Latest News

Home » ആരോഗ്യം » മീന്‍ പോഷക സമൃദ്ധം

മീന്‍ പോഷക സമൃദ്ധം

fish for dishമത്സ്യത്തിന്‍റെ ഔഷധഗുണത്തെക്കുറിച്ച് പുതിയ പുതിയ കണ്ടെത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. മീനും മീനെണ്ണയും നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നിരവധി രോഗങ്ങള്‍ക്കു പരിഹാരമാകും.

പ്രായക്കൂടുതല്‍ മൂലമുണ്ടാകാനിടയുള്ള നേത്രരോഗങ്ങള്‍ക്ക് മീന്‍ നിത്യേന കഴിക്കുന്നത് ഗുണകരമാണ്.

മീനെണ്ണയിലെ ഒമേഗ – 3 എന്ന ഫാറ്റി ആസിഡ്,  പുകവലിച്ച് ആരോഗ്യം നശിച്ചവരുടെതടക്കം  കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

ആഴ്ചയില്‍ ചുരുങ്ങിയത് രണ്ടുപ്രാവശ്യമെങ്കിലും മത്തി, അയല, സാല്‍മണ്‍ തുടങ്ങിയ കടല്‍മത്സ്യങ്ങളോ, അല്ലെങ്കില്‍ ദിവസവും 0.5 -1 ഗ്രാം മീനെണ്ണയോ കഴിച്ചാല്‍ ശരീരത്തിനാവശ്യമായ ഒമേഗ – 3 കൊഴുപ്പ് ലഭിക്കും

മീനെണ്ണയിലെ ചില സവിശേഷഘടകങ്ങള്‍ കുഞ്ഞുങ്ങളുടെ നാഡീവികാസത്തിന് ആവശ്യഘടകമായതിനാല്‍ ഗര്‍ഭിണികളായ സ്ത്രീകളും പെണ്‍കുട്ടികളും മീന്‍ കഴിക്കുന്നത് നല്ലതാണ്.

സ്കിസോഫ്രേനിയ, ഡിപ്രഷന്‍ തുടങ്ങിയ മാനസിക രോഗങ്ങള്‍ക്ക് മത്സ്യഭക്ഷണം ശാന്തിയേകും.  മത്സ്യങ്ങളിലെ ചില അപൂരിത കൊഴുപ്പമ്ലങ്ങളും മാനസിക നിലയും തമ്മില്‍ ബന്ധമുണ്ടത്രേ.  മസ്തിഷ്ക കോശങ്ങളില്‍ ഇവയുടെ അളവ് സന്തിലിതമാകുമ്പോള്‍ മാനസികാവസ്ഥ മെച്ചപ്പെടും എന്നും  കണ്ടെത്തിയിട്ടുണ്ട്.

ഓര്‍മ്മശക്തി കൂട്ടാനും  അല്‍ഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാനും  മീനെണ്ണ കഴിക്കുന്നതുമൂലം സാധിക്കും.

മീനെണ്ണയില്‍ ഹൃദ്രോഹനിയന്ത്രണശേഷി കൂടുതലായതിനാല്‍ നിത്യേന മീന്‍ കഴിച്ചാല്‍ ആയുര്‍ദൈര്‍ഘ്യം കൂടും.

രക്തം നേര്‍പ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല മരുന്നാണ്  മീനെണ്ണ

മീനെണ്ണയിലെ ഗുണങ്ങള്‍ സ്ട്രോക്ക്, ഹൃദ്രോഹം  എന്നിവയെ തടയുന്നു.

രക്തക്കുഴലുകളുടെ ഉള്‍വ്യാസം കുറയാതെ സംരക്ഷിക്കാന്‍ മീനെണ്ണ കഴിച്ചാല്‍ മതിയാകും.

ഒമേഗ – 3 യില്‍ അടങ്ങിയിരിക്കുന്ന ഇ.പി. എ., ഡി.എച്ച്.എ. എന്നീ ഫാറ്റി ആസിഡുകളുടെ സന്തുലിതാവസ്ഥ രക്തക്കുഴലുകളുടെ വീക്കം തടയുകയും മസ്തിഷ്കകോശങ്ങളെ സജീവമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു. തലച്ചോറിന്‍റെയും നേത്രപടലത്തിന്‍റെയും സംരക്ഷണത്തില്‍ ഡി.എച്ച്.എ.  പ്രധാന പങ്കുവഹിക്കുന്നു.

പച്ചക്കറികളില്‍ നിന്നുമാത്രം ലഭിച്ചിരുന്ന’ ആന്‍റി ഓക്സിഡന്ടുകള്‍ മീനെണ്ണയില്‍ അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്.

കൊഴുപ്പുകളുടെ ദൂഷ്യങ്ങള്‍ ഇല്ലാതെ ശരീരവളര്‍ച്ചയെ സഹായിക്കുന്ന ഗുണമേന്മയുള്ള മാംസ്യങ്ങള്‍ മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്നു.

മീനുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന സിങ്ക് എന്ന ധാതു രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.

മീന്‍ പോഷക സമൃദ്ധം Reviewed by on . മത്സ്യത്തിന്‍റെ ഔഷധഗുണത്തെക്കുറിച്ച് പുതിയ പുതിയ കണ്ടെത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. മീനും മീനെണ്ണയും നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നിരവധി രോഗങ്ങള്‍ക മത്സ്യത്തിന്‍റെ ഔഷധഗുണത്തെക്കുറിച്ച് പുതിയ പുതിയ കണ്ടെത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. മീനും മീനെണ്ണയും നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നിരവധി രോഗങ്ങള്‍ക Rating: 0

About nammudemalayalam

scroll to top