Latest News

Home » പാചകം » വേനലിനെ നേരിടാന്‍ ഫ്രൂട്ട് ജൂസുകള്‍

വേനലിനെ നേരിടാന്‍ ഫ്രൂട്ട് ജൂസുകള്‍

fruit juice‘ഹെന്തൊരു ചൂട് ….മ്മ്ക്കൊരു നാരങ്ങാവെള്ളങ്ക്ട് കാച്ച്യാലോ..” എന്ന് തോന്നാനിപ്പോ തൃശ്ശൂക്കാരെന്നെ ആവണംന്ന്‍ല്യ. അകവും പുറവും ചുടുന്ന ജീവിത സാഹചര്യങ്ങളില്‍ ഇതാ..കുളിരും ഉണര്‍വും ആരോഗ്യവും തരുന്ന ചില പാനീയങ്ങള്‍.  ഉണ്ടാക്കാന്‍ എളുപ്പം… പിന്നെ എന്തൊരു സ്വാദ്…

ഓറഞ്ച്  സ്ക്വാഷ്

ഓറഞ്ച് നീര് – ഒരു ലിറ്റര്‍

പഞ്ചസാര    –  ഒന്നര കിലോ

പൊട്ടാസ്യം മൊബൈ  സള്‍ ഫേറ്റ്  – 2.8ഗ്രാം

വെള്ളം    –  1.3 ലിറ്റര്‍

സിട്രിക് ആസിഡ്   – 20 ഗ്രാം

എസന്‍സ്    – 2  ടീസ്പൂണ്‍

തയ്യാറാക്കുന്ന  വിധം

ഓറഞ്ചു നീര് അരിച്ചുവെയ്ക്കുക. പഞ്ചസാര, വെള്ളം, സിട്രിക് ആസിഡ് എന്നിവ ഒരു പാത്രത്തിലാക്കി ചൂടാക്കുക. ഇത് അരിച്ച് ആറാനനുവദിക്കുക. ഓറഞ്ച് നീരും സിറപ്പും കൂടി യോജിപ്പിക്കുക. പൊട്ടാസ്യം മൊറ്റാബൈ സള്‍ഫേറ്റും എസന്‍സും ചേര്‍ത്ത് ഉടന്‍തന്നെ കുപ്പിയില്‍ നിറയ്ക്കുക.

 പൈനാപ്പിള്‍ ക്രഷ്

കൈതച്ചക്ക നീര്  – ഒരു ലിറ്റര്‍

വെള്ളം  – ഒരു ലിറ്റര്‍

പഞ്ചസാര    – രണ്ട് കിലോ

സിട്രിക് ആസിഡ്   – 20 ഗ്രാം (4 ടീസ്പൂണ്‍ )

എസന്‍സ്   – രണ്ട് ടീസ്പൂണ്‍

കളര്‍    – ആവശ്യത്തിന്

പൊട്ടാസ്യം മൊറ്റാബൈ സള്‍ഫേറ്റ്    –  2.8 ഗ്രാം

തയ്യാറാക്കുന്ന വിധം

വെള്ളവും പഞ്ചസാരയും സിട്രിക് ആസിഡും കൂട്ടി യോജിപ്പിച്ച് ചൂടാക്കുക. പഞ്ചസാര നന്നായി അലിയുമ്പോള്‍ അരിച്ച് ആറാന്‍ വെയ്ക്കുക. കൈതച്ചക്കനീരും സിറപ്പും കൂടി യോജിപ്പിക്കുക. എസന്‍സും കളറും പൊട്ടാസ്യം മൊറ്റബൈ സള്‍ ഫേറ്റും കൂടി ചേര്‍ക്കുക. കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കുക.

 മാംഗോ ഫൂല്‍

മാമ്പഴം    – 6 എണ്ണം

ചെറുനാരങ്ങ   – ഒരെണ്ണം

പാല്‍   – ഒരു കപ്പ്

പഞ്ചസാര   – ഒരു ടേബിള്‍ സ്പൂണ്‍

ഐസ് കട്ട   – ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

മാമ്പഴം പിഴിഞ്ഞ് ചാറെടുത്ത് അരിക്കുക. ഇതില്‍ ചെറുനാരങ്ങാനീര് അരിച്ചത് ചേര്‍ക്കുക. പാലും പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ നന്നായടിക്കുക. ഇതിലേക്ക് ജ്യൂസ് ചേര്‍ക്കുക. ഐസ് കട്ടകള്‍ മുകളില്‍ വിതറി സെര്‍വ് ചെയ്യുക.

 ടുമാറ്റോ ജ്യൂസ്

തക്കാളി   – രണ്ട് കിലോ

പഞ്ചസാര   – പാകത്തിന്

ഉപ്പ്     – ഒരു നുള്ള്

ഐസ് കട്ടകള്‍  – ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

തക്കാളിയില്‍ വെള്ളം ചേര്‍ത്ത് തിളപ്പിച്ച് മയം വരുമ്പോള്‍ വാങ്ങി തൊലി കളഞ്ഞ്‌ മിക്സിയിലടിച്ച് പള്‍പ്പ് എടുക്കുക. ആവശ്യാനുസരണം പഞ്ചസാരയോ ഉപ്പോ ചേര്‍ത്ത് പാകത്തിന് വെള്ളം ഒഴിച്ച് നേര്‍മപ്പെടുത്തി കുടിക്കുക.

 മിക്സ്ഡ് ഫ്രൂട്ട് കൊക്ക്ടെയില്‍

പഞ്ചസാര    – രണ്ടു കിലോ

വെള്ളം    – ഒരു ലിറ്റര്‍

സോഡിയം ബൈന്‍സോവേറ്റ്  – ഒന്നേകാല്‍ ടീസ്പൂണ്‍

മിക്സ്ഡ് ഫ്രൂട്ട് ജ്യൂസ് (മുന്തിരി, കൈതച്ചക്ക, ഓറഞ്ച്, നാരങ്ങ, മാമ്പഴം, ഇഞ്ചി എന്നിവ ) – ഒരു ലിറ്റര്‍

സിട്രിക്  ആസിഡ്   – 4 ടീസ്പൂണ്‍

തയ്യാറാക്കുന വിധം

വെള്ളവും പഞ്ചസാരയും ഒരു പാത്രത്തിലാക്കി ചൂടാക്കി പഞ്ചസാര അലിയും വരെ തിളപ്പിക്കുക. പഴച്ചാറ് അരിച്ച് മിശ്രിതത്തില്‍ ചേര്‍ക്കുക. സിട്രിക് ആസിഡും സോഡിയം ബെന്‍സോവേറ്റും കൂടി ഇതില്‍ ചേര്‍ത്ത് ആറിയശേഷം കുപ്പിയിലാക്കി അടച്ച് സൂക്ഷിക്കുക.

 

 

വേനലിനെ നേരിടാന്‍ ഫ്രൂട്ട് ജൂസുകള്‍ Reviewed by on . 'ഹെന്തൊരു ചൂട് ....മ്മ്ക്കൊരു നാരങ്ങാവെള്ളങ്ക്ട് കാച്ച്യാലോ.." എന്ന് തോന്നാനിപ്പോ തൃശ്ശൂക്കാരെന്നെ ആവണംന്ന്‍ല്യ. അകവും പുറവും ചുടുന്ന ജീവിത സാഹചര്യങ്ങളില്‍ ഇതാ. 'ഹെന്തൊരു ചൂട് ....മ്മ്ക്കൊരു നാരങ്ങാവെള്ളങ്ക്ട് കാച്ച്യാലോ.." എന്ന് തോന്നാനിപ്പോ തൃശ്ശൂക്കാരെന്നെ ആവണംന്ന്‍ല്യ. അകവും പുറവും ചുടുന്ന ജീവിത സാഹചര്യങ്ങളില്‍ ഇതാ. Rating: 0

About nammudemalayalam

Related Posts

scroll to top