Home » സ്പെഷ്യൽ » ലത വിജയ് (വനിതാ കർഷക)

ലത വിജയ് (വനിതാ കർഷക)

MALAYALASREE

 

LATHA VIJAYവനിതാ കർഷക എന്ന നിലയിലുളള മികച്ച പ്രവർത്തനങ്ങളാണ് തൃശൂർ ചാഴൂർ സ്വദേശി ലതാ വിജയിനെ മലയാളശ്രീ അവാർഡിനർഹനാക്കിയത്. കഴിഞ്ഞ 14 വർഷമായി കാർഷിക രംഗത്ത് നിലയുറപ്പിച്ചിട്ടുള്ള ലത വിജയ്‌ കൃഷിക്ക് പുറമെ മൃഗസംരക്ഷണരംഗത്തും മത്സ്യം വളർത്തലിലും സജീവമാണ്. വേണ്ടത്ര മുൻ പരിചയമോ അറിവോ ഇല്ലാതെ കൃഷിയിലേക്കിറങ്ങിയ ലതയ്ക്ക് കൃഷി ഇന്ന് ജീവിതസപര്യയാണ്. കഠിനാധ്വാനവും ദീർഘവീക്ഷണവും കൈമുതലാക്കി മണ്ണിനോടും പ്രകൃതിയോടും ഇണങ്ങിയുള്ള കൃഷിരീതിയാണ് ഇവർ പിന്തുടരുന്നത്. നാട്ടറിവുകളോടൊപ്പം ശാസ്ത്രീയമായ കൃഷിരീതിയും സംയോജിപ്പിച്ചുകൊണ്ട് വിവിധ കാര്‍ഷിക മേഖലകളെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ശൃംഖലയാണ് ലതയുടെ കൃഷിരീതിയുടെ പ്രത്യേകത. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിനോടൊപ്പം കര്‍ഷകര്‍ക്ക് ക്ലാസുകള്‍ എടുത്തുകൊടുക്കാറുമുണ്ട്.

ഹൈടെക് കൃഷിരീതിയായ പോളിഹൗസിലൂടെ സ്വന്തം കൃഷിയിടത്തില്‍ വന്‍ വിജയം നേടിയത് ലതയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. കൃഷിയോടുളള അടങ്ങാത്ത ആവേശവും താല്‍പര്യവും മികച്ച പ്രവര്‍ത്തനങ്ങളുമാണ് ലതയെ കാര്‍ഷികരംഗത്തെ മികച്ച വനിതയാക്കി തീര്‍ത്തത്.

ലത വിജയ് (വനിതാ കർഷക) Reviewed by on .   വനിതാ കർഷക എന്ന നിലയിലുളള മികച്ച പ്രവർത്തനങ്ങളാണ് തൃശൂർ ചാഴൂർ സ്വദേശി ലതാ വിജയിനെ മലയാളശ്രീ അവാർഡിനർഹനാക്കിയത്. കഴിഞ്ഞ 14 വർഷമായി കാർഷിക രംഗത്ത് നിലയുറപ്   വനിതാ കർഷക എന്ന നിലയിലുളള മികച്ച പ്രവർത്തനങ്ങളാണ് തൃശൂർ ചാഴൂർ സ്വദേശി ലതാ വിജയിനെ മലയാളശ്രീ അവാർഡിനർഹനാക്കിയത്. കഴിഞ്ഞ 14 വർഷമായി കാർഷിക രംഗത്ത് നിലയുറപ് Rating: 0

About nammudemalayalam

scroll to top