Latest News

Home » ബിസിനസ്‌ » മൂന്നു വശങ്ങളിലും ഡിസ്പ്ലേയുമായി സാംസങ്ങ്

മൂന്നു വശങ്ങളിലും ഡിസ്പ്ലേയുമായി സാംസങ്ങ്

Samsung-Galaxy-S6-Edge-Rumors-specifications-availability-and-price1 മൂന്നു വശങ്ങളിലും ഡിസ്പ്ലേയുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ ഫോണുമായി സാംസങ്ങ് രംഗത്ത്.  ഗ്യാലക്സി എസ്6 എഡ്ജ് എന്നാണ് പുതിയ സ്മാര്‍ട്ട്‌ ഫോണിന് പേരിട്ടിരിക്കുന്നത്. മറ്റു ഫോണുകളെ അപേക്ഷിച്ച് ഒട്ടേറെ പ്രത്യേതകളോടെയാണ് എസ്6 എഡ്ജിന്‍റെ പ്രവര്‍ത്തനങ്ങള്‍.

മറ്റു സ്മാര്‍ട്ട്‌ ഫോണുകളില്‍ നിന്നും വ്യത്യസ്തമായി കോള്‍ ലിസ്റ്റിലെ അഞ്ചു നമ്പറുകള്‍ ഇഷ്ടമുള്ള നിറങ്ങളില്‍ സേവ് ചെയ്യാനാവും.  ഇതില്‍ നിന്നും കോളുകള്‍ വരുമ്പോള്‍ കൊടുത്തിരിക്കുന്ന നിറം വശങ്ങളില്‍ വ്യാപിച്ചു കിടക്കുന്നത് കാണാം.  ഫോണ്‍ ലോക്ക് ചെയ്തു വയ്ക്കുമ്പോള്‍ വശങ്ങളില്‍ തിയതിയും സമയവും കാണിച്ചുകൊണ്ടിരിക്കുന്നതും ഫോണിനെ വ്യത്യസ്ഥമാക്കുന്നു.

16 മെഗാപിക്സല്‍ ക്യാമറയും, 5 എംപി ഫ്രണ്ട് ക്യാമറയുമാണ് എസ്6 എഡ്ജിനുള്ളത്.  വയര്‍ലെസ്സ് ചാര്‍ജിങ്ങും, അതിശയിപ്പിക്കുന്ന ഫുള്‍ ബാറ്ററി  ചാര്‍ജിംഗ് സമയവും ഈ ഫോണിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.  ഏറ്റവും വലിയ പ്രത്യേകത ഇതിന്‍റെ ഡിസ്പ്ലേയാണ്.  2560*1440 എച്ച്ഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്.  അലുമിനിയം ആണ് ഫോണിന്‍റെ പുറംകവര്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നത്.  64 ബിറ്റ് ക്വാല്‍ കോം 810 പ്രോസസ്സര്‍, 3 ജീബി റാം, 32 ജീബി, 64 ജീബി, 128 ജീബി  എന്നിങ്ങനെ സ്റ്റോറേജുള്ള വേറെയും മോഡലുകള്‍ ഉണ്ട്.

സ്പെയിനിലെ ബാര്‍സലോണയില്‍  വെച്ച് നടന്ന  മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് കമ്പനി ഗ്യാലക്സി എസ്6 എഡ്ജ് ലോകത്തിനുമുന്‍പില്‍ പരിചയപെടുത്തുന്നത്.

മൂന്നു വശങ്ങളിലും ഡിസ്പ്ലേയുമായി സാംസങ്ങ് Reviewed by on .  മൂന്നു വശങ്ങളിലും ഡിസ്പ്ലേയുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ ഫോണുമായി സാംസങ്ങ് രംഗത്ത്.  ഗ്യാലക്സി എസ്6 എഡ്ജ് എന്നാണ് പുതിയ സ്മാര്‍ട്ട്‌ ഫോണിന് പേരിട്ടിരിക്കുന്ന  മൂന്നു വശങ്ങളിലും ഡിസ്പ്ലേയുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ ഫോണുമായി സാംസങ്ങ് രംഗത്ത്.  ഗ്യാലക്സി എസ്6 എഡ്ജ് എന്നാണ് പുതിയ സ്മാര്‍ട്ട്‌ ഫോണിന് പേരിട്ടിരിക്കുന്ന Rating: 0

About nammudemalayalam

scroll to top