Latest News
Home » സ്പെഷ്യൽ » സംവിധായകൻ രഞ്ജിത് ശങ്കറിന് മലയാളശ്രീ അവാർഡ്‌

സംവിധായകൻ രഞ്ജിത് ശങ്കറിന് മലയാളശ്രീ അവാർഡ്‌

MALAYALASREE

 

RANJITH SANKARനമ്മുടെ മലയാളം ഓണ്‍ലൈൻ മാഗസിൻ ഏർപ്പെടുത്തിയ മലയാളശ്രീ അവാർഡിന് മലയാള സിനിമയിലെ യുവനിരയിൽ ഏറ്റവും ശ്രദ്ധേയനായ സംവിധായകൻ രഞ്ജിത് ശങ്കർ അർഹനായി. പാസഞ്ചര്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ ഒരു വേറിട്ട വഴിതുറന്ന പ്രതിഭാശാലിയാണ് തൃശ്ശൂർ സ്വദേശിയായ രഞ്ജിത് ശങ്കർ. പാസഞ്ചര്‍, അർജുനൻ സാക്ഷി , മോളി ആൻറി  റോക്ക്സ്, പുണ്യാളന്‍ അഗർ ബത്തീസ് , വർഷം  എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പുണ്യാളന്‍ പുണ്യാളന്‍ അഗർ ബത്തീസ് എന്ന ചിത്രം നിർമിച്ചത്  നടൻ ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ് . കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച ചിത്രങ്ങൾ സമ്മാനിച്ച യുവ സംവിധായകൻ എന്ന നിലയിൽ രഞ്ജിത് ശങ്കറിന്‍റെ പേര് മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതമാണ്.

പാസഞ്ചര്‍ എന്ന സിനിമക്ക് കേരള സംസ്ഥാന ഫിലിം അവാർഡ്‌, ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ്‌, കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്‌, വേൾഡ് മലയാളി കൌണ്‍സില്‍ അവാർഡ്‌ എന്നീ അഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് .

സംവിധായകൻ രഞ്ജിത് ശങ്കറിന് മലയാളശ്രീ അവാർഡ്‌ Reviewed by on .   നമ്മുടെ മലയാളം ഓണ്‍ലൈൻ മാഗസിൻ ഏർപ്പെടുത്തിയ മലയാളശ്രീ അവാർഡിന് മലയാള സിനിമയിലെ യുവനിരയിൽ ഏറ്റവും ശ്രദ്ധേയനായ സംവിധായകൻ രഞ്ജിത് ശങ്കർ അർഹനായി. പാസഞ്ചര്‍ എ   നമ്മുടെ മലയാളം ഓണ്‍ലൈൻ മാഗസിൻ ഏർപ്പെടുത്തിയ മലയാളശ്രീ അവാർഡിന് മലയാള സിനിമയിലെ യുവനിരയിൽ ഏറ്റവും ശ്രദ്ധേയനായ സംവിധായകൻ രഞ്ജിത് ശങ്കർ അർഹനായി. പാസഞ്ചര്‍ എ Rating: 0

About nammudemalayalam

scroll to top