Latest News
Home » സെല്‍ഫിസൂക്തങ്ങള്‍ » രാത്രി – ചര്‍ച്ചാക്രമണം

രാത്രി – ചര്‍ച്ചാക്രമണം

Sajeesh 4എങ്ങിനെയെങ്കിലും രാത്രിയായിക്കിട്ടാന്‍ കാത്തിരിക്കുകയാണവര്‍.

— ആര്..?

സൂര്യന്‍ അസ്തമിക്കുന്നതോടുകൂടി അവര്‍ ചാനലില്‍ ഉദയം ചെയ്യുകയായി.  രാത്രികാല ചാനല്‍ ചര്‍ച്ചാ വീരന്മാര്‍.

സീരിയലുകളെ ശക്തമായി വിമര്‍ശിക്കുന്ന നമ്മള്‍ ഇത് കാണാതെ പോകുന്നു

“വേണു….ഒരു മിനിറ്റ്.

നികേഷ് …ഞാനൊന്നു പറഞ്ഞോട്ടെ.

അയാള്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ് …”

മലയാളികളുടെ രാത്രി കാലങ്ങളെ മലീമസമാക്കുന്ന ഇവരെയൊക്കെ എന്തു ചെയ്യണം?

കീരിയെയും പാമ്പിനെയും അരങ്ങത്തിറക്കി ചാനലുകാര്‍ റേറ്റിംഗ് കൂട്ടുവാന്‍ പരിശ്രമിക്കുന്നു .

ഇവിടെ നടക്കുന്നത് ശരിക്കും ചാനല്‍ ചര്‍ച്ചയാണോ ?

“അല്ല …. ഇത് ചാനല്‍ തര്‍ക്കമാണ്”

തര്‍ക്കിക്കുക,  വെല്ലുവിളിക്കുക ,  കൊലവിളിക്കുക,  ആട്ടുക,  ഉത്തരം കിട്ടിയില്ലെങ്കില്‍ കൊഞ്ഞനം കുത്തുക,  അല്ലെങ്കില്‍ കേള്‍ക്കാനില്ല എന്നു പറയുക ,ഇതൊക്കെയാണ് ഒരു ചാനല്‍ ചര്‍ച്ചാ വീരന്‍ ആകാനുള്ള  മിനിമം യോഗ്യത.

“ഞങ്ങള്‍ ഒക്കെ നേരാം വണ്ണം ചര്‍ച്ചിക്കുന്നത് കൊണ്ടാണെടാ  നീയൊക്കെ ഇവിടെ ജീവിച്ചു പോകുന്നത്”    . ചിലരുടെ ഭാവം ഇതാണ് .

ഇവിടെ എന്തെങ്കിലും ഒരു വിഷയം ഉണ്ടായാല്‍ ഉടന്‍ തുടങ്ങുകയായി ചാനല്‍ ചര്‍ച്ച .  ചര്‍ച്ച മൂത്ത് തളിര്‍ത്തു പടര്‍ന്നു പന്തലിക്കും .  കുറെ ദിവസം കഴിയുമ്പോള്‍പുതിയ വിഷയം വരുന്നു .  ചര്‍ച്ചക്കാര്‍ പുതിയ വിഷയത്തെ കുറിച്ച് ചര്‍ച്ചിക്കാന്‍ തുടങ്ങുന്നു .  ഇതോടെ പഴയ വിഷയം പഴകിയ വീഞ്ഞായി മാറുന്നു .

അപ്പോള്‍ ശരിക്കും എന്തിനാണ് ചര്‍ച്ച

ചാനലുകാരന്‍ — “റേറ്റിങ്ങ് കൂട്ടുവാന്‍..”

ചര്‍ച്ച തൊഴിലാളി– “ഒന്നു ഞെളിയാന്‍..”

ജനം –  “ഇതിലും ഭേദം സീരിയലിലെ അമ്മായി അമ്മ പോരാണ്‌..”

രണ്ടും ഒരു തരത്തില്‍ പോരാണല്ലോ.

 

( ലേഖകന്‍റെ വാട്ട്സ് അപ് നമ്പര്‍  +919846391755)

 

രാത്രി – ചര്‍ച്ചാക്രമണം Reviewed by on . എങ്ങിനെയെങ്കിലും രാത്രിയായിക്കിട്ടാന്‍ കാത്തിരിക്കുകയാണവര്‍. -- ആര്..? സൂര്യന്‍ അസ്തമിക്കുന്നതോടുകൂടി അവര്‍ ചാനലില്‍ ഉദയം ചെയ്യുകയായി.  രാത്രികാല ചാനല്‍ ചര്‍ച്ച എങ്ങിനെയെങ്കിലും രാത്രിയായിക്കിട്ടാന്‍ കാത്തിരിക്കുകയാണവര്‍. -- ആര്..? സൂര്യന്‍ അസ്തമിക്കുന്നതോടുകൂടി അവര്‍ ചാനലില്‍ ഉദയം ചെയ്യുകയായി.  രാത്രികാല ചാനല്‍ ചര്‍ച്ച Rating: 0

About nammudemalayalam

scroll to top