Latest News
Home » സ്പെഷ്യൽ » ടി.എൻ. നീരജ് (യുവസംരംഭകൻ)

ടി.എൻ. നീരജ് (യുവസംരംഭകൻ)

MALAYALASREE

 

Neerajയുവ സംരംഭകനുള്ള മലയാളശ്രീ അവാർഡ് ഹെല്ലർ എനർജി സൊല്യൂഷ്യൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ നീരജ് തുരുത്തിയിലിന്.

തൃശ്ശൂര്‍ ആസ്ഥാനമാക്കി മൂന്നു വർഷമായി പ്രവർത്തിക്കുന്ന ഹെല്ലർ എനർജി സൊല്യൂഷന്‍സ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒരു മികച്ച സംരംഭമായി വളർന്നിരിക്കുന്നു. പാരമ്പര്യേതര ഊർജ്ജ മാർഗമായ സോളാർ പാനലുകൾ നിർമ്മിച്ച്‌ വിതരണം ചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ഹെല്ലർ എനർജി സൊല്യൂഷന്‍സ് കാലഘട്ടത്തിന്‍റെ ആവശ്യമാണ്  നിവര്‍ത്തിക്കുന്നത്‌. കാലാവസ്ഥക്കനുസരിച്ചും ഉപഭോക്താക്കളുടെ താല്പ്പര്യങ്ങൾക്കനുസരിച്ചും പാനലുകൾ ഡിസൈൻ ചെയ്യുന്നതിനും പ്രാധാന്യം നൽകുന്നു.

രണ്ടു വർഷത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഹെല്ലർ എനർജി  സൊല്യൂഷന്‍സിന് നീരജ് രൂപം കൊടുക്കുന്നത്. പവര്‍ എനര്‍ജിയിലുള്ള താല്‍പ്പര്യമാണ് ഇദ്ദേഹത്തെ ഈ രംഗത്തെത്തിച്ചത്. എൽ.ഇ.ഡി ലൈറ്റ് നിര്‍മ്മിക്കുന്ന യൂണിറ്റ് അടുത്തുതന്നെ ആരംഭിക്കും.

ടി.എൻ. നീരജ് (യുവസംരംഭകൻ) Reviewed by on .   യുവ സംരംഭകനുള്ള മലയാളശ്രീ അവാർഡ് ഹെല്ലർ എനർജി സൊല്യൂഷ്യൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ നീരജ് തുരുത്തിയിലിന്. തൃശ്ശൂര്‍ ആസ്ഥാനമാക്കി മൂന്നു വർഷമായി പ്രവർത   യുവ സംരംഭകനുള്ള മലയാളശ്രീ അവാർഡ് ഹെല്ലർ എനർജി സൊല്യൂഷ്യൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ നീരജ് തുരുത്തിയിലിന്. തൃശ്ശൂര്‍ ആസ്ഥാനമാക്കി മൂന്നു വർഷമായി പ്രവർത Rating: 0

About nammudemalayalam

scroll to top