Home » കല,സാഹിത്യം » കേരളവര്‍മ്മ കോളേജിലെ ചുവരെഴുത്തുകള്‍

കേരളവര്‍മ്മ കോളേജിലെ ചുവരെഴുത്തുകള്‍

ചുമരുകള്‍ കാലത്തിലേക്കു നീളുന്ന നെടും തൂണുകളാണ്. പ്രത്യേകിച്ച്, കാമ്പസിലെ. കയറിയിറങ്ങിപ്പോയ കാലടികളുടെ ബാക്കിപത്രം. ശ്രീകേരളവര്‍മ്മകോളേജിലെ കാമ്പസ് ചുമരിലെ കാലത്തിന്‍റെ അടയാളപ്പെടുത്തലുകള്‍ പുസ്തകമാക്കിയിരിക്ക യാണ് കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ  എം.എം.എ റസാഖ് “കാമ്പസ് ചുമരിലെ കലാപങ്ങള്‍” എന്ന പേരില്‍. കൌമാര, യൗവനKERALA VARMMAങ്ങളുടെ പരിഭവവും പ്രണയവും സ്നേഹവും കലാപവും വിപ്ലവവും നിരാശയും വിജയവും പ്രത്യയശാസ്ത്രവും തത്ത്വചിന്തയും ഒക്കെ കോറിയിട്ട അക്ഷരങ്ങള്‍ അങ്ങിനെ തന്നെ പകര്‍ത്തിയ പുസ്തകം ചുരുങ്ങിയ സമയത്തിനുള്ളില്‍ ചൂടപ്പം പോലെ വിറ്റ്‌ പോയി. 1964 മുതല്‍ 2013 വരെയുള്ള കാലയളവിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ കുറിച്ചിട്ട ചുവരെഴുത്തുകളാണു പുസ്തകത്തിലുള്ളത്. ഈ അക്ഷരങ്ങളില്‍  ഒരുപക്ഷേ നിങ്ങളുടെ സഹപാഠിയെ കാണാം,സുഹൃത്തിനെ കാണാം, ചിലപ്പോള്‍ നിങ്ങളെതന്നെ കാണാം.

ചില ചുവരെഴുത്തുകള്‍ താഴെ.

* അവരെന്നെ കത്തിച്ചു

പക്ഷെ,

ഞാനെരിഞ്ഞു തീര്‍ന്നത്

അവളുടെ  കണ്‍മഷിക്കായി.

* ഇല്ല കേരളവര്‍മ്മ

നിന്‍റെ മാതൃത്വം

ഞങ്ങളെ നിന്നില്‍ നിന്നകറ്റില്ല.

* നീ നടന്ന വഴികളില്‍

നീ അറിയാതെ

നിന്നെ അനുഗമിച്ചിരുന്നു ഞാന്‍.

* പട്ടിണി കടിച്ചമര്‍ത്തി

വിപ്ലവം

വളര്‍ത്തിയവര്‍ ഞങ്ങള്‍.

* തറവാടിന്‍റെ മുഖവുര

മാറ്റിയാല്‍ തറവാട്

പിന്നെ തറയായത്

* ഈ പൈപ്പിലെ വെള്ളം കൊണ്ട് നിനക്ക്

കയ്യിലെ പാപം കഴുകി കളയാം.

പക്ഷെ മനസ്സിലെയോ?

പുസ്തകത്തിന്‍റെ അവതാരികയെഴുതിയ അഷ്ടമൂര്‍ത്തിയുടെ വാക്കുകളില്‍ നിന്ന്- നമ്മുടെ വ്യഥകളും സ്വപ്നങ്ങളും വിചാരങ്ങളും വികാരങ്ങളും ഏറ്റുവാങ്ങാന്‍ തങ്ങളുടെ വെളുത്ത ശരീരം മലര്‍ക്കെ തുറന്നിട്ടുകൊണ്ടാണ് ചുമരുകള്‍ നില്‍ക്കുന്നത്. അപ്പോള്‍ ചുമരുകള്‍ക്കു മനസ്സുണ്ട് എന്നു നമ്മള്‍ തിരിച്ചറിയുന്നു. അപൂര്‍വ്വം ചിലതിനൊഴിച്ചാല്‍ അധികം ചുവരെഴുത്തുകള്‍ക്കും കര്‍ത്താവില്ല. എത്രയോ അജ്ഞാത നാമാക്കള്‍ തങ്ങളെ ആവിഷ്ക്കരിക്കാന്‍  തിരഞ്ഞെടുത്ത ഈ ചുമരുകള്‍ നമ്മളോട് സംസാരിച്ചു കൊണ്ടെയിരിക്കുകയാണ്. കാലം എത്ര കടന്നു പോയാലും കൗമാരവും യൗവനവും മറ്റൊന്നുമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കും എന്ന് ഈ ചുവരെഴുത്തുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതുകണ്ടെത്താന്‍ ഉറങ്ങുന്ന കാലത്തില്‍നിന്ന് കുതറിമാറി  റസാഖിനെപ്പോലൊരു കലാകാരന്‍  ഉണര്‍ന്നിരുന്നു എന്നത് പുസ്തക ലോകത്തിന് ഒരു നേട്ടം .

ഗള്‍ഫിലും അമേരിക്കയിലും വരെ ജോലി  ചെയ്യുന്ന ചിലര്‍ പുസ്തകം വായിച്ച് റസാഖിനെ വിളിക്കുകയുണ്ടായി. അതുകൊണ്ട് തന്നെ പുസ്തകത്തിന്‍റെ രണ്ടാം പതിപ്പ് ഗള്‍ഫ് രാജ്യത്തേക്ക് കയറ്റി അയയ്ക്കുകയാണ്പ്രധാന ലക്ഷ്യം. കേരള വര്‍മ്മയുടെ സന്തതികള്‍ പ്രവാസലോകത്ത് ചിതറികിടക്കുകയാണല്ലോ.

എസ്.കെ

 

കേരളവര്‍മ്മ കോളേജിലെ ചുവരെഴുത്തുകള്‍ Reviewed by on . ചുമരുകള്‍ കാലത്തിലേക്കു നീളുന്ന നെടും തൂണുകളാണ്. പ്രത്യേകിച്ച്, കാമ്പസിലെ. കയറിയിറങ്ങിപ്പോയ കാലടികളുടെ ബാക്കിപത്രം. ശ്രീകേരളവര്‍മ്മകോളേജിലെ കാമ്പസ് ചുമരിലെ കാലത ചുമരുകള്‍ കാലത്തിലേക്കു നീളുന്ന നെടും തൂണുകളാണ്. പ്രത്യേകിച്ച്, കാമ്പസിലെ. കയറിയിറങ്ങിപ്പോയ കാലടികളുടെ ബാക്കിപത്രം. ശ്രീകേരളവര്‍മ്മകോളേജിലെ കാമ്പസ് ചുമരിലെ കാലത Rating: 0

About nammudemalayalam

scroll to top