Home » കല,സാഹിത്യം » പാപാഗ്നി

പാപാഗ്നി

നീന പി.എം

va3കാലത്തിന്‍റെ ചുവടുകള്‍ക്ക്‌ നിന്‍റെ കൈവിരല്‍ ആവശ്യമില്ല. ഓരോ ചുവടുകള്‍ക്കു നടുവില്‍ ദിക്കറിയാതെ ഞാനും നടന്നു. ഏതോ ആഴങ്ങളില്‍ ഗംഗ പതിക്കുകയാണ്. അകലങ്ങളുടെ ആഴം അളക്കാറില്ല. അകലെയുള്ളവയെ ആശ്ചര്യത്തോടെ നോക്കി നിന്നതെയുള്ളു. വിഴിപ്പുഭാണ്ഡം ഇറക്കിവെച്ചുകൊണ്ട് മോക്ഷത്തിന്‍റെ വഴിയിലൂടെ ഞാനും
നടന്നുനീങ്ങി. വഴിവക്കില്‍ ശരണമന്ത്രങ്ങളും സ്തുതി ഗീതങ്ങളും….. ഒരു സന്യാസിവര്യന്‍ വായിക്കുന്നു… ഇതാണോ ഗീതോപദേശം! അയാള്‍ അവിടിരുന്ന്‍ പാരായണം തുടര്‍ന്നു…ഒരു ഭിക്ഷാംദേഹിയേപോലെ…പൂര്‍വ്വകാലത്തിലെ  പാപങ്ങള്‍ക്ക് ഒരു നിമിഷം കൊണ്ടുള്ള പുണ്യം. അതേ…ഇതു തന്നെയാണ് വാരണാസി. അങ്ങകലെ ദേശാടനം നടത്തുന്ന കിളികള്‍, ഗംഗയില്‍ മുങ്ങിക്കുളിച്ച്ചെളിയില്‍ നിവരുന്നവര്‍.. പടവുകളില്‍ പരസഹായം ഇല്ലാതെ… അതില്‍ ചിലര്‍ കണ്ണോ, കാലുകളോ ജന്മനാ നശ്ട്ടപ്പെട്ടവര്‍! ഇവര്‍ക്കും വേണ്ടേ മോക്ഷം?
ആ വഴിവക്കിലെ ഇരുണ്ട പാദയിലൂടെ ആറോ ഏഴോ വയസ്സുമാത്രം തോന്ന, പിഞ്ഞുബാലന്‍. ആ മുഖത്തുനിന്നു കണ്ണെടുക്കാന്‍ കഴിഞ്ഞില്ല. അവന്‍റെ നിഷ്കളങ്കത മനസ്സിനെ അലോസരപ്പെടുത്തുന്ന്. അവന്‍ ചില ഫോട്ടോകള്‍ വില്‍ക്കുകയാണ്‌. ചിലത് കാശി നാഥന്‍റെയും ദുര്‍ഗ്ഗയുടെയും…നല്ലതൊന്നു വേണമെന്നു തൊന്നുന്നില്ല. എനിക്കത് വേണ്ട! എല്ലാം അവര്‍ക്ക് തന്നെ കൊടുത്തു, പൂര്വ്വകാലതിന്‍റെ സ്മരണകള്‍ എന്നിലുമില്ല. ഇനിയുളള ജന്മത്തിന്‍റെ കാല്‍പ്പാടുകള്‍ ഈ വഴിവക്കില്‍ ഞാന്‍ ഉപേക്ഷിക്കുകയാണ്. എന്നെങ്കിലും ഒരിക്കല്‍ കൂടി വരാന്‍ മാത്രം!
ഞാനെന്‍റെ പാപം ഗംഗയില്‍ ഒഴുക്കിക്കളയാന്‍ വന്നതാണ്. ഞാന്‍ മാത്രമല്ല എന്നെപോലെ നിരവധി പേര്‍. അപ്പോള്‍ ഈ ലോകത്തിന്‍റെ പാപം ആര് കഴുകും? പൂര്‍വ്വികരുടെ പൈതൃകം എന്‍റെ പൂണൂലില്‍ തെഞ്ഞുമായുന്ന സ്വപ്നമായ്. അതെപ്പോട്ടിച്ചെറിഞ്ഞു. ഇന്നവന്‍ സ്വതന്ത്രന്‍. ആരെ ഭയക്കണം ആരെയുമില്ലേ? കൈക്കുമ്പിളിലെ തണുത്തുമരവിച്ച ഈ ജലകണങ്ങള്‍ എന്‍റെ കണ്ണുകളെ കൂടുതല്‍ ഊര്‍ജ്ജപ്പെടുത്തുന്നു. എന്റെ സിരകളില്‍ ഏതോ അനുഭൂതി പടര്‍ന്ന്നുകയറിയതുപോലെ. ഇതാണോ പാപമുക്തി ആവോ? അഗ്നിയില്‍ നീറുന്ന എന്റെ മനസ്സിന് മറ്റൊരു തരത്തില്‍ എങ്ങനെ ശാന്തി ലഭിക്കും.
തറവാട്ടുകരണവരുടെ ആഗ്രഹപ്രകാരം വേളി കഴിച്ച മാളാത്രമ്മ ആയിരുന്നു എങ്കിലും അവള്‍ അവിടെ ഒരു ഇരിക്കണമ്മയെപോലെ കഴിയേണ്ടി വന്നു. പ്രതാപവും അഹങ്കാരവും കൂടിയവരോട് അത്രയേറെ സ്നേഹം. അവളെ ആര്‍ക്കും വേണ്ട, ഒരിക്കല്‍ അവളും ആഗ്രഹിച്ചിരിക്കും, ദ്വാത്രിംശം വ്രതം എടുത്ത് എന്റെ ആയുസ്സ് ഒടുങ്ങണെ എന്ന്‍പ്രാര്‍ത്ഥിച്ചിരിക്കും. ഇതില്‍ നിന്ന്‍ കരകയറാന്‍ പറ്റിയില്ല! പാവം…എന്റെ കൈവിരല്‍ ചലിച്ചി. ആ നിമിഷം എന്റെ നാവുകള്‍ക്ക് ചലനം നഷ്ടപെട്ടിരുന്നോ. എല്ലാം അഗ്നിയില്‍ വെന്തുരുകിയപ്പോഴും, എന്റെ യാഥാസ്ഥിതിക മനസ്സിനും ഇളക്കം തട്ടിയതാവാം. അവളൊരു പാവം ആയിരുന്നു. മന്നസ്സില്‍ ഇപ്പോഴും ഉണ്ട് ഒരു കുട്ടിക്കാവായീ… മറ്റൊരു വേളിക്ക് സമ്മതം മൂളിയില്ല. എന്നിട്ടും അവര്‍ക്ക് സമാധാനം ആയില്ല. പിന്നെയും ദ്രോഹിക്കുന്നു. ഈ വേദന എന്നെ അന്ധനാക്കുന്നു, എന്റെ ജന്മത്തെ പാപിയാക്കുന്നു, എന്റെ കൈകാലുകളെ ബന്ധനസ്ഥനാക്കുന്നു. എനിക്ക് വേണം മോചനം. ഈ ഒരു നിമിഷമാണെങ്കില്‍ തീരട്ടെ ഈ ദുരന്ധതിന്‍റെ കറ എന്റെ മാറില്‍ നിന്ന്‍ അടര്‍ത്തുന്നു. ഏതു ദൈവവും കണ്ണുത്തുരന്നില്ല. ആരും മറ്റൊരു കൈതന്നില്ല, ഈ പൂണൂല്‍ ഇവിടെ ഉപേക്ഷിക്കുന്നു.
ഇന്നെന്‍റെ മനസ്സ് ഈ തെളിഞ്ഞ ഗംഗ പോലെ ശാന്തമാണ്. ഈ അമ്മയുടെ മാറില്‍ ഉണര്‍ന്നിരിക്കുന്ന പകലുകള്‍ എനിക്ക് സമാധാനത്തിന്‍റെ ഉള്‍ക്കിനാക്കള്‍ ഉണര്‍ത്തിത്തരുന്നു. എന്‍റെ വഴികളിലെ കയറിവരുന്നപടവുകള്‍ മാത്രമേ നോക്കിയുള്ളൂ. പടി കയറുമ്പോള്‍ ജീവിതത്തിന്‍റെ ദുര്‍ഘടനിമിഷങ്ങളെ അതിജീവിച്ചതുപോലെ, എന്തിനാണ് പിന്നിലേക്ക് പിന്നോരു യാത്ര. ഈ ആഴങ്ങളില്‍ മുങ്ങി നിവരുമ്പോള്‍ ഏതോ മുക്തി. എന്തിനാണോ എന്‍റെ കണ്ണില്‍ നിന്നും ഇത്രയും നീരുറവകള്‍. അത് മറ്റൊരു ഗംഗയായ് ഒഴുകിത്തുടങ്ങുന്നു. ഇത് എന്‍റെ അവസാനത്തെ മന്ത്രം. അത് ഞാന്‍ ഉരുവിടുന്നു ഗായത്രിയായ്……..
പിന്നെയും മുങ്ങിനിവരാനായ് ആഴങ്ങളില്‍…..
പിന്നെയും മുങ്ങിത്താഴുകയാണെങ്കില്‍…ഞാനിതാ ആദിത്യന് സമര്‍പ്പിക്കുന്നു.

പാപാഗ്നി Reviewed by on . കാലത്തിന്‍റെ ചുവടുകള്‍ക്ക്‌ നിന്‍റെ കൈവിരല്‍ ആവശ്യമില്ല. ഓരോ ചുവടുകള്‍ക്കു നടുവില്‍ ദിക്കറിയാതെ ഞാനും നടന്നു. ഏതോ ആഴങ്ങളില്‍ ഗംഗ പതിക്കുകയാണ്. അകലങ്ങളുടെ ആഴം അള കാലത്തിന്‍റെ ചുവടുകള്‍ക്ക്‌ നിന്‍റെ കൈവിരല്‍ ആവശ്യമില്ല. ഓരോ ചുവടുകള്‍ക്കു നടുവില്‍ ദിക്കറിയാതെ ഞാനും നടന്നു. ഏതോ ആഴങ്ങളില്‍ ഗംഗ പതിക്കുകയാണ്. അകലങ്ങളുടെ ആഴം അള Rating: 0

About nammudemalayalam

scroll to top