Latest News
Home » കുട്ടികളുടെ ലോകം » വിഷ്ണുവിന് ജീവിക്കാന്‍ സഹായം വേണം

വിഷ്ണുവിന് ജീവിക്കാന്‍ സഹായം വേണം

vishnu sകുടുംബം പുലര്‍ത്തുവാന്‍ കൂലിപ്പണിക്കു പോയി വാഹന അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥി ജീവന്‍ നില നിര്‍ത്താന്‍ സഹായം തേടുന്നു.  സാമ്പത്തികമായി പരാധീനമായ കുടുംബത്തിന് താങ്ങാകാനുള്ള ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ഥി മാരാരിക്കുളം വടക്ക് പഞ്ചായത്ത് പത്താം വാര്‍ഡ്‌ ചക്കനാട്ട് വെളിയില്‍ ഗോപിയുടെ മകന്‍ വിഷ്ണു(17) കൂലി പണിക്ക് പോയിരുന്നത്. ഈ മാസം 12ന് കമാനങ്ങള്‍ സ്ഥാപിക്കുന്ന പരസ്യ സ്ഥാപനത്തിന്‍റെ ജോലിക്കായി പെട്ടി ഓട്ടോയില്‍ പോകുമ്പോള്‍  ചേര്‍ത്തല അരുക്കുറ്റി റൂട്ടില്‍ ഒറ്റപ്പുന്ന കവലക്കു സമീപം ഓട്ടോ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.  വാരിയെല്ലും നട്ടെല്ലും ഒടിഞ്ഞും ശ്വാസകോശത്തില്‍ എല്ല് തുളച്ചുകയറിയും ഗുരുതര പരുക്കുകളോടെ വിഷ്ണു ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Vishnu Home നാട്ടുകാര്‍ പഞ്ചായത്ത് അംഗം അളപ്പന്‍തറ രവിയുടെ നേതൃത്വത്തില്‍ 3.5 ലക്ഷം രൂപ പിരിച്ചെടുത്താണ് ആദ്യ ഓപ്പറേഷനുള്ള പണം കണ്ടെത്തിയത്. ചികിത്സ പൂര്‍ണ്ണമാകാന്‍ ഇനിയും നാലു ലക്ഷത്തോളം രൂപ ചെലവാക്കേണ്ടതുണ്ട്.  അന്നന്നത്തെ അന്നത്തിന് വകയില്ലാത്ത, സന്നദ്ധ സംഘടന നിര്‍മ്മിച്ചു നല്‍കിയ 2 സെന്റ്റിലുള്ള വീട്ടില്‍ കഴിയുന്ന നിര്‍ധന കുടുംബം കാരുണ്യമുള്ളവരുടെ സഹായം തേടുന്നു .

വിഷ്ണു ചികിത്സ സഹായ സമിതി ചേര്‍ത്തല വിജയ ബാങ്കില്‍ അകൌണ്ട് തുടങ്ങിയിട്ടുണ്ട്.

വിജയ ബാങ്ക്                                                                                           ചേര്‍ത്തല                                                                                                   A/c No: 208401011002957                                                                  IFSC: vijb0002084                                                                               phone no: 9142511990

വിഷ്ണുവിന് ജീവിക്കാന്‍ സഹായം വേണം Reviewed by on . കുടുംബം പുലര്‍ത്തുവാന്‍ കൂലിപ്പണിക്കു പോയി വാഹന അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥി ജീവന്‍ നില നിര്‍ത്താന്‍ സഹായം തേടുന്നു.  സാമ്പത്തികമായി പരാധീനമായ കുടുംബത്തിന് താ കുടുംബം പുലര്‍ത്തുവാന്‍ കൂലിപ്പണിക്കു പോയി വാഹന അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥി ജീവന്‍ നില നിര്‍ത്താന്‍ സഹായം തേടുന്നു.  സാമ്പത്തികമായി പരാധീനമായ കുടുംബത്തിന് താ Rating: 0

About nammudemalayalam

scroll to top