊരു റിംഗ്... ടീനേജ് മുതല്‍ വിവാഹം വരെ ഒരു മലയാളിപ്പെണ്‍കൊടിയുടെ ആഭരണപ്പെട്ടിയിലെ കമ്മലുകള്‍ ഇതു മാത ഒരു ജോഡി ജിമിക്ക, ഒരു മഴത്തുള്ളി കമ്മല്‍ അതുമല്ലെങ്കില്‍ വലിയൊരു റിംഗ്... ടീനേജ് മുതല്‍ വിവാഹം വരെ ഒരു മലയാളിപ്പെണ്‍കൊടിയുടെ ആഭരണപ്പെട്ടിയിലെ കമ്മലുകള്‍ ഇതു മാത Rating: 0

About nammudemalayalam

scroll to top