Latest News

Home » സിനിമ » ഇന്ന് ചിരി പൂരം

ഇന്ന് ചിരി പൂരം

she taxi malayalam movie

 

സിനിമാപ്രേമികളെ പൊട്ടിച്ചിരിപ്പിക്കാന്‍ ഇന്നു മൂന്നു കോമഡി ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. ദിലീപിന്‍റെ ചന്ദ്രേട്ടന്‍ എവിടെയാ.., കുഞ്ചാക്കോ ബോബന്‍-ശ്രീനിവാസന്‍ ടീമിന്‍റെ ചിറകൊടിഞ്ഞ കിനാവുകള്‍, കാവ്യ മാധവന്‍റെ ഷീ ടാക്‌സി എന്നിവയാണ് ഇന്നു റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍.

ദിലീപ്, നമിതപ്രമോദ്, അനുശ്രീ നായര്‍ എന്നിവരെ പ്രധാന താരങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ചന്ദ്രേട്ടന്‍ എവിടെയാ…’
ഹാന്‍ഡ് മെയിഡ് ഫിലിംസിന്‍റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. ചിത്രത്തില്‍ മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, പാഷാണം ഷാജി, ദിലീഷ് നായര്‍, കെ.പി.എ.സി. ലളിത, വീണാ നായര്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

കാവ്യാ മാധവനെ കേന്ദ്ര കഥാപാത്രമാക്കി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഷി ടാക്‌സി’  സെവന്‍ ആര്‍ട്ട്‌സ് റിലീസ് തിയേറ്ററിലെത്തിക്കുന്നു.അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, കെ.ബി. ഗണേശ് കുമാര്‍, അശോകന്‍, നോബി, ഷാജു ശ്രീധര്‍, മുകുന്ദന്‍, പ്രേംകുമാര്‍, ഷിജു, സുനില്‍ പണിക്കര്‍, ഷിലു അബ്രഹാം, അന്‍സിബ, കൃഷ്ണപ്രഭ, അംബിക എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഒരിടവേളക്കു ശേഷം കാവ്യാ മാധവന്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മാജിക് ഫ്രെയിമിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് നവാഗതനായ സന്തോഷ് പുഷ്പനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ കോടീശ്വരനായ ശങ്കര്‍ദാസിനോട് അംബുജാക്ഷന്‍ പറയുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന കഥയാണ്   ഈ ചിത്രത്തിനാധാരം. ഇവിടെ തയ്യല്‍ക്കാരനെ കുഞ്ചാക്കോ ബോബനും സുമതിയെ റിമാകല്ലിങ്ങലും അവതരിപ്പിക്കുന്നു. അംബുജാക്ഷനെ അവതരിപ്പിക്കുന്നത് ശ്രീനിവാസന്‍ തന്നെയാണ്. ജോയ്മാത്യുവാണ് വിറകുവെട്ടുകാരനെ അവതരിപ്പിക്കുന്നത്. ലാലുഅലക്‌സ്, മനോജ് കെ.ജയന്‍, വിജയകുമാര്‍, മാമുക്കോയ, കീരിക്കാടന്‍ ജോസ്, ചാലി പാലാ, ഗ്രിഗറി, ഇടവേള ബാബു, കലാരഞ്ജിനി എന്നിവരും പ്രധാന താരങ്ങളാണ്.

 

ഇന്ന് ചിരി പൂരം Reviewed by on .   സിനിമാപ്രേമികളെ പൊട്ടിച്ചിരിപ്പിക്കാന്‍ ഇന്നു മൂന്നു കോമഡി ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. ദിലീപിന്‍റെ ചന്ദ്രേട്ടന്‍ എവിടെയാ.., കുഞ്ചാക്കോ ബോബന്   സിനിമാപ്രേമികളെ പൊട്ടിച്ചിരിപ്പിക്കാന്‍ ഇന്നു മൂന്നു കോമഡി ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. ദിലീപിന്‍റെ ചന്ദ്രേട്ടന്‍ എവിടെയാ.., കുഞ്ചാക്കോ ബോബന് Rating: 0

About nammudemalayalam

scroll to top