Latest News
Home » ആയുർവേദം » ഗൃഹവൈദ്യം

ഗൃഹവൈദ്യം

Ayurvedic-Treatment

 

 

 

 

 

ഉറക്കമില്ലായ്മ       :   കുമ്പളങ്ങ പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് രാത്രിയില്‍ ആഹാരത്തിനുശേഷം കഴിക്കുക.

നീര് പൊട്ടാന്‍              :   തൊട്ടാവാടിയുടെ ഇല  അരച്ചു പുരട്ടുക.

വയറുവേദനയ്ക്ക്  :   ഇഞ്ചി ഇടിച്ചു പിഴിഞ്ഞ  തെളിനീരെടുത്ത്  ഉപ്പുചേര്‍ത്ത്  കഴിക്കുക.

ചൂടുകുരുവിന്        :    കരിക്കിന്‍ വെള്ളം, പഴങ്ങള്‍  മുതലായവ  കഴിക്കുക.  ത്രിഫലപ്പൊടി  പുരട്ടി കുളിക്കുക.

ഉളുക്കിന്       :  ചെറുനാരങ്ങാ നീരും  അതിന്‍റെ  ഇരട്ടി  കടുകെണ്ണയും ചേര്‍ത്ത്  ചൂടാക്കി  ഉളുക്ക്  ഉണ്ടായ  ഭാഗത്ത്  തിരുമ്മുക.

വിരല്‍ച്ചുറ്റിന്   :   ചെറുനാരങ്ങ  തുളച്ച്  അതിനുള്ളില്‍ വിരല്‍ കിടത്തി വെയ്ക്കുക.  വിരല്‍ച്ചുറ്റ് മാറും.

മുഖകാന്തിയ്ക്ക്   :  ചെറുപയര്‍ പൊടിയും കസ്തൂരി മഞ്ഞളും കൂടി അരച്ചു പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയുക.

മോണനീരിന്   :  ചെറുനാരങ്ങാതോടുകൊണ്ട് മോണ മൃദുവായി  തിരുമ്മുക. മോണയിലെ  നീരുവീക്കം ശമിക്കും.

ചൊറിച്ചിലിന്   :  ചെറുനാരങ്ങാ  നീരില്‍  ഇന്തുപ്പുപൊടി ചാലിച്ച്  ചൊറിച്ചിലുള്ള ഭാഗത്തു പുരട്ടുക.

കഫശല്യം മാറാന്‍   :  ചുക്കും കുരുമുളകും കല്‍ക്കണ്ടവും  തിപ്പലിയും  പൊടിച്ച്  ദിവസേന കഴിക്കുക. കഫം മൂലമുള്ള ബുദ്ധിമുട്ടും ശ്വാസതടസ്സവും മാറിക്കിട്ടും .

വായിലെ അസുഖങ്ങള്‍    :  വായിലും നാക്കിലും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും ഇരട്ടി മധുരം ഉപയോഗിച്ചാല്‍ മതി.

ടോണ്‍സിലൈറ്റിസിന്   :  മുയല്‍ ചെവിയന്‍റെ ഇലയും ഉള്ളിയും സമം ചേര്‍ത്ത്  ഉപ്പും  കൂട്ടി  ചതച്ച് നീരെടുത്ത് തൊണ്ടയ്ക്കകത്തും നെറുകയിലും പുരട്ടുക.

കണ്‍കുരുവിന്   :   ശുദ്ധിചെയ്തആവണക്കെണ്ണ കണ്‍കുരുവില്‍ പുരട്ടുക.

തൊണ്ടവേദനയ്ക്ക് :  വെളുത്തുള്ളി വെള്ളം ചേര്‍ക്കാതെ അരച്ച് കുഴമ്പു പരുവത്തിലാക്കി  തൊണ്ടയില്‍  പുരട്ടുക.

 

ഗൃഹവൈദ്യം Reviewed by on .           ഉറക്കമില്ലായ്മ       :   കുമ്പളങ്ങ പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് രാത്രിയില്‍ ആഹാരത്തിനുശേഷം കഴിക്കുക. നീര് പൊട്ടാന്‍           ഉറക്കമില്ലായ്മ       :   കുമ്പളങ്ങ പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് രാത്രിയില്‍ ആഹാരത്തിനുശേഷം കഴിക്കുക. നീര് പൊട്ടാന്‍ Rating: 0

About nammudemalayalam

scroll to top