Latest News

Home » കല,സാഹിത്യം » ഗുഡ്മോര്‍ണിംഗ് സര്‍

ഗുഡ്മോര്‍ണിംഗ് സര്‍

sad lady

 

ആകാശത്തിന്‍റെ നീലിമയിലേക്ക് കണ്ണും നട്ടിരിക്കുമ്പോള്‍….. മനസ്സിലെ കാര്‍മേഘങ്ങള്‍ മഴയായ്പെയ്തിറങ്ങി.

ഛെ… ഇന്നുകാലത്ത് കുറച്ചുനേരത്തേ എഴുന്നേല്‍ക്കാമായിരുന്നു… ഇന്നലെ രാത്രികിടക്കുമ്പോഴെ വിചാരിച്ചതാണ് ദാസനിഷ്ടപ്പെട്ട പൂരിയും മസാലയും  ഉണ്ടാക്കിക്കൊടുക്കാമെന്ന്‍. പക്ഷേ… എല്ലാ സ്വപ്നങ്ങളും ഈ ഒരു ദിവസംകൊണ്ട് തകര്‍ന്നുപോയി. ശാന്തേടത്തി വന്നിരുന്നെങ്കില്‍ കാലത്തെ ഈ വഴക്കൊഴിവാക്കാമായിരുന്നു… ചായക്കല്‍പ്പം ചൂടുകുറഞ്ഞത് എന്‍റെ കുറ്റംകൊണ്ടാണോ… ?  അതിന് ഇത്രമാത്രം ശകാരിക്കാനുണ്ടോ?  അപ്പുക്കുട്ടന് എല്ലാറ്റിനും ഞാന്‍ തന്നെ വേണം. തിരക്കൊഴിഞ്ഞ് സ്വന്തംകാര്യങ്ങള്‍ നോക്കാന്‍പോലും എനിക്കിന്നു സമയമില്ല. വെള്ളിടിവെട്ടുപോലെ പെട്ടെന്നായിരുന്നു കണ്ടക്ടറുടെ ആ…ചോദ്യം. “എങ്ങോട്ടായാത്രാ…” ഒരുനിമിഷം മനസ്സിനെ ഞെട്ടിച്ചുവെങ്കിലും ഞെട്ടലോടെ ഞാന്‍ മറുപടിപറഞ്ഞു  “ഒരു സ്നേഹപാലം.” പതിവുപോലെ പൈസ വാങ്ങി കണ്ടക്ടര്‍ എന്തോ പിറുപിറുത്തുകൊണ്ട് കടന്നുപോയി തിരക്കേറിയ ജീവിതത്തില്‍ ഞാന്‍ എന്നെതന്നെ മറന്ന്‍ ഒന്നു മയങ്ങിപ്പോയി.

കണ്ടക്ടറുടെ പെട്ടെന്നുള്ള ആ ശബ്ദം കേട്ടപ്പോഴാണ് ഞാന്‍ ബസ്സ്‌യാത്രയിലാണെന്ന് ഓര്‍ത്തുപോയത്‌ തന്നെ. നിര്‍ജീവമായ വസ്തുക്കള്‍ക്കുപോലും സ്നേഹനിര്‍ഭരമായ പേരുകള്‍ നല്‍കുന്ന മനുഷ്യര്‍ മനുഷ്യസ്നേഹത്തിനുമാത്രം എന്തുകൊണ്ടാണ് വില കല്‍പ്പിക്കാത്തത്? ബസ്‌ വീണ്ടും മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. മനസ്സിന്‍റെ ആഴങ്ങളില്‍ എവിടെയോ… ഒരു നേര്‍ത്ത തേങ്ങലായി കണ്ടക്ടറുടെ ചോദ്യം എന്‍റെ കാതില്‍ വീണ്ടും…വീണ്ടും അലയടിച്ചുകൊണ്ടെയിരുന്നു. “എങ്ങോട്ടാണീ…യാത്രാ”…………..? പരസ്പരം സ്നേഹിച്ചും സന്തോഷിച്ചും ആസ്വദിച്ചും തീര്‍ക്കേണ്ട ജീവിതം… പരസ്പരം കുറ്റപ്പെടുത്തിയും കലഹിച്ചും മുന്നോട്ടുപോകുമ്പോള്‍ നഷ്ട്ടപ്പെടലിനെക്കുറിച്ചു ആരും ചിന്തിക്കാത്തത് എന്തുകൊണ്ടാണ്?            “സ്നേഹപ്പാലം….സ്നേഹപ്പാലം” കണ്ടക്ടറുടെ അലര്‍ച്ചകേട്ട് ചിന്താവലയത്തില്‍നിന്ന്‍ ഞാനുണര്‍ന്നു. പെട്ടെന്ന് ബാഗും കുടയുമെടുത്ത് ചാടിയിറങ്ങി ഒമറല്ല ഓഫീസിലേക്ക് നടന്നു. ഓ…. ഓഫീസില്‍ സാര്‍ നേരത്തേ എത്തിയിട്ടുണ്ട്. മുഖത്ത് കാലഘട്ടത്തിന്‍റെ മങ്ങാത്ത കപടതകളോടുകൂടിയ ചെറുപുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു. “ഗുഡ് മോര്‍ണിംഗ് സാര്‍”….. വാട്സ്ആപ്പിലെ ഏതോ ചിത്രം നോക്കി സാറും പറഞ്ഞു ‘ഗുഡ് മോര്‍ണിംഗ്.’

 

 

 

 

ഗുഡ്മോര്‍ണിംഗ് സര്‍ Reviewed by on .   ആകാശത്തിന്‍റെ നീലിമയിലേക്ക് കണ്ണും നട്ടിരിക്കുമ്പോള്‍..... മനസ്സിലെ കാര്‍മേഘങ്ങള്‍ മഴയായ്പെയ്തിറങ്ങി. ഛെ... ഇന്നുകാലത്ത് കുറച്ചുനേരത്തേ എഴുന്നേല്‍ക്കാമായ   ആകാശത്തിന്‍റെ നീലിമയിലേക്ക് കണ്ണും നട്ടിരിക്കുമ്പോള്‍..... മനസ്സിലെ കാര്‍മേഘങ്ങള്‍ മഴയായ്പെയ്തിറങ്ങി. ഛെ... ഇന്നുകാലത്ത് കുറച്ചുനേരത്തേ എഴുന്നേല്‍ക്കാമായ Rating: 0

About nammudemalayalam

scroll to top