Latest News

Home » ആയുർവേദം » തലമുടി വളരാനുള്ള ആയുര്‍വേദ എണ്ണകള്‍

തലമുടി വളരാനുള്ള ആയുര്‍വേദ എണ്ണകള്‍

സ്മിത

long haired women

 

 

 

 

 

 

നല്ല തലമുടിയുള്ള ഒരു ആണിനെയോ പെണ്ണിനെയോ കണ്ടു കിട്ടാന്‍ പ്രയാസം. ജീവി തരീതിയാവാം..അന്തരീക്ഷമലിനീകരണമാവാം..അശ്രദ്ധയാവാം..എന്തോ ആവട്ടെ..എളുപ്പത്തില്‍ തലമുടി വളരാന്‍ ഇതാ..മുത്തശ്ശി പറഞ്ഞു തന്ന ചില എളുപ്പ വഴികള്‍..മുത്തശ്ശി ചെറുപ്പത്തില്‍ കാച്ചി  തേച്ചിരുന്ന ചില എണ്ണകളുടെ റെസിപ്പിയാണ് ട്ടൊ..

 1. കറ്റാര്‍വാഴ കൊണ്ടുള്ളത്

കറ്റാര്‍വാഴ                   –  ഒരു തണ്ട്

ചെറിയ ഉള്ളി             –  2 എണ്ണം

ജീരകം                            –  ഒരു ടീസ്പൂണ്‍

തുളസിയില                –  10 തണ്ട്

വെളിച്ചെണ്ണ                –  250 ഗ്രാം

കറ്റാര്‍ വാഴ, ഉള്ളി, ജീരകം, തുളസിയില എന്നിവ നന്നായി അരച്ചെടുത്ത് ശേഷം വെളിച്ചെണ്ണയില്‍ ഇട്ട് കാച്ചി പതവറ്റിച്ചു എടുക്കുക. എണ്ണ ആറിയതിനുശേഷം അരിച്ചെടുത്ത് കുപ്പിയില്‍ സൂക്ഷിച്ച് ദിവസവും കുളിക്കുന്നതിനു 10 മിനിട്ട് മുന്‍പ് തലയില്‍ തേച്ചുപിടിപ്പിക്കുക.

2. കയ്യോന്നി ഉപയോഗിച്ചും ചെയ്യാം

കയ്യോന്നി(കയ്യുണ്യം)     – 10 തണ്ട്

തുളസിയില                        – 10 തണ്ട്

ചെറിയ ഉള്ളി                    – രണ്ടെണ്ണം

ജീരകം                                   – 1 ടീസ്പൂണ്‍

വെളിച്ചെണ്ണ                       – 250 ഗ്രാം

അരച്ചെടുത്ത ചേരുവകള്‍ വെളിച്ചെണ്ണയില്‍ കാച്ചി പതവറ്റിച്ചെടുത്തു ഉപയോഗിക്കുക.

3. മൈലാഞ്ചിയെണ്ണ

മൈലാഞ്ചി             – 10 തണ്ട്

കയ്യോന്നി               – 5 തണ്ട്

ചെമ്പരത്തിമൊട്ട് – 2 എണ്ണം

കറിവേപ്പില      – 1 തണ്ട്

ചുവന്നുള്ളി       – 2 എണ്ണം

വെളിച്ചെണ്ണ       – 250 ഗ്രാം

മേല്‍പ്പറഞ്ഞ ചേരുവകള്‍ നന്നായി അരച്ചെടുത്ത് വെളിച്ചെണ്ണയില്‍ കാച്ചി പതവറ്റിച്ച് അരിപ്പയില്‍ അരിച്ച് തണുക്കുമ്പോള്‍ കുപ്പിയിലാക്കുക.

4. ബ്രഹ്മി ഉപയോഗിച്ച്

ബ്രഹ്മി           –  10 തണ്ട്

നെല്ലിക്ക       –  5 എണ്ണം

ജീരകം          – 1 ടീസ്പൂണ്‍

ചെറിയ ഉള്ളി – 2 എണ്ണം

വെളിച്ചെണ്ണ     – 250 ഗ്രാം

ഇവയെല്ലാം അരച്ചെടുത്ത് വെളിച്ചെണ്ണയില്‍ കാച്ചി പതവറ്റിച്ചെടുത്ത് തണുക്കുമ്പോള്‍ അരിച്ചു സൂക്ഷിക്കുക.

