Latest News
Home » സെല്‍ഫിസൂക്തങ്ങള്‍ » ഒരു ഫ്രീക്കന്‍ പിറക്കുന്നു

ഒരു ഫ്രീക്കന്‍ പിറക്കുന്നു

Sajeesh Work 4

 

കുറച്ചു മാസത്തെ  ഇടവേളയ്ക്കു  ശേഷം ഒരു സുഹൃത്തിനെ വീണ്ടും  കണ്ടപ്പോള്‍ അയാളുടെ രൂപത്തില്‍ ആകെയൊരു ചെയ്ഞ്ച്  .

ഞാന്‍ ചോദിച്ചു : “ആളാകെ മാറിയല്ലോ?”

ചപ്പ്രതലമുടി തലോടി കൊണ്ട് അയാള്‍ പറഞ്ഞു .

“ങാ, ചെറുതായൊന്നു ഫ്രീക്കായി.”

സ്വയം ഫ്രീക്കനെന്നു വിശേഷിപ്പിക്കുന്ന ഒരാളെ നേരിട്ടു കണ്ടപ്പോള്‍ ഞാന്‍  അത്ഭുത്തോടെ നോക്കി.

“താടി നരച്ചിട്ടുണ്ടല്ലോ?”

“ഇപ്പോ ഇതൊക്കെയല്ലേ സ്റ്റൈല്‍ , നരയില്ലത്തവര്‍ നരപ്പിച്ചു നടക്കുന്നുണ്ട് ഫ്രീക്കാകാന്‍.”

ചപ്പ്രതലമുടി ചൂണ്ടി ഞാന്‍ ചോദിച്ചു , “മുടിയൊക്കെ  ഇങ്ങനെയാക്കാന്‍ എന്താണ്  ചെയ്യുന്നത്?”

“ഒന്നും ചെയ്യാറില്ല , കുളി കഴിഞ്ഞ് തല തുവര്‍ത്തി കഴിഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാനെ പാടില്ല.”

( ഹാവൂ കുളിക്കാറുണ്ട്, ഭാഗ്യം!  കുളി നിഷിദ്ധമായ ഫ്രീക്കന്‍സ് ഉണ്ടാകുമോ ആവോ?)

പണ്ടൊക്കെ ഷേവ് ചെയ്തു മുടി ചീകി കുറിയൊക്കെ തൊട്ട ഒരാളെ കണ്ടാല്‍ യുവതികള്‍ പറയും

” നല്ല ഭംഗിയുള്ള ആള്‍ അല്ലെ ”

ഇന്ന് അത്തരത്തിലുള്ള ഒരാളെ കണ്ടാല്‍ യുവതികള്‍ പറയും, “എടീ  ദേ..പ്രേം നസീര്‍ പോകുന്നു” എന്ന്.

മേല്‍ പറഞ്ഞ രൂപക്കാര്‍ പുതു തലമുറയ്ക്ക് അറു പഴഞ്ചനത്രേ.

പണ്ട് താടി വെച്ച യുവാക്കളെ കണ്ടാല്‍  ആളുകള്‍ ചോദിക്കും.

“എന്താ…ആകെ  നിരാശയിലാണല്ലോ” എന്ന്.

ഇന്ന് താടി വെച്ചില്ലെങ്കില്‍ അയാള്‍ യുവാവല്ല  എന്നായിരിക്കുന്നു.

കുറ്റിത്താടി,  ബുള്‍ഗാന്‍താടി ,  ഭ്രാന്തന്‍  താടി തുടങ്ങി പുതിയ തലമുറക്കായി താടികള്‍ പലവിധമാണ് .

മുന്പ് മീശ നിറുത്തി താടി വടിക്കുന്നതയിരുന്നു ട്രെന്‍ഡ് എങ്കില്‍ ,  ഇപ്പോള്‍ മീശ വാടിച്ചു കളഞ്ഞു താടി വളര്‍ത്തുന്നതാണ് ന്യൂ ജെന്‍ സ്റ്റൈല്‍ .  ഫ്രീക്കന്മാര്‍ പാന്‍റ്  ഇടുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ജെട്ടിയെയാണ് പ്രതിനിധീകരിക്കുന്നത് .

ലോ വെസ്റ്റ് പാന്‍റ് ഇട്ട് അവര്‍ ജെട്ടിയുടെ പരസ്യവുമായി നടക്കുന്നു.

സജീഷ് കുട്ടനെല്ലൂര്‍

ലേഖകന്‍റെ  വാട്ട്സ് ആപ്  നമ്പര്‍ +9846391755

 

ഒരു ഫ്രീക്കന്‍ പിറക്കുന്നു Reviewed by on .   കുറച്ചു മാസത്തെ  ഇടവേളയ്ക്കു  ശേഷം ഒരു സുഹൃത്തിനെ വീണ്ടും  കണ്ടപ്പോള്‍ അയാളുടെ രൂപത്തില്‍ ആകെയൊരു ചെയ്ഞ്ച്  . ഞാന്‍ ചോദിച്ചു : "ആളാകെ മാറിയല്ലോ?" ചപ്പ്രത   കുറച്ചു മാസത്തെ  ഇടവേളയ്ക്കു  ശേഷം ഒരു സുഹൃത്തിനെ വീണ്ടും  കണ്ടപ്പോള്‍ അയാളുടെ രൂപത്തില്‍ ആകെയൊരു ചെയ്ഞ്ച്  . ഞാന്‍ ചോദിച്ചു : "ആളാകെ മാറിയല്ലോ?" ചപ്പ്രത Rating: 0

About nammudemalayalam

scroll to top