Latest News

Home » സിനിമ » “ഇവനാണ് നമ്മ പറഞ്ഞ നടന്‍”

“ഇവനാണ് നമ്മ പറഞ്ഞ നടന്‍”

MAMOOTTY AND DULQUAR

ദുല്‍ഖര്‍ സല്‍മാന്‍ നല്ല നടനാണോ? “ദുല്‍ഖറിന്‍റെ സിനിമകള്‍ വിജയിക്കുന്നല്ലോ”

സിനിമകള്‍ വിജയിക്കുന്നു എന്ന കാരണം കൊണ്ടു ഒരാള്‍ നല്ല നടനാവണമെന്നില്ല.

എന്തായാലും അയാള്‍ ക്യാമറയ്ക്കു പറ്റിയ, സിനിമയ്ക്ക് പറ്റിയ നടനാണ് എന്നതില്‍ സംശയമില്ല.അയാള്‍ മനോഹരമായി ചിരിക്കുന്നു. നല്ല സ്റ്റെയിലില്‍ നടക്കുന്നു. നല്ല ഹെയര്‍ സ്റ്റൈല്‍ ആണ്, നല്ല ശബ്ദം ആണ്. ആകെ കൂടി ഒരു ന്യൂ ജനറേഷന്‍ പയ്യന്‍ ലുക്ക്‌. നമുക്കിഷ്ടം  ദുല്‍ഖര്‍ സല്‍മാന്‍ എന്ന വ്യക്തിയെയാണ്, അല്ലാതെ അയാള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയല്ല.

എന്നാല്‍ മമ്മൂട്ടി അങ്ങനെയാണോ?

മമ്മൂട്ടിയെ വ്യക്തിപരമായി ഇഷ്ട്ടമല്ലത്തവര്‍  പോലും കഥാപാത്രങ്ങളെ അ൦ഗീകരിക്കുന്നു. അമരം, മൃഗയ, ഭൂതക്കണ്ണാടി, പൊന്തന്‍മാട, പ്രാഞ്ചിയേട്ടന്‍, ന്യൂഡല്‍ഹി, സൂര്യമാനസം തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടിയില്ല, കഥാപാത്രങ്ങള്‍ മാത്രമേയുള്ളൂ. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവതരിപ്പിക്കുന്ന നടനെ മറന്ന് കഥാപാത്രത്തില്‍ ലയിക്കുക, അതാണ് നടന്‍റെ വിജയം. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ നൂറുകണക്കിന് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക്, മേല്‍ പറഞ്ഞ അനുഭവം സമ്മാനിച്ചവരാണ്.
മമ്മൂട്ടിയെ പോലെ പരിഹാസം കേട്ടുവളര്‍ന്ന ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാകില്ല. ഡാന്‍സ് അറിയില്ല, കോമഡി വഴങ്ങില്ല, നടക്കാനറിയില്ല, അങ്ങനെ എത്രയെത്ര വിമര്‍ശനങ്ങള്‍. ഈ വിമര്‍ശനങ്ങള്‍ കേട്ട്  കഠിനാധ്വാനത്തിലൂടെ  വളര്‍ന്ന നടനാണ് മമ്മൂട്ടി. സിനിമയിലേക്ക് വരുന്ന പുതു മുഖങ്ങള്‍ മാതൃകയാക്കേണ്ടത് മോഹന്‍ ലാലിനെയല്ല   മമ്മൂട്ടിയെയാണ്. മോഹന്‍ലാല്‍ ഫ്ലെക്സിബിളാണ്. ലാലിന്‍റെ അഭിനയം സംഭവിച്ചു പോകുന്നതാണ്. മമ്മൂട്ടി തനിക്കു പറ്റാത്തത് പരിശീലിച്ചു  ചെയ്യുന്നവനാണ്.  പണ്ട് തമാശ പറയാത്ത മമ്മൂട്ടി ഇപ്പോള്‍ നമ്മളെ ചിരിപ്പിക്കുന്നു. പറ്റാവുന്ന വിധത്തില്‍ ഡാന്‍സ് ചെയുന്നു.

മമ്മൂട്ടിയും സ്റ്റൈല്‍ ആണെങ്കിലും.  ദുല്‍ഖര്‍ ജെയിംസ്‌ കാമരൂണിന്‍റെ സ്കൂളില്‍ അഭിനയം പഠിച്ചയാളാണ്. സിനിമക്ക് വേണ്ടി ദുല്‍ഖറിന്‍റെ മൂക്ക് പ്ലാസ്റ്റിക്‌ സര്‍ജറിയിലൂടെ ഭംഗിവെപ്പിച്ച്താണ്. “ദുല്‍ഖര്‍” എന്ന ഇമേജിന്‍റെ തടവറയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ആദ്യം  അതില്‍നിന്നു പുറത്തുകടക്കട്ടെ. പിന്നീട്‌ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍  ലഭിക്കട്ടെ. ലഭിച്ചാല്‍ പോര അത് നന്നായി അഭിനയിച്ചു
ഫലിപ്പിക്കട്ടെ, ശേഷം നമുക്ക് വിധിയെഴുതാം.

“ഇവനാണ് നമ്മ പറഞ്ഞ നടന്‍” Reviewed by on . ദുല്‍ഖര്‍ സല്‍മാന്‍ നല്ല നടനാണോ? "ദുല്‍ഖറിന്‍റെ സിനിമകള്‍ വിജയിക്കുന്നല്ലോ" സിനിമകള്‍ വിജയിക്കുന്നു എന്ന കാരണം കൊണ്ടു ഒരാള്‍ നല്ല നടനാവണമെന്നില്ല. എന്തായാലും അയ ദുല്‍ഖര്‍ സല്‍മാന്‍ നല്ല നടനാണോ? "ദുല്‍ഖറിന്‍റെ സിനിമകള്‍ വിജയിക്കുന്നല്ലോ" സിനിമകള്‍ വിജയിക്കുന്നു എന്ന കാരണം കൊണ്ടു ഒരാള്‍ നല്ല നടനാവണമെന്നില്ല. എന്തായാലും അയ Rating: 0

About nammudemalayalam

scroll to top