Home » ടൂറിസം » പൈതൽമല സഞ്ചാരികളുടെ പറുദ്ദീസ…

പൈതൽമല സഞ്ചാരികളുടെ പറുദ്ദീസ…

ഇലകളിൽ വർണ്ണവൈവിധ്യം വാരിച്ചൊരിഞ്ഞ് നിൽക്കുന്ന മരങ്ങൾ, നിറക്കൂട്ടുകൾ വാരി വിതറിയ പോലെ കുറ്റിച്ചെടികൾ, പക്ഷികളുടെ കളകളാരവം. ഇതിൽ തീരുന്നില്ല പൈതൽമല.

ആകാശം തൊട്ട് നിൽക്കുന്ന മലനിരകൾ.  ഗജവീരൻ  മസ്തകം  പോലെ തലയെടുപ്പോടെ  നിൽക്കുന്ന  പൈതൽമല. “വൈതൽമല” എന്നും പേരുണ്ട്. ആകാശം  അതിരിട്ട്  നിൽക്കുന്ന  പൈതൽമലയുടെ ചാതുര്യം അവർണനീയമാണ്.  ചീവിടുകളുടെ  സ്വാഗതഗാനവും  തണുപ്പും കൂടിയാവുമ്പോൾ യാത്ര ക്കാരന്  അത്  ഒരു  അനുഭവമാണ്. അപരിചിതമായ ഏതോ  ലോകത്തിലെന്നപോലെ  പ്രകൃതിയുടെ ‘ഫ്രീസറിൽ’ തണുപ്പിനെ  നൂഴ്ന്ന് നടക്കുമ്പോൾ ആ  യാത്ര  മനോഹരമാകുന്നു.  വിവിധയിനം  സസ്യ-ജന്തു ജാലകങ്ങളുടെ ആവാസകേന്ദ്രം  കൂടിയാണ്  പൈതൽമല.

ഇലകളിൽ  വർണ്ണവൈവിധ്യം  വാരിച്ചൊരിഞ്ഞ്  നിൽക്കുന്ന  മരങ്ങൾ, നിറക്കൂട്ടുകൾ  വാരി  വിതറിയ  പോലെ  കുറ്റിച്ചെടികൾ, പക്ഷികളുടെ കളക ളാരവം. ഇതിൽ  തീരുന്നില്ല  പൈതൽമല. കണ്ണിന്‌ പിടിതരാതെ മടക്കുകളായി കിടക്കുകയാണത്. എങ്കിലും  മലമുകലിൽനിന്നും നോക്കിയാൽ ദൂരെ വെള്ളിയരഞ്ഞാണം പോലെ വളപട്ടണം പുഴയും  കണ്ണുർ പട്ടണവും കാണാം. കൂടാതെ ദൂരെ ശാന്തമായുറങ്ങുന്ന കർണാടക വനങ്ങളും ആ യാത്രയെ കൂടു തൽ ചേതോഹരമാക്കുന്നു. പൈതലിൽ ചെറിയ തടാകങ്ങൾ ഉണ്ട്. മഴക്കാലങ്ങളിൽ നിറയെ വെളളമുണ്ടാകുന്ന ഇവിടെയാണ് കാട്ടാനകൾ ഉൾപ്പെടെയുളള വന്യമൃഗങ്ങൾ വെള്ളം കുടിയ്ക്കാനെത്തുന്നത്. പൈതലിലെ അമൃത് പോലെയുള്ള നീരുറവയും പ്രശസ്തമാണ്. അതിൻെറ തണുപ്പും സുഖ വും അനുഭവിക്കണമെങ്കിൽ കൊടുംചൂടിൽ മലകയറണം. മലമുകളിൽ ഇനിയുമുണ്ട്  കൌതുകങ്ങൾ. പണ്ടെങ്ങോ കെട്ടിപ്പൊക്കിയ കോട്ടയുടെ അവശി ഷ്ടങ്ങൾ ചുരുളഴിയാത്ത ഏതൊക്കെയോ രഹസ്യങ്ങൾ ഒളിപ്പിച്ചിരിക്കുന്നു. ഒരുപാട് നിഗൂഡതകള്‍ തന്നിലേയ്ക്കൊതുക്കി കാടിൻറെ വശ്യ സൌന്ദര്യമാ വാഹിച്  സഞ്ചാരികളെയും കാത്ത് കിടക്കുകയാണ് പൈതൽമല.

