Home » സ്പെഷ്യൽ » സുനില്‍ കുമാര്‍ (ജൈവസംരക്ഷണം)

സുനില്‍ കുമാര്‍ (ജൈവസംരക്ഷണം)

MALAYALASREE

 

ജൈവസംരക്ഷണരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളാണ് സൗത്ത്‌ ഇന്ത്യന്‍ ഫെര്‍ട്ടിലൈസേള്‍സ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാറിനെ  മലയാളശ്രീ അവാര്‍ഡിന് അര്‍ഹനാക്കിയത്.

sunil kumarആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേള്‍സ്പ്രവര്‍ത്തനമാരംഭിച്ചിട്ട് 35 വര്‍ഷത്തോളമായി. രസവളത്തിന്‍റെ അതിപ്രസരമുള്ള 1979 കാലത്താണ്‌ ഇത്.  ജൈവവളം കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന സൗത്ത്‌ ഇന്ത്യന്‍ ഫെര്‍ട്ടലൈസേള്‍സ് കേരളത്തിലെ തന്നെ ഏറ്റവും മികച്ച ജൈവവള നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ്.

പ്രതിരോധശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന സിബിസി വളമാണ് എസ്.ഐ.എഫ്നെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.  ജൈവവളവും ജൈവകീടനാശിനിയും സംയോജിപ്പിച്ചു നിര്‍മ്മിക്കുന്നു എന്നതാണ് സിബിസി വളത്തിന്‍റെ പ്രത്യേകത.   ജൈവവളം നിര്‍മ്മിച്ചു കൊടുക്കുന്നതിനോടൊപ്പം തന്നെ വളത്തിന്‍റെ ഉപയോഗത്തെപറ്റിയുള്ള വിവരണവും കൃഷിയിടത്തില്‍ നല്‍കാറുണ്ട്.

അതിവേഗത്തില്‍  വിളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന രാസവളത്തിന്‍റെ ഉപയോഗം കൂടുതലായുള്ള ഇക്കാലത്താണ്  ജൈവവള നിര്‍മ്മാണത്തിനു മാത്രമായി ഇത്തരത്തിലൊരു സംരംഭം. ജൈവവള നിര്‍മ്മാണത്തിലൂടെ ജൈവവളത്തിന് പ്രോത്‌സാഹനം നല്‍കുന്നു എന്നത് എസ്.ഐ.എഫ്  കമ്പനിയുടെ നേട്ടമാണ്. ഈ നേട്ടമാണ്  സുനില്‍ കുമാറിനെയും ശ്രദ്ധേയനാക്കുന്നത്.

സുനില്‍ കുമാര്‍ (ജൈവസംരക്ഷണം) Reviewed by on .   ജൈവസംരക്ഷണരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളാണ് സൗത്ത്‌ ഇന്ത്യന്‍ ഫെര്‍ട്ടിലൈസേള്‍സ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാറിനെ  മലയാളശ്രീ അവാര്‍ഡിന് അര്‍ഹനാക്കിയത   ജൈവസംരക്ഷണരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളാണ് സൗത്ത്‌ ഇന്ത്യന്‍ ഫെര്‍ട്ടിലൈസേള്‍സ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാറിനെ  മലയാളശ്രീ അവാര്‍ഡിന് അര്‍ഹനാക്കിയത Rating: 0

About nammudemalayalam

scroll to top