Latest News
Home » പൈതൃകം » പൊന്നോണം വരവായി

പൊന്നോണം വരവായി

ആതിര ദേവന്‍ കെ.ജെ

ഇന്ന് അത്തം; അത്തച്ചമയങ്ങളൊരുക്കി, മുറ്റം നിറയെ പൂക്കളവുമായി മലയാളികള്‍ ഓണത്തെ വരവേല്‍ക്കുകയാണ്‌…….

മഹാബലി തമ്പുരാന്‍റെ വരവറിയിച്ചുകൊണ്ട് വീണ്ടുമൊരു ഓണംകൂടി ഇതാ വന്നെത്തിയിരിക്കുന്നു. അത്തം മുതല്‍ പത്തുദിവസം നീണ്ടു നില്‍ക്കുന്ന മലയാളികളുടെ ഉത്സവമാണ് ഓണം. മുറ്റംനിറയെ പൂക്കളവുമായാണ് അത്തത്തെ വരവേല്‍ക്കുന്നത്.

അത്തം എന്നു കേള്‍ക്കുമ്പോള്‍ തന്നെ കേരളീയരുടെ മനസ്സിലേക്ക് ആദ്യമെത്തുന്നത് ചരിത്ര സ്മരണകള്‍ ഉണര്‍ത്തുന്ന തൃപ്പൂണിത്തറ അത്തച്ചമയമാണ്. പണ്ട് തൃപ്പൂണിത്തറ  ഉത്സവത്തിന് കൊച്ചി മഹാരാജാവ് സര്‍വ്വ സന്നാഹങ്ങളുമായി പുറപ്പെട്ടിരുന്നതാണ് പിന്നീട് അത്തചമയമായി മാറിയത് എന്നാണ് ഐതിഹ്യം. നെട്ടിപ്പട്ടംകെട്ടിയ ഗജവീരന്മാരും, പഞ്ചവാദ്യവും പടയണിയും തിറയുമെല്ലാം അത്തചമയത്തിന് ദൃശ്യവിരുന്നോരുക്കും.

അത്തം മുതല്‍ ഒരുക്കുന്ന പൂക്കളം, ഓരോ ദിവസവും വിത്യസ്ത ആകൃതിയില്‍, വര്‍ണ്ണങ്ങളില്‍ കളങ്ങളില്‍ നിറയുമ്പോള്‍ പഴമയുടെ ആ ഓര്‍മ്മപ്പെടുത്തലുകളെ മായിച്ചുകളഞ്ഞുകൊണ്ട്‌ ഇന്ന്‍ മലയാളികള്‍ തമിഴ്നാട്ടില്‍ നിന്നുമുള്ള മറുനാടന്‍ പൂക്കള്‍കൊണ്ടാണ്‌ അത്തക്കളമൊരുക്കുന്നത്. നമ്മുടെ തൊടികളില്‍ വളര്‍ന്നിരുന്ന നാടുപൂക്കളായ തുമ്പ, മുക്കുറ്റി, ചെമ്പരത്തി, എന്നിവയെല്ലാംകൊണ്ടു അലങ്കൃതമായിരുന്ന പൂക്കളങ്ങള്‍ ഇന്ന് കാണാനേ ഇല്ല. പൂക്കളമൊരുക്കാന്‍ പൂവ് തേടി ഇലക്കുമ്പിളും പിടിച്ചുകൊണ്ട് പാടത്തും പറമ്പിലും കുരുന്നുകള്‍ കയറി ഇറങ്ങുന്നതും, തങ്ങളിട്ട പൂക്കളങ്ങള്‍ അഭിമാനത്തോടെ നോക്കി തുള്ളിച്ചാടുന്ന കുട്ടികളുടെ ആഹ്ലാദവും കാണാകാഴ്ചയായി… പകരം സമയവും പണവും ലഭിക്കാന്‍ ‘റെഡിമെയ്ഡ്’ പൂക്കളങ്ങളും ഇന്ന് വിപണി കീഴടക്കിയ കാഴ്ചകളായി.

ഇതെല്ലമാണെങ്കിലും മലയാളികള്‍ എവിടെയുണ്ടോ അവിടെ ഓണഘോഷവും ഉണ്ട്. പഴങ്കഥകളും ഐതിഹ്യങ്ങളും പങ്കുവെച്ച് ഓണത്തെ വരവേല്‍ക്കുകയായി…….

 

 

mqdefault

 

 

 

 

പൊന്നോണം വരവായി Reviewed by on . ഇന്ന് അത്തം; അത്തച്ചമയങ്ങളൊരുക്കി, മുറ്റം നിറയെ പൂക്കളവുമായി മലയാളികള്‍ ഓണത്തെ വരവേല്‍ക്കുകയാണ്‌....... മഹാബലി തമ്പുരാന്‍റെ വരവറിയിച്ചുകൊണ്ട് വീണ്ടുമൊരു ഓണംകൂടി ഇന്ന് അത്തം; അത്തച്ചമയങ്ങളൊരുക്കി, മുറ്റം നിറയെ പൂക്കളവുമായി മലയാളികള്‍ ഓണത്തെ വരവേല്‍ക്കുകയാണ്‌....... മഹാബലി തമ്പുരാന്‍റെ വരവറിയിച്ചുകൊണ്ട് വീണ്ടുമൊരു ഓണംകൂടി Rating: 0

About nammudemalayalam

scroll to top