പൈതലിലേയ്ക്ക്…..

paithal mala second copy

കണ്ണൂരിന് ചരിത്രം പ്രാധാന്യങ്ങൾക്കുമുകളിൽ സമുദ്രനിര പ്പിൽനിന്നും 4500 അടി ഉയരത്തിൽ നീണ്ടുനിവർന്നു നിൽക്കുകയാണ് പൈതൽമല. മലക്കുമുകളിൽ ഒരു തിലകക്കുറി എന്നപോലെ പൈതൽ. പക്ഷേ പൈത ലിലേയ്ക്കുളള യാത്ര അത്ര എളുപ്പമല്ല. അട്ടശല്യ വും ഉണ്ടാകും. പൈതലിലേയ്ക്കുളള ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഇങ്ങനെ ആരംഭിക്കാം. കണ്ണൂർ തളിപ്പറമ്പില്‍നിന്ന് നടുവില്‍- കുടിയാന്മല- പൊട്ടന്‍ പ്ലാവ് വഴി പൈതല്‍മലയിലെത്താം. ഒടുവള്ളി യിൽനിന്ന് കരുവഞ്ചാൽ-വെള്ളാട് പാത്തൻപാറ വഴി യും, ആലക്കോട് കാപ്പിമല വഴിയും ഇവിടെയെത്താം. ലഘുഭക്ഷണം കുടിവെള്ളവും കരുതണമെന്ന് മാത്രം.

പൈതൽമല  ഇന്ന് അവഗണനയുടെ മൂകസാക്ഷി യാ ണ്. ഇക്കോ ടൂറിസത്തിനൊപ്പം അഡ്വഞ്ചർ ടൂറിസത്തി ലും ഏറെ സാധ്യതകളാണ് ഇവിടെയുള്ളത്. പാരാ ഗ്ലൈ ഡിംഗ്, ട്രക്കിംഗ് തുടങ്ങി നിരവധി സാഹസിക ഇനങ്ങ ള്‍ക്ക് ഇവിടം വേദിയൊരുക്കുന്നു. സ്വയമറിയാൻ ഉള്ള ഒരു യാത്രകൂടിയാണ് ട്രക്കിംഗ്. പ്രകൃതിയെ ഹൃദയത്തി ലേക്ക് ഏറ്റെടുക്കുവാൻ… പ്രകൃതിയുടെ സൌന്ദര്യം ആസ്വദിക്കാൻ… വന്യജീവികളെ, പക്ഷികളെ, എല്ലാം അടുത്തറിയന്‍ വഴി വെട്ടിത്തെളിച്ചുള്ള ഒരു യാത്ര. പ്രകൃ തിയുടെ സ്വഭാവത്തോടും പരിശുദ്ധിയോടും താദാത്മ്യം പ്രാപിക്കലാണ് ട്രക്കിങ്ങിന്‍റെ ലക്ഷ്യം.  ആറ് കിലോമീറ്ററോളം മല കയറി പൈതൽമലയ്ക്കു മുകളിലെത്തിയാൽ കർണാടകത്തിൻെറയും കേരളത്തിൻെറയും സുന്ദരമായ വനാന്തരങ്ങള്‍ ദൃശ്യമാകും. വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് മടക്ക യാത്ര നടത്തുമ്പോള്‍ സാഹസികതയുടെ വീര്യം ഉച്ചസ്ഥായിയിലാകുന്നു. ആകാശത്തേക്കുയരുന്ന സാഹസികതയിൽ പക്ഷിയെപ്പോലെ പറന്നിറങ്ങലാ ണ് പാരാഗ്ലൈഡിംഗ്. പാരാഗ്ലൈഡിനുവേണ്ട സാധ്യതകള്‍ പൈതൽ മലയിലുണ്ടെന്നു സാഹസിക അക്കാദമി കണ്ടെത്തിയിട്ടുണ്ട്.

പൈതൽ കാത്തിരിക്കുകയാണ്. കേരളത്തിൻെറ ടൂറിസം മാപ്പിൽ ഇടം തേടി,  സാഹസികരെ, സഞ്ചാരികളെ…തന്നിലേയ്ക്കാകര്‍ഷിച്…

പൈതൽമല സഞ്ചാരികളുടെ പറുദ്ദീസ… Reviewed by on . ആകാശം തൊട്ട് നിൽക്കുന്ന മലനിരകൾ.  ഗജവീരൻ  മസ്തകം  പോലെ തലയെടുപ്പോടെ  നിൽക്കുന്ന  പൈതൽമല. "വൈതൽമല" എന്നും പേരുണ്ട്. ആകാശം  അതിരിട്ട്  നിൽക്കുന്ന  പൈതൽമലയുടെ ചാതു ആകാശം തൊട്ട് നിൽക്കുന്ന മലനിരകൾ.  ഗജവീരൻ  മസ്തകം  പോലെ തലയെടുപ്പോടെ  നിൽക്കുന്ന  പൈതൽമല. "വൈതൽമല" എന്നും പേരുണ്ട്. ആകാശം  അതിരിട്ട്  നിൽക്കുന്ന  പൈതൽമലയുടെ ചാതു Rating: 0

About nammudemalayalam

scroll to top