Latest News

Home » ആയുർവേദം » ഹെര്‍ബല്‍ ഷാംപൂ തയ്യാറാക്കാം

ഹെര്‍ബല്‍ ഷാംപൂ തയ്യാറാക്കാം

Herbel shambu

1. ചെമ്പരത്തിയില –  ഒരുപിടി

മൈലാഞ്ചിയില –  ഒരുപിടി

കറിവേപ്പില – ഒരുപിടി

ഉലുവ – രണ്ട് സ്പൂണ്‍

പച്ചനെല്ലിക്ക – രണ്ടെണ്ണം

തൈര്‌ – രണ്ട് സ്പൂണ്‍

മേല്‍പ്പറഞ്ഞ ചേരുവകള്‍ കൂട്ടിയോജിപ്പിച്ച് നന്നായി അരച്ച് കുഴമ്പുരൂപത്തിലാക്കി  തലയില്‍ തേച്ചു പിടിപ്പിക്കുക. ഒന്നാം തരം ഹെര്‍ബല്‍ ഷാംപൂ എന്നതിലുപരി മുടി വളരുന്നതിനും മുടിക്ക് തിളക്കവും ഭംഗി ലഭിക്കുന്നതിനും ഇത് ഉത്തമമാണ്.

 

2. കടലമാവ്- 1 കിലോ

ചന്ദനപ്പൊടി – 250 ഗ്രാം

വേപ്പില ഉണക്കിപ്പൊടിയാക്കിയത് – 4 കപ്പ്

ചീവയ്ക്കാപ്പൊടി – 1 കിലോ

പൊടികള്‍ എല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം അരിച്ചെടുത്ത് ഒരു കുപ്പിയിലിട്ടു വെയ്ക്കുക. തലയില്‍ ഷാംപൂ ഉപയോഗിക്കണ്ട സമയങ്ങളില്‍ രണ്ട് ടേബിള്‍സ്പൂണ്‍ പൊടിയെടുത്ത് ഒരു കപ്പ് വെള്ളത്തില്‍ കലക്കി തലയില്‍ തേച്ചുകുളിക്കുക.

 

3. തലമുടിയുടെയും തലയോട്ടിയുടെയും സ്വാഭാവിക തനിമ നിലനിര്‍ത്തുവാനുള്ള പ്രകൃതി ദത്തമായ ഒരു ഷാംപൂവാണ് നാട്ടിന്‍പുറങ്ങളില്‍ കാണാറുള്ള ഉറുവഞ്ചിക (ഉറിഞ്ചിക്ക), ഇത് വെള്ളത്തില്‍ ഞെരടി പതച്ച് തലയില്‍ ഉപയോഗിച്ചാല്‍ മുടിക്ക് സ്നിഗ്ദതയും സൗന്ദര്യവും ലഭിക്കും.

ഹെര്‍ബല്‍ ഷാംപൂ തയ്യാറാക്കാം Reviewed by on . 1. ചെമ്പരത്തിയില -  ഒരുപിടി മൈലാഞ്ചിയില -  ഒരുപിടി കറിവേപ്പില - ഒരുപിടി ഉലുവ - രണ്ട് സ്പൂണ്‍ പച്ചനെല്ലിക്ക - രണ്ടെണ്ണം തൈര്‌ - രണ്ട് സ്പൂണ്‍ മേല്‍പ്പറഞ്ഞ ചേരുവക 1. ചെമ്പരത്തിയില -  ഒരുപിടി മൈലാഞ്ചിയില -  ഒരുപിടി കറിവേപ്പില - ഒരുപിടി ഉലുവ - രണ്ട് സ്പൂണ്‍ പച്ചനെല്ലിക്ക - രണ്ടെണ്ണം തൈര്‌ - രണ്ട് സ്പൂണ്‍ മേല്‍പ്പറഞ്ഞ ചേരുവക Rating: 0

About nammudemalayalam

scroll to top