Latest News

Home » സിനിമ » മണിച്ചിത്രത്താഴിന്‍റെ രണ്ടാം ഭാഗത്തില്‍ നാഗവല്ലിയായി അനുഷ്ക

മണിച്ചിത്രത്താഴിന്‍റെ രണ്ടാം ഭാഗത്തില്‍ നാഗവല്ലിയായി അനുഷ്ക

manichithrathazhuമലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്‍റെ തെലുങ്കിലെ രണ്ടാം ഭാഗം മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തുന്നു. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ നാഗവല്ലി എന്ന ചിത്രം അതേ പേരില്‍ തന്നെയാണ് മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്യുന്നത്. ശോഭനയ്ക്ക് പകരം നാഗവല്ലിയായി അനുഷ്ക ഷെട്ടി അരങ്ങിലെത്തും . ചിത്രം ഏപ്രില്‍ അവസാനത്തോടെ പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ഭാവപ്പകര്‍ച്ചയ്ക്ക് അനുസരിച്ച് ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മി തന്നെയാണ് പുതിയ ചിത്രത്തില്‍ അനുഷ്കയ്ക്ക് വേണ്ടിയും ശബ്ദം നല്‍കിയിരിക്കുന്നത്. ശോഭന മണിച്ചിത്രത്താഴില്‍ കാഴ്ചവച്ച പ്രകടനങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ളതാണ് തമിഴ് – തെലുങ്ക് താരം അനുഷ്കയുടെ പ്രകടനം.

മണിച്ചിത്രത്താഴിന്‍റെ രണ്ടാം ഭാഗത്തില്‍ നാഗവല്ലിയായി അനുഷ്ക Reviewed by on . മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്‍റെ തെലുങ്കിലെ രണ്ടാം ഭാഗം മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തുന്നു. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റാ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്‍റെ തെലുങ്കിലെ രണ്ടാം ഭാഗം മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തുന്നു. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റാ Rating: 0

About nammudemalayalam

scroll to top