Latest News

Home » കുട്ടികളുടെ ലോകം » ആളൊഴിഞ്ഞ മൈതാനങ്ങള്‍

ആളൊഴിഞ്ഞ മൈതാനങ്ങള്‍

പി.എസ്. സജീന

vacation play

 

“കണ്ണ്പൊത്തികളിയോ അതെന്താ”?

വിഷ്ണു ചോദിച്ചതില്‍ അതിശയമില്ല. കാരണം, അവന് ചോട്ടാ ബീമിനെയും ആങ്ക്രി ബേര്‍ഡിനെയും അല്ലേ അറിയൂ. ഇടയ്ക്കിടെ വരുന്ന പരീക്ഷകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം വീണു കിട്ടുന്ന അവധിക്കാലത്തും നമ്മുടെ കുട്ടികള്‍ ട്യൂഷന്‍ ക്ലാസ്സില്‍ അടുത്ത അദ്ധ്യായാന വര്‍ഷത്തേക്കുള്ള ഒരുക്കത്തിലും കമ്പ്യൂട്ടര്‍ പഠനത്തിലുമാണ്.

എന്നാല്‍ അവധിക്കാലം ഉത്സവമാക്കിയിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. നാട്ടിന്‍ പുറങ്ങളിലെ മൈതാനങ്ങള്‍ കുട്ടികളെ കൊണ്ടു നിറയുമായിരുന്നു അന്നെല്ലാം. അത്തികളി, ക്രിക്കറ്റ്‌, പന്തേറ്,കണ്ണാരംപൊത്തി എന്നിങ്ങനെ എത്ര തരം കളികള്‍. ഓടിയും ചാടിയും അവര്‍ കളിച്ചു നടന്ന പറമ്പുകള്‍ അന്വേഷിച്ചു നടന്നാല്‍ ചെന്നെത്തുക ഇരുനില കെട്ടിടങ്ങള്‍ക്കും, ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്കും മുന്നിലായിരിക്കും. എത്ര പന്ത്  തട്ടി കളിച്ച പറമ്പാ എന്ന് പറഞ്ഞ് സങ്കടം  പറയാനേ ശങ്കരേട്ടനെ പോലുള്ളവര്‍ക്ക് children playആവൂ. മടല്‍ വെട്ടി ബാറ്റുണ്ടാക്കിയും തറിവെട്ടി സ്റ്റമ്പ്‌ കുത്തിയും കൂട്ടുകാരുമൊത്ത് ക്രിക്കറ്റ്‌ കളിച്ച കാലമൊക്കെ പോയി. ഇന്ന് കളി വേറയാ; വീഡിയോ ഗെയിം, കാര്‍ട്ടൂണ്‍ പരിപാടികള്‍ തുടങ്ങിയവയാണ് കുട്ടികളുടെ ഇഷ്ട വിനോദം. വീടിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുക്കിയിരിക്കുന്നു അവരുടെ കായികവാസനകളെ.

പല ഗ്രാമങ്ങളും നഗരങ്ങളായി പരിണാമം ചെയ്തപ്പോള്‍ മണ്ണിന് പകരം കോണ്‍ക്രീറ്റിട്ട വോളിബോള്‍ കോര്‍ട്ടും ഷട്ടില്‍ കോര്‍ട്ടുമൊക്കെ ഉയര്‍ന്നു വന്നു. എന്നാ അവിടെ കളിക്കണമെങ്കിലോ പണം കൊടുക്കേണ്ട സ്ഥിതിയും. അയല്‍പക്കത്തെ കൂട്ടുകാരുമൊത്ത് സൗഹൃദ൦ പങ്ക് വെച്ചതും വഴക്കു കൂടിയതുമെല്ലാം ഇന്നു പഴങ്കഥ. തൊട്ടടുത്ത വീട്ടില്‍ ആരാ താമസിക്കുന്നത് എന്ന് പോലും അറിയാത്ത കാലമാണ്. ഇതിനെല്ലാം കാരണം സാങ്കേതിക വിദ്യയുടെ അതിപ്രസരണമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ പറ്റില്ല . മക്കളൊന്നു വളര്‍ന്നാല്‍ കൂട്ടിനായി കമ്പ്യൂട്ടര്‍ സമ്മാനമായി നല്കാന്‍ മത്സരിക്കുന്ന മാതാപിതാക്കളല്ലെ ചുറ്റിലും.

ഇന്നു ആളൊഴിഞ്ഞു കിടക്കുന്ന മൈതാനങ്ങള്‍ക്ക് പങ്കുവെയ്ക്കാന്‍ ഒരുപാടു ഓര്‍മ്മകളുണ്ട്. വഴക്കടിച്ചതിന്‍റെ, സൗഹൃദ൦ പങ്കുവെചതിന്‍റെ, പന്തുരുട്ടിയതിന്‍റെ… അങ്ങനെ പല പല ഓര്‍മ്മകള്‍. ഫ്ലാറ്റുകളും കെട്ടിടങ്ങളും ബാക്കിവെച്ച മൈതാനങ്ങള്‍ ഒരിക്കല്‍ കുട്ടിക്കുറുമ്പുകള്‍ ഓടിയെത്തും എന്ന പ്രതീക്ഷയില്‍ ചുട്ടു പൊള്ളുന്ന വെയിലിലും കാത്തിരിക്കുന്നു!

ആളൊഴിഞ്ഞ മൈതാനങ്ങള്‍ Reviewed by on .   "കണ്ണ്പൊത്തികളിയോ അതെന്താ"? വിഷ്ണു ചോദിച്ചതില്‍ അതിശയമില്ല. കാരണം, അവന് ചോട്ടാ ബീമിനെയും ആങ്ക്രി ബേര്‍ഡിനെയും അല്ലേ അറിയൂ. ഇടയ്ക്കിടെ വരുന്ന പരീക്ഷകള്‍ക്   "കണ്ണ്പൊത്തികളിയോ അതെന്താ"? വിഷ്ണു ചോദിച്ചതില്‍ അതിശയമില്ല. കാരണം, അവന് ചോട്ടാ ബീമിനെയും ആങ്ക്രി ബേര്‍ഡിനെയും അല്ലേ അറിയൂ. ഇടയ്ക്കിടെ വരുന്ന പരീക്ഷകള്‍ക് Rating: 0

About nammudemalayalam

scroll to top