5. അശോക പുഷ്പം

അശോകത്തിന്‍റെ പൂവ്     – 20 എണ്ണം

ചെത്തിപ്പൂവ്                        – 10 എണ്ണം

തുളസിയില                           – 5 തണ്ട്

ചെറിയ ഉള്ളി                       –  2 എണ്ണം

കൂവളത്തില                         –  4 എണ്ണം

പൂവാം കുരുന്നില            – 3 എണ്ണം

കുരുമുളക്                            – 1 എണ്ണം

വെളിച്ചെണ്ണ                         – 250 ഗ്രാം

ചേരുവകള്‍ അരച്ചെടുത്ത ശേഷം വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് അരിച്ച് കുപ്പിയിലാക്കി ഉപയോഗിക്കുക.

മേല്‍ പ്രസ്താവിച്ചിട്ടുള്ള ഔഷധ ഗുണമുള്ള മുഖ്യ ചേരുവകള്‍ പച്ചയായിതന്നെ എണ്ണകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കണം. ഓരോഎണ്ണയും മാറി മാറി ഉപയോഗിക്കുന്നതിന് പകരം ഒരു എണ്ണ തെരഞ്ഞെടുത്ത് തുടര്‍ച്ചയായി മൂന്നുമാസക്കാലം ഉപയോഗിക്കുന്നത് ഫലപ്രദമാണ്. 

കറുപ്പും കരുത്തുമുള്ള നീണ്ട് ഇടതൂര്‍ന്ന മുടി ഉണ്ടാകുവാന്‍ അല്‍പ്പം ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്. താരന്‍ മുടിക്കൊഴിച്ചില്‍, അകാലനര ഇവയെ ചെറുക്കുവാന്‍ പരിചരണം കൊണ്ടേ കഴിയൂ. കുളിക്കുമ്പോള്‍ തലമുടികള്‍ക്കിടയിലൂടെ തലയോട്ടിയില്‍ എല്ലായിടത്തും കൈവിരലുകളുടെ അറ്റം അമര്‍ത്തി മസാജ് ചെയ്യുക. നനഞ്ഞ മുടി കെട്ടിവയ്ക്കാതിരിക്കുക. മുടി നന്നായി ഉണങ്ങിയതിന് ശേഷമേ കേട്ടാവൂ.

ഇലക്‌ട്രോണിക് ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് നിരന്തരം മുടി കൃത്രിമമായി ഉണക്കുവാന്‍ ശ്രമിച്ചാല്‍ മുടി പൊട്ടിപ്പിളരുവാന്‍ ഇടയുണ്ട്. വേനല്‍ക്കാലത്ത് മുടിയില്‍ അഴുക്കും പൊടിയും പിടിക്കുന്നത്‌ പെട്ടന്നായിരിക്കും. അതിനാല്‍ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും താളിയോ ഹെര്‍ബല്‍ ഷാമ്പുവോ ഉപയൂഗിച്ച് തല മുടിയിലെ അഴുക്കു നീക്കം ചെയ്യണം.

 

തലമുടി വളരാനുള്ള ആയുര്‍വേദ എണ്ണകള്‍ Reviewed by on .             നല്ല തലമുടിയുള്ള ഒരു ആണിനെയോ പെണ്ണിനെയോ കണ്ടു കിട്ടാന്‍ പ്രയാസം. ജീവി തരീതിയാവാം..അന്തരീക്ഷമലിനീകരണമാവാം..അശ്രദ്ധയാവാം             നല്ല തലമുടിയുള്ള ഒരു ആണിനെയോ പെണ്ണിനെയോ കണ്ടു കിട്ടാന്‍ പ്രയാസം. ജീവി തരീതിയാവാം..അന്തരീക്ഷമലിനീകരണമാവാം..അശ്രദ്ധയാവാം Rating: 0

About nammudemalayalam

scroll to top