Latest News

Home » വനിതാ ലോകം » വൈകീട്ടെന്താ മെനു …?

വൈകീട്ടെന്താ മെനു …?

tomato riceലോകത്താകമാനമുള്ള വീട്ടമ്മമാരുടെയും (ഇപ്പോള്‍ വീട്ടച്ഛന്‍മാരുടെയും) എന്നത്തെയും വലിയ ആഭ്യന്തര പ്രശ്നം ആണല്ലോ വൈകീട്ടത്തെ അല്ലെങ്കില്‍  പിറ്റെന്നത്തെ അടുക്കള മെനു. ഇതാ..നമ്മുടെ വീട്ടിലുള്ള അല്പം ചില പച്ചക്കറികളും ചില്ലറ സാധനങ്ങളും ഉപയോഗിച്ച് ഈസിയായി ഉണ്ടാക്കാന്‍ കഴിയുന്ന സ്വാദിഷ്ടവും പോഷകസമ്പുഷ്ടവുമായ ചില വിഭവങ്ങള്‍. ഇന്ന് തന്നെ പരീക്ഷിച്ചു നോക്കണേ..

1. മുട്ടച്ചോറ്

കോഴിമുട്ട  – ഒന്ന്

കുരുമുളകുപൊടി  – ഒരു നുള്ള്

നെയ്യ്  – അര സ്പൂണ്‍

ചോറ് – ഒരു കപ്പ്

ഉപ്പ്     –  പാകത്തിന്

ഫ്രൈപാനില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ മുട്ടയുടച്ചൊഴിക്കുക.  മുക്കാല്‍ വേവായാല്‍ അതിലേക്ക് കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്തിളക്കുക. ചോറ് ചേര്‍ത്ത് നന്നായിളക്കി വാങ്ങാം. കുഞ്ഞുങ്ങള്‍ക്ക്‌ ഈ ചോറ് നന്നായി ഇഷ്ട്പ്പെടും.

2. ടൊമാറ്റോ റൈസ്

ബസ്മതി റൈസ് ഉപ്പിട്ട് വേവിച്ചത്   –  ഒരു കപ്പ്

നെയ്യ്   –   രണ്ടു സ്പൂണ്‍

മാഗി എക്സ്ട്രാ ടേസ്റ്റ് ചിക്കന്‍ പൗഡര്‍    – അര പാക്കറ്റ്

ടൊമാറ്റോ സോസ്   – രണ്ടു സ്പൂണ്‍

നോണ്‍ സ്റ്റിക്ക് പാനില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ മാഗി എക്സ്ട്രാ ചിക്കന്‍  പൗഡറും ചോറും സോസും ചേര്‍ത്ത് ഇളക്കുക. നല്ല രുചിയുള്ള ടൊമാറ്റോ റൈസ് തയ്യാര്‍.

3. കാബേജ് ബിരിയാണി

ബിരിയാണി അരി ഉപ്പിട്ട് വേവിച്ചത്   –  ഒരു കപ്പ്

കാബേജ് കനം കുറച്ച് അറിഞ്ഞത്         –  അരക്കപ്പ്

സവാള അറിഞ്ഞത്      – പകുതി

വെളിച്ചെണ്ണ       – ഒരു ടീസ്പൂണ്‍

മല്ലിയില അറിഞ്ഞത് – രണ്ടു സ്പൂണ്‍

കശുവണ്ടി മൂപ്പിച്ചത്    – 10 എണ്ണം

നെയ്യ്   – ഒരു സ്പൂണ്‍

ഗരംമസാല പ്പൊടി    – ഒരു നുള്ള്

കുരുമുളകുപൊടി  – ഒരു നുള്ള്

നോണ്‍സ്റ്റിക് പാനില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാളയും കാബേജുമിട്ട് വഴറ്റുക. പകുതി വേവാകുമ്പോള്‍  ബാക്കി ചേരുവകള്‍ ചേര്‍ത്തിളക്കി വാങ്ങാം.

4. വെജിറ്റബിള്‍ റോള്‍

കാബേജ് അരിഞ്ഞത്   – ഒരു ഗ്ലാസ്

ഗ്രീന്‍ പീസ്‌ ഉപ്പിട്ട് പുഴുങ്ങിയത്    – ഒരു ഗ്ലാസ്

കാരറ്റ് പൊടിയായരിഞ്ഞത്   – ഒന്ന്

ബീന്‍സ് പൊടിയായരിഞ്ഞത്    – ആറ്

സവാള പൊടിയായരിഞ്ഞത്    – ഒന്ന്

പച്ചമുളക് പൊടിയായരിഞ്ഞത്  – രണ്ട്

ഗോതമ്പുപൊടി   –  ഒരു കപ്പ്

ഉപ്പ്   – പാകത്തിന്

വെളിച്ചെണ്ണ   – ആവശ്യത്തിന്

ഗോതമ്പുപൊടി കുഴച്ച് ചപ്പാത്തി പരത്തിവെക്കുക. ബാക്കി ചേരുവകള്‍ അല്പം വെളിച്ചെണ്ണയില്‍ വഴറ്റുക. ചപ്പാത്തി ഓരോന്നായെടു ത്ത് അതിനു നടുവില്‍ മസാലവെച്ച് ചുരുട്ടി അരികൊട്ടിച്ച് വെളിച്ചെണ്ണയില്‍ വറുത്ത് കോരാം. വൈകുന്നേരം സ്കൂള്‍ വിട്ട് തളര്‍ന്നെത്തുന്ന കുഞ്ഞ് ഇഷ്ടത്തോടെ കഴിക്കും.

5. കോളിഫ്ളവര്‍ റൈസ്

ചോറ്   – അരക്കപ്പ്

കുരുമുളകുപൊടി    – ഒരു നുള്ള്

ഉപ്പ്   –  ഒരു നുള്ള്

കോളിഫ്ലവര്‍  അരിഞ്ഞത്   – ഒരു ഗ്ലാസ്

മുട്ട ചിക്കിയത്  – ഒന്ന്

പച്ച മുളക് അരിഞ്ഞത്  – രണ്ട്

ചെറിയ ഉള്ളി അരിഞ്ഞത്   –  അഞ്ച്

നെയ്യ്   –  ഒരു ടീസ്പൂണ്‍

നെയ്യില്‍ ഉള്ളി, പച്ചമുളക്, കോളിഫ്ലവര്‍, ഉപ്പ് എന്നിവ വഴറ്റുക. അത് വെന്തു കഴിഞ്ഞാല്‍ കുരുമുളകുപൊടിയും മുട്ട ചിക്കിയതും ചോറും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് മൂന്നുമിനിറ്റ് കഴിഞ്ഞ് വാങ്ങി വെക്കാം.

 

വൈകീട്ടെന്താ മെനു …? Reviewed by on . ലോകത്താകമാനമുള്ള വീട്ടമ്മമാരുടെയും (ഇപ്പോള്‍ വീട്ടച്ഛന്‍മാരുടെയും) എന്നത്തെയും വലിയ ആഭ്യന്തര പ്രശ്നം ആണല്ലോ വൈകീട്ടത്തെ അല്ലെങ്കില്‍  പിറ്റെന്നത്തെ അടുക്കള മെനു ലോകത്താകമാനമുള്ള വീട്ടമ്മമാരുടെയും (ഇപ്പോള്‍ വീട്ടച്ഛന്‍മാരുടെയും) എന്നത്തെയും വലിയ ആഭ്യന്തര പ്രശ്നം ആണല്ലോ വൈകീട്ടത്തെ അല്ലെങ്കില്‍  പിറ്റെന്നത്തെ അടുക്കള മെനു Rating: 0

About nammudemalayalam

scroll to top