Latest News
Home » സിനിമ » കംപാര്‍ട്ട്‌മെന്‍റ് ഫെബ്രുവരി 27- ന് തീയറ്ററുകളില്‍

കംപാര്‍ട്ട്‌മെന്‍റ് ഫെബ്രുവരി 27- ന് തീയറ്ററുകളില്‍

movie compartmentസലീംകുമാര്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച ‘കംപാര്‍ട്ട്‌മെന്‍റ്’ എന്ന ചിത്രം ഫെബ്രുവരി 27- ന് തീയറ്ററുകളിലെത്തുന്നു. ഭിന്ന ശേഷിയുള്ള കുട്ടികളുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ആവിഷ്ക്കാരത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന    കംപാര്‍ട്ട്‌മെന്‍റ് ന്‍റെ തിരക്കഥ,  ഒന്നര വര്‍ഷത്തെ പഠനത്തിനു ശേഷമാണ് സലീംകുമാര്‍ തയ്യാറാക്കിയത്.  ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍, അരുണ്‍, എയ്ഞ്ചല്‍ എന്നീ കുട്ടികള്‍  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വ്യത്യസ്ത ശാരീരിക വൈകല്യങ്ങളുള്ള  കുട്ടികള്‍ തങ്ങളുടെ കഥ സ്വയം പറയുന്നു എന്ന പ്രത്യേകതയോടൊപ്പം ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി അവര്‍  തന്നെ അഭിനയിച്ച ഒരു ചിത്രം ഒരുക്കിയിരിക്കുന്നത്  എന്ന പ്രത്യേകതയും ‘കംപാര്‍ട്ട്‌മെന്‍റ് ‘എന്ന ചിത്രത്തിനുണ്ട്.  ഈ ചിത്രത്തില്‍ സലീംകുമാറിനെ കൂടാതെ  പുറമേ, സുരേഷ് ഗോപി, കലാഭവന്‍ മണി,  കലാഭവന്‍ ഷാജോണ്‍, കെ.പി.എസി. ലളിത, നിലമ്പൂര്‍ ആയിഷ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

 

കംപാര്‍ട്ട്‌മെന്‍റ് ഫെബ്രുവരി 27- ന് തീയറ്ററുകളില്‍ Reviewed by on . സലീംകുമാര്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച 'കംപാര്‍ട്ട്‌മെന്‍റ്' എന്ന ചിത്രം ഫെബ്രുവരി 27- ന് തീയറ്ററുകളിലെത്തുന്നു. ഭിന്ന ശേഷിയുള്ള കുട്ടികളുടെ കഥയാണ് ചിത് സലീംകുമാര്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച 'കംപാര്‍ട്ട്‌മെന്‍റ്' എന്ന ചിത്രം ഫെബ്രുവരി 27- ന് തീയറ്ററുകളിലെത്തുന്നു. ഭിന്ന ശേഷിയുള്ള കുട്ടികളുടെ കഥയാണ് ചിത് Rating: 0

About nammudemalayalam

scroll to top