Latest News

Home » ആയുർവേദം » ചതുരപ്പുളി

ചതുരപ്പുളി

starfruit_detox_drinksകരംബോള എന്ന ചതുരപ്പുളിയെ നക്ഷത്രപ്പഴം എന്നും അറിയപ്പെടുന്നു.  അവിറോമ കാരംബോള  എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ പഴം ശ്രീലങ്ക, മോളര്‍ക്കസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് ജന്മം കൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നത്.  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ചതുരപ്പുളി നൂറു വര്‍ഷമായി കൃഷിചെയ്തുവരുന്നു.  മുട്ടയുടെ ആകൃതിയില്‍ കണ്ടുവരുന്ന ഈ   പഴത്തിന് ഏകദേശം 2-6 ഇഞ്ച് വരെയാണ് വലുപ്പം.  കൂടാതെ ഇതിന്‍റെ അഞ്ചു കൂര്‍ത്ത അഗ്രമുഖങ്ങളും ഉണ്ട്.  ഇതിന്‍റെ  തൊലി കാനം  കുറഞ്ഞതും മൃദുവും പശിമയുള്ളതുമാണ്.  ഓരോ പഴത്തിലും 10-12 വരെ തവിട്ടുനിറത്തോടുകൂടിയ പരന്ന വിത്തുകള്‍ കാണുന്നു.  ചതുരപ്പുളി രണ്ട് തരത്തിലുണ്ട്.

1. കുറഞ്ഞപുളി ഉള്ളവയും.

2. മധുരപുളി ഉള്ളവയും.

ഈ പഴത്തിന്‍റെ പുറംതൊലി ഉള്‍പ്പെടെ എല്ലാഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്.  ആന്‍റി ഓക്സിഡന്റ്റ് പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവ ചതുരപ്പുളിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു, ഷുഗറും, സോഡിയവും, ആസിഡും കുറവാണ്.

ജ്യൂസ്, സ്ക്വാഷ്, ജെല്ലിസോസ് എന്നിവ ഉണ്ടാക്കാന്‍ ചതുരപ്പുളിയും ഉപയോഗിക്കുന്നു.  കടുംപച്ചനിറത്തോടുകൂടിയ ഇലയും പിങ്ക് നിറത്തോടുകൂടിയ പൂക്കളും ഉള്ളതിനാല്‍ ഈ മരം അലങ്കാരച്ചെടിയായും ഉപയോഗിക്കാം.

ചതുരപ്പുളി Reviewed by on . കരംബോള എന്ന ചതുരപ്പുളിയെ നക്ഷത്രപ്പഴം എന്നും അറിയപ്പെടുന്നു.  അവിറോമ കാരംബോള  എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ പഴം ശ്രീലങ്ക, മോളര്‍ക്കസ്, ഇന്തോനേഷ്യ എന്നീ കരംബോള എന്ന ചതുരപ്പുളിയെ നക്ഷത്രപ്പഴം എന്നും അറിയപ്പെടുന്നു.  അവിറോമ കാരംബോള  എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ പഴം ശ്രീലങ്ക, മോളര്‍ക്കസ്, ഇന്തോനേഷ്യ എന്നീ Rating: 0

About nammudemalayalam

scroll to top