Home » കല,സാഹിത്യം » തൃശൂര്‍ സ്വദേശി മനോജിന് ഗ്രാമി പുരസ്ക്കാരം

തൃശൂര്‍ സ്വദേശി മനോജിന് ഗ്രാമി പുരസ്ക്കാരം

MANOJ_GEORGE_1779318fബാംഗ്ലൂര്‍:  ഈ വര്‍ഷത്തെ ഗ്രാമി പുരസ്കാരത്തില്‍ മലയാളത്തിളക്കം.   തൃശൂര്‍ സ്വദേശിയായ വയലിനിസ്റ്റ് മനോജ്‌ ജോര്‍ജ്ജാണ് മലയാളത്തിന്‍റെ അഭിമാനം  ഉയര്‍ത്തിക്കാട്ടിയത്.  ഇന്ത്യന്‍ ആല്‍ബമായ “വിന്‍ഡ്സ് ഓഫ്സംസാര” യിലെ മികച്ച പ്രകടനമാണ് മനോജിനെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്.

മഹാത്മാഗാന്ധിയുടെയും നെല്‍സണ്‍ മണ്ഡേലയുടെയും ജീവിത സന്ദേശങ്ങള്‍ ആസ്പദമാക്കിയാണ് ആല്‍ബം നിര്‍മ്മിച്ചത്.  ഇന്ത്യക്കാരനായ റിക്കി കേയ്ജും ദക്ഷിണാഫ്രിക്കക്കാരന്‍ വാട്ടര്‍ കെല്ലര്‍മാനുമാണ് ആല്‍ബത്തിന്‍റെ നിര്‍മ്മാതാക്കള്‍.

ലോകമെമ്പാടുമുള്ള വേദികളില്‍ വയലിനുമായി പിന്നിട്ട അനുഭവവുമായാണ് മനോജ്‌ മലയാളത്തില്‍ സംഗീതസംവിധായകനായി എത്തുന്നത്.  ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഈണമിട്ടായിരുന്നു സംഗീതസംവിധാനരംഗത്തെ അരങ്ങേറ്റം.  എന്നെന്നും എന്ന ആല്‍ബത്തിലെ പൊഴിയാമഴ പൂമഴ…എന്ന ഗാനം ആയിരുന്നു അത്. വാദ്ധ്യാര്‍, മിസിസ് ഹസ്ബന്‍ഡ്എന്നീ മലയാള സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

വയലിന്‍ മാസ്റ്റര്‍ ഡോ.എല്‍.സുബ്രഹ്മണ്യത്തോടൊപ്പം മിസ് വേള്‍ഡ് മത്സരവേദി പങ്കിട്ടു, ലോക മിലിറ്ററി മത്സരത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായി. ബ്രയാന്‍ ആഡംസിനൊപ്പം ബാംഗ്ലൂരിലെ വേദി കീഴടക്കി.  കൂടാതെ യേശുദാസ്, ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍,  എന്നിവര്‍ക്കുശേഷം പോപ്പ് ലെജന്‍ഡ് ലക്കി അലിയില്‍ വരെ എത്തിനില്‍ക്കുകയാണ് മനോജ്.  ആത്മീയ എന്ന കന്നട ചിത്രത്തില്‍ പശ്ചാത്തലസംഗീതവും സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

ലണ്ടന്‍ ട്രിനിറ്റി കോളേജ് നല്‍കുന്ന ലൈസെന്‍ഷ്യേറ്റ് പെര്‍ഫോമര്‍ ഇന്‍ വയലിന്‍ എന്ന സ്ഥാനം മനോജിനുണ്ട്. ന്യൂഡല്‍ഹിയിലുള്ള സര്‍ക്കാര്‍ എച്ച്.ആര്‍. വകുപ്പിന്റെ സ്‌കോളര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്. ലെസ്ലി പീറ്റര്‍ ആയിരുന്നു വയലിനില്‍ ആദ്യഗുരു. സിസ്റ്റര്‍ ജൂഡിതില്‍ നിന്ന് വയലിന്‍ പാഠങ്ങള്‍ പഠിക്കാനായി പോണ്ടിച്ചേരിയില്‍ രണ്ടു വര്‍ഷം. ബാംഗ്ലൂരില്‍ ഫിലോമിന തമ്പുച്ചെട്ടിക്കു കീഴില്‍ ഇപ്പോഴും പഠനം തുടരുന്നു. ഇതിനിടെ യേശുദാസ്, ചിത്ര, സുജാത തുടങ്ങി മുന്‍നിര ഗായകര്‍ക്കുവേണ്ടി ഓര്‍ക്കെസ്ട്രയില്‍ വയലിന്‍ വായിക്കുകയും ചെയ്തു.

2001ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ‘ഖരാക്ഷരങ്ങള്‍’ക്ക് പശ്ചാത്തലസംഗീതമൊരുക്കിയത് മനോജായിരുന്നു.  2010ല്‍ ലോകസംഗീതം എന്ന സങ്കല്‍പ്പത്തില്‍ ‘ലോസ്റ്റ് ഫോര്‍ വേഡ്‌സ്’ വയലിന്‍ സോളോ ഏറെ ശ്രദ്ധിക്കപ്പെട്ടു.

തൃശൂര്‍ സ്വദേശി മനോജിന് ഗ്രാമി പുരസ്ക്കാരം Reviewed by on . ബാംഗ്ലൂര്‍:  ഈ വര്‍ഷത്തെ ഗ്രാമി പുരസ്കാരത്തില്‍ മലയാളത്തിളക്കം.   തൃശൂര്‍ സ്വദേശിയായ വയലിനിസ്റ്റ് മനോജ്‌ ജോര്‍ജ്ജാണ് മലയാളത്തിന്‍റെ അഭിമാനം  ഉയര്‍ത്തിക്കാട്ടിയത ബാംഗ്ലൂര്‍:  ഈ വര്‍ഷത്തെ ഗ്രാമി പുരസ്കാരത്തില്‍ മലയാളത്തിളക്കം.   തൃശൂര്‍ സ്വദേശിയായ വയലിനിസ്റ്റ് മനോജ്‌ ജോര്‍ജ്ജാണ് മലയാളത്തിന്‍റെ അഭിമാനം  ഉയര്‍ത്തിക്കാട്ടിയത Rating: 0

About nammudemalayalam

scroll to top