Latest News
Home » സ്പെഷ്യൽ » നടന്‍ ആനന്ദിന് മലയാളശ്രീ അവാര്‍ഡ്‌

നടന്‍ ആനന്ദിന് മലയാളശ്രീ അവാര്‍ഡ്‌

MALAYALASREE

 

ANANDഅഭിനയരംഗത്തെ മികവിനുളള മലയാളശ്രീ അവാര്‍ഡ്‌ പ്രശ്സത  സീരിയല്‍ സിനിമാതാരം ആനന്ദിന്. രണ്ടു പതിറ്റാണ്ടോളമായി സീരിയല്‍ രംഗത്ത് പകരം വെയ്ക്കാനില്ലാത്ത നിറസാന്നിദ്ധ്യമാണ് ആനന്ദ്. കുടുംബ പ്രേക്ഷകരുടെ ഹൃദയം കവർന്ന മികവുറ്റ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്.

തൃശ്ശൂർക്കാരനായ ആനന്ദ് 1995 ല്‍ ഇറക്കിന്‍ റ്ര എന്ന തമിഴ് സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത അങ്കപ്പുറപ്പാടാണ് ആദ്യ മലയാള സീരിയല്‍. ആരോമല്‍ ചേകവരുടെ വേഷമാണ് അതില്‍  അവതരിപ്പിച്ചത്. പിന്നീടങ്ങോട്ട് 40 ഓളം സീരിയലുകള്‍. വിജയ് നായകനായി തമിഴില്‍ ശരത്ത് സംവിധാനം ചെയ്ത സിംഹരാശി ആണ് ആദ്യത്തെ സിനിമ. മലയാളത്തിലെ ആദ്യചിത്രം ശരത്ത് സംവിധാനം  ചെയ്ത സായാഹ്നമാണ്. തുടര്‍ന്ന് പാസഞ്ചര്‍, ആഗതന്‍, എബിസിഡി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. റിപ്പോർട്ടർ, സത്യാന്വേക്ഷണ പരീക്ഷണങ്ങള്‍ എന്നിവയാണ് പുതിയ ചിത്രങ്ങള്‍.

മലയാള സീരിയല്‍ ചരിത്രത്തില്‍ 1491 എപ്പിസോഡ് പിന്നിട്ട ജ്ഞാനശീലന്‍ സംവിധാനം ചെയ്ത മിന്നുകെട്ടിലെ നായകന്‍ വിശ്വത്തെ അവിസ്മരണീയമായമാക്കി.  ഡോ.എസ്.ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ഏഷ്യനെറ്റിലെ രഹസ്യം എന്ന സൂപ്പര്‍ ഹിറ്റ്  കുറ്റാന്വേഷണ സീരിയല്‍ രഹസ്യത്തിലെ  ഈശ്വരമൂര്‍ത്തി  എന്ന പോലീസ് ഓഫീസറെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കി. ഇപ്പോള്‍ സൂര്യ ടി.വി.യിലെ ഇഷ്ടത്തിലെ ആകാശ് മേനോന്‍, മഴവില്‍ മനോരമയിലെ ബാലാമണിയിലെ സഹദേവന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ്സ് ടി.വി സംപ്രേക്ഷണം ചെയ്യുന്ന ചാവറയച്ചനെക്കുറിച്ചു ഡോക്യൂമെന്‍ററിയിലെ ചാവറയച്ചനെയും അവതരിപ്പിക്കുന്നു.

2008 ൽ ഏഷ്യനെറ്റ് ബെസ്റ്റ് ആക്ടര്‍, മെമ്മോറിയല്‍, യുഗ്മ അവാര്‍ഡ്, സത്യന്‍ മെമ്മോറിയല്‍ അവാര്‍ഡ്, ദൃശ്യ റ്റെലി അവാര്‍ഡ്, ജെ.സി ഫൗണ്ടേഷന്‍ സി.കെ.എം.എ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

നടന്‍ ആനന്ദിന് മലയാളശ്രീ അവാര്‍ഡ്‌ Reviewed by on .   അഭിനയരംഗത്തെ മികവിനുളള മലയാളശ്രീ അവാര്‍ഡ്‌ പ്രശ്സത  സീരിയല്‍ സിനിമാതാരം ആനന്ദിന്. രണ്ടു പതിറ്റാണ്ടോളമായി സീരിയല്‍ രംഗത്ത് പകരം വെയ്ക്കാനില്ലാത്ത നിറസാന്ന   അഭിനയരംഗത്തെ മികവിനുളള മലയാളശ്രീ അവാര്‍ഡ്‌ പ്രശ്സത  സീരിയല്‍ സിനിമാതാരം ആനന്ദിന്. രണ്ടു പതിറ്റാണ്ടോളമായി സീരിയല്‍ രംഗത്ത് പകരം വെയ്ക്കാനില്ലാത്ത നിറസാന്ന Rating: 0

About nammudemalayalam

scroll to top