വയസ്സ് 76 ആണെങ്കിലും ബിരുദാനന്തര ബിരുദമെന്ന വലിയ മോഹങ്ങള്‍ നേടിയ നിര്‍വൃതിയിലാണ് സോളമന് മാസ്റ്റര്‍. അധ്യാപകനാകും മുന്‍പ് നടക്കാതെ പോയ ബിരുദവും ബിരുദാനന്തര ബിരുദവുമാണ് നിലമ്പൂര്‍ കരുളായിലെ റിട്ട. യു.പി. സ്കൂള്‍ അധ്യാപകനായ സോളമന് എട്ട് വര്‍ഷത്തിനുള്ളില്‍ നേടിയെടുത്തത്. കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലായിരുന്നു. എം.എ. മലയാള പഠനം. വിജയ ഫലം പുറത്തുവന്നപ്പോള്‍ ലോകം കീഴടക്കിയ സന്തോഷത്തിലായി സോളമന് മാഷ്. 2൦൦7 – ല്‍ വിദൂര വിദ്യാഭ്യാസത്തിന് കീഴിലെ ബി.എ. ഡിഗ്രിക്ക് ചേര്‍ന്നു കൊണ്ടായിരുന്നു സോളമന്റെ ഉന്നത വിദ്യാഭ്യാസ മോഹങ്ങള്‍ക്ക് തുടക്കം. 1956 ല്‍ കേരളപ്പിറവിക്ക് മുമ്പ് എസ്.എസ്.എല്‍.സി പാസ്സായശേഷം 1958- ല്‍ ടി.ടി.സിയെടുത്ത് കരുളായി ദേവദാര്‍ സ്കൂളില്‍ അധ്യാപകനായി ചേര്‍ന്നു സോളമന് മാഷ്. 1994- ല്‍ നിലമ്പൂരില്‍ ചേലോട് ശാസ്ത്രീയ സ്കൂളില്‍ നിന്ന് വിരമിച്ചശേഷം വിശ്രമ ജീവിതം നയിക്കുനതിനിടയിലാണ് ഉന്നത ബിരുദമെന്ന മോഹം മനസ്സില്‍ മൊട്ടിട്ടത്. വിദൂര വിദ്യാഭ്യാസത്തിന് കീഴില്‍ ബിരുദാനന്തര പരീക്ഷ എഴുതുന്ന ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ത്ഥിയും സോളമന് മാഷ് തന്നെയാണ്. മനസ്സിന് യൗവനം നിലനിര്‍ത്തണമെന്നതാണ് പഠനത്തിലെ താല്പര്യമെന്നും സോളമന് മാഷ് പറഞ്ഞു. ശരീരത്തിന് വാര്ദ്ധക്യമാണെങ്കിലും മനസ്സ് ഇപ്പോഴും ചെറുപ്പമാണെന്ന് തെളിയിക്കുക കൂടിയാണ് സോളമാന്‍ മാഷുടെ ബിരുദ ലക്ഷ്യം.