Home » വീട് » വീടിനുള്ളില്‍ തീര്‍ക്കാം ഹരിത പ്രപഞ്ചം

വീടിനുള്ളില്‍ തീര്‍ക്കാം ഹരിത പ്രപഞ്ചം

indoor plantsവീട്…എല്ലാ തിരക്കുകളില്‍ നിന്നും ഓടി രക്ഷപ്പെട്ട് സമാധാനവും സുരക്ഷിതത്വവും തേടാനുള്ള ഒരിടം. അഭയം മാത്രമല്ല നാം വീടുകൊണ്ടുദ്ദേശിക്കുന്നത്.  നമ്മുടെ ഇഷ്ടവും സ്നേഹവും സന്തോഷവും സംതൃപ്തിയുമെല്ലാം മുഴുവനായും പ്രദര്‍ശിപ്പിക്കാനുള്ള നമ്മുടെ സ്വന്തം സാമ്രാജ്യം.

വീട്ടില്‍ നാം തന്നെ രാജാവ്

ഗുഹകളില്‍ വസിച്ചിരുന്ന പുരാതന മനുഷ്യര്‍ക്കും , മണിമാളികകളില്‍ വാഴുന്ന ഇന്നിന്‍റെ കുബേരപുത്രന്മാര്‍ക്കും വീടു തന്നെയാണ് അവസാന അഭയ കേന്ദ്രം. പക്ഷിമൃഗാദികള്‍ളും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ള പകലത്തെ അലച്ചിലിനു ശേഷം കൂടണയുന്നു.
വീടാണ് നമുക്ക് ഭൂമിയിലെ സ്വര്‍ഗ്ഗം . നമ്മെ സ്നേഹിക്കുന്നവരും നാം സ്നേഹിക്കുന്നവരുമായി കൂട്ടുകൂടാനും സ്വതന്ത്രമായി ആശയവിനിമയം നടത്താനും പങ്കുവെയ്ക്കലിന്‍റേയും സഹകരണത്തിന്‍റേയും പാഠങ്ങല്‍ പഠിക്കുവാനും വീട്ടിലല്ലാതെ വേറെ എവിടെ കഴിയും ?
അലങ്കോലമായി കിടക്കുന്ന വീടിന്‍റെ ഉള്ളറകള്‍ നമ്മില്‍ അലസതയും മടുപ്പും ഉളവാക്കും.  നമ്മുടെ ആഗ്രഹങ്ങള്‍ക്കും അഭിരുചികള്‍ക്കുമൊത്ത ഉള്ളറകളും സംവിധാനങ്ങളുമാണെങ്കില്‍ സന്തോഷവും സംതൃപ്തിയും ആത്മാഭിമാനവും നമ്മിലുണര്‍ത്താന്‍ വീടുകള്‍ക്ക് കഴിയും.  അതു കൊണ്ടുതന്നെ വീടിന്‍റെ അകം മനോഹരമായി അലങ്കരിക്കേണ്ടത് അത്യാവശ്യമാണ്.  ഒന്നുകൂടി മോടി കൂട്ടാന്‍ മുറിയുടെ വിവിധ വശങ്ങളില്‍ പച്ചിലകള്‍ നിറഞ്ഞ ചെടി വച്ചലങ്കരിക്കുന്നത് കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കുന്ന ദൃശ്യ വിരുന്നായിരിക്കും.

കണ്ണിനു കുളിര്‍മ നല്‍കും ഇന്‍ഡോര്‍പ്ലാന്‍റ്സ്

ഇന്‍ഡോര്‍ പ്ലാന്‍റ്സ് നിങ്ങളുടെ താത്പര്യവും വീക്ഷണവുമനുസരിച്ച് വീട്ടിനുള്ളിലെവിടെയും സ്ഥാപിക്കാം.  സ്വീകരണ മുറി, അടുക്കള, ബാത്ത്റൂം, ഇവിടങ്ങളിലെല്ലാം നയനാനന്ദകരമായ പച്ചപ്പ് നിറയ്ക്കാം . ബെഡ്റൂമുകളിലും , ലിവിംഗ്, ഡൈനിംഗ്ഹാള്‍ എന്നിവിടങ്ങളിലും കുറച്ച് ഉയരമുള്ള പ്ലോട്ടുകളോ സ്റ്റാന്‍റുകളോ വച്ച് പ്ലാന്‍റ് അറേഞ്ച് ചെയ്യാം. ബാത്ത്റൂമുകളില്‍ നീളമുള്ള പ്ലാന്‍റുകളോ പടര്‍ന്നിറങ്ങുന്ന തരത്തിലുള്ളതോ വെക്കാം.  നീളമുള്ളതാണെങ്കില്‍ കോര്‍ണറിലും , പടര്‍ന്നിറങ്ങുന്നത് ജനാലപ്പടിയിലും വെക്കാം.  അടുക്കളയില്‍ സിങ്കിനടുത്ത് പുറത്തേക്കു തുറക്കുന്ന ജനാലയുണ്ടെങ്കില്‍ അവിടെ ചെടികള്‍ വയ്ക്കുന്നതാണ് നല്ലത്.  സ്റ്റെയര്‍കേസിന്‍റെ തിരിവുകളില്‍ പച്ചപ്പുനിറച്ചാല്‍ പ്രത്യേക ഭംഗിയുണ്ടാകും.

ഫ്ലാറ്റിലും പച്ചപ്പ്

ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും ഇന്‍ഡോര്‍ പ്ലാന്‍റ്സ് വളര്‍ത്താം. പുറത്തെ  ചെറിയ വരാന്തയുടെ അരികില്‍ സ്റ്റാന്‍റു പിടിപ്പിച്ച് അതില്‍ ചെടിച്ചട്ടി വെക്കാം. ഓരോ കോര്‍ണറിലും അഭിരുചിയനുസരിച്ച് ചെടികള്‍ അറേഞ്ചു ചെയ്യാം.  പക്ഷേ ആന്തൂറിയം, ബിഗോണിയ, ജോറേനിയം, ഓര്‍ക്കിഡ്, ചെറിയതരം ഇലച്ചെടികള്‍ എന്നിവയേ വെയ്ക്കാന്‍ പാടുള്ളൂ. സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താണെങ്കില്‍ നിറയെ പൂക്കുന്ന അധികം വലുപ്പം വെക്കാത്ത ചെടികളും വെക്കാം . നിങ്ങളുടെ വീടിന്‍റെ ഉള്‍ത്തട്ടിന്‍റെ സൗകര്യത്തിനും നിറത്തിനും അനുസരിച്ചായിരിക്കണം ചെടികല്‍ തെരഞ്ഞടുക്കേണ്ടത്.

പരിചരണം

സമയക്കുറവുള്ള ആളാണ് നിങ്ങളെങ്കില്‍ അധികം പരിചരണം ആവശ്യമില്ലാത്ത ചെടികളാണ് നല്ലത്. നിറമുള്ള ഇലകളും ചെറിയ ശാഖകളുമൊക്കെയുള്ള ഇലച്ചെടികള്‍ക്ക് അധികം പരിചരണം ആവശ്യമില്ല. ബിഗോനിയക്കാണെങ്കില്‍ ഡിയാഡിനാണെങ്കില്‍ രണ്ടു ദിവസത്തിലൊരിക്കല്‍ വെള്ളവും മാസത്തില്‍ ഒരു തവണ ചെറിയ തോതില്‍ വളവും കൊടുത്താല്‍ മതിയാവും. ചില ചെടികള്‍ക്ക് ദിവസവും വെള്ളം ഒഴിക്കേണ്ടി വരും .  ഇലകളില്‍ പൊടി പിടിച്ചാല്‍ തുണി കൊണ്ട് തുടച്ചു കളയണം. കള്ളിച്ചെടി പോലുള്ള ടോക്സിനായ ചെടികള്‍ ഒരിക്കലും ഇന്‍ഡോര്‍പ്ലാന്‍റായി ഉപയോഗിക്കരുത്.  മൂന്നോ നാലോ ചെടികള്‍ വേറെ ഉണ്ടാവണം.  ആഴ്ചയില്‍ ഒരിക്കല്‍ ചെടികളെ സൂര്യപ്രകാശം കൊള്ളിക്കണം . അപ്പോള്‍ എടുത്തുമാറ്റുന്ന ചെടിയുടെ സ്ഥാനത്ത് മാറ്റി വെച്ചിരിക്കുന്ന ചെടിയില്‍ നിന്നും എടുത്തു വെക്കുക.
ഓരോ പ്ലാന്‍റിന്‍റെയും പരിപാലനരീതി അനുസരിച്ചു തന്നെ പരിപാലിക്കുകയാണെങ്കില്‍ നമുക്ക് വീട്ടിനുള്ളില്‍ തന്നെ കണ്ണിനു കുളിര്‍മയേകുന്ന തരത്തില്‍ പ്രകൃതിദൃശ്യം ആസ്വദിക്കാം.

വീടിനുള്ളില്‍ തീര്‍ക്കാം ഹരിത പ്രപഞ്ചം Reviewed by on . വീട്...എല്ലാ തിരക്കുകളില്‍ നിന്നും ഓടി രക്ഷപ്പെട്ട് സമാധാനവും സുരക്ഷിതത്വവും തേടാനുള്ള ഒരിടം. അഭയം മാത്രമല്ല നാം വീടുകൊണ്ടുദ്ദേശിക്കുന്നത്.  നമ്മുടെ ഇഷ്ടവും സ്ന വീട്...എല്ലാ തിരക്കുകളില്‍ നിന്നും ഓടി രക്ഷപ്പെട്ട് സമാധാനവും സുരക്ഷിതത്വവും തേടാനുള്ള ഒരിടം. അഭയം മാത്രമല്ല നാം വീടുകൊണ്ടുദ്ദേശിക്കുന്നത്.  നമ്മുടെ ഇഷ്ടവും സ്ന Rating: 0

About nammudemalayalam

scroll to top