Latest News
Home » സ്പെഷ്യൽ » മോഷ്ടിക്കാത്ത പൂവും അയല്‍ക്കാരന്‍റെ ശാസനയും

മോഷ്ടിക്കാത്ത പൂവും അയല്‍ക്കാരന്‍റെ ശാസനയും

ആതിര ദേവന്‍ കെ.ജെ

 

 

sajan surya

സാജന്‍ സുര്യ

 

        onam

അത്തപൂക്കളമിട്ട് പാലും വാങ്ങി വരുമ്പോള്‍ അങ്കിളിന്‍റെ  മുറ്റത്തെ പൂന്തോട്ടത്തിലെ ഒരു ജമന്തിപൂ ഒടിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു

   

    നാട്ടിന്‍പുറത്തെ കുട്ടിക്കലത്തായിരുന്നു എന്‍റെ നല്ല ഓണവും ഓര്‍മ്മകളും. ഓണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പെട്ടെന്ന്‍ ഓര്‍മ്മ വരുന്നതും മറക്കാനാവാത്തതുമായ ഒരു സംഭവമുണ്ട്.ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അത് നടക്കുന്നത്.

  ഓണക്കാലമായാല്‍ പിന്നെ അതിരാവിലെ എഴുന്നേറ്റ് പൂവ്പറിക്കാന്‍ പോകുമായിരുന്നു. പൂപറിക്കാന്‍ സമ്മതിക്കാത്ത വീടുകളിലെ പൂക്കള്‍ മോഷ്ടിക്കുക എന്നതാണ്  എന്‍റെയും കൂട്ടുകാരുടെയും പ്രധാന വിനോദം. അടുത്തവീട്ടില്‍ താമസിക്കുന്നത് ഒരു റിട്ടയര്‍ പോലീസ് ഓഫീസറും കുടുംബവും ആണ്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു. അവിടുത്തെ അങ്കിള്‍ നല്ല കര്‍ക്കശക്കാരനാണ്. പൂക്കള്‍ പറിക്കുന്നതും അതാര്‍ക്കെങ്കിലും കൊടുക്കുന്നതുമൊന്നും അദ്ദേഹത്തