Home » സ്പെഷ്യൽ » പി. എന്‍. ചന്ദ്രശേഖരന്‍ (കാര്‍ഷിക വ്യവസായം)

പി. എന്‍. ചന്ദ്രശേഖരന്‍ (കാര്‍ഷിക വ്യവസായം)

MALAYALASREE

 

p n chadrasekharanനമ്മുടെ മലയാളം ഡോട്ട് കോം ഓണ്‍ലൈൻ മാഗസിൻ ഏർപ്പെടുത്തിയ  2014ലെ  മലയാളശ്രീ അവാർഡിന് മലപ്പുറം പന്തരങ്ങാടിയിലെ ചന്ദ്രഗിരി മോഡേണ്‍ റൈസ് മില്‍ മാനേജിംഗ് ഡയറക്ടര്‍ പ.എന്‍. ചന്ദ്രശേഖരന്‍ അർഹനായി. മികച്ച കാര്‍ഷിക വ്യവസായ സംരംഭകന്‍ എന്ന നിലയിലെ ഇദ്ദേഹത്തിന്‍റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ്‌.

ചെറുപ്പം മുതല്‍ക്കേ കാര്‍ഷിക മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ചന്ദ്രശേഖരന്‍. നെല്ല് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വിജയിച്ച ഇദ്ദേഹം ‘രക്തശാലി’  എന്ന ഔഷധസ‍‌മ്പുഷ്ടമായ അരി ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിച്ച് സ്വന്തം ബ്രാന്‍റില്‍ വിപണനം ചെയ്താണ് നേട്ടം കൈവരിച്ചത്. ഒട്ടേറെ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് മോഡേണ്‍ റൈസ് മില്‍ എന്ന തന്‍റെ സ്ഥാപനത്തെ മികച്ച ഒരു കാര്‍ഷിക വ്യവസായ സംരംഭമായി വളര്‍ത്തിക്കൊണ്ടുവരാന്‍ ചന്ദ്രശേഖരന്‍റെ നേതൃത്വത്തിലുള്ള മാനേജ്മെന്‍റിന് കഴിഞ്ഞിട്ടുണ്ടെന്നുള്ളത് ഏറെ അഭിമാനാര്‍ഹമായ കാര്യമാണ്.

ബ്ലാക്ക്‌ ജീരക എന്ന ബിരിയാണി അരിയും റെഡ് ജാസ്മിന്‍ അരിയും ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്. ഉടന്‍തന്നെ കുങ്കുമശാലി അരി ഉല്‍പ്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

 

 

പി. എന്‍. ചന്ദ്രശേഖരന്‍ (കാര്‍ഷിക വ്യവസായം) Reviewed by on .   നമ്മുടെ മലയാളം ഡോട്ട് കോം ഓണ്‍ലൈൻ മാഗസിൻ ഏർപ്പെടുത്തിയ  2014ലെ  മലയാളശ്രീ അവാർഡിന് മലപ്പുറം പന്തരങ്ങാടിയിലെ ചന്ദ്രഗിരി മോഡേണ്‍ റൈസ് മില്‍ മാനേജിംഗ് ഡയറക്   നമ്മുടെ മലയാളം ഡോട്ട് കോം ഓണ്‍ലൈൻ മാഗസിൻ ഏർപ്പെടുത്തിയ  2014ലെ  മലയാളശ്രീ അവാർഡിന് മലപ്പുറം പന്തരങ്ങാടിയിലെ ചന്ദ്രഗിരി മോഡേണ്‍ റൈസ് മില്‍ മാനേജിംഗ് ഡയറക് Rating: 0

About nammudemalayalam

scroll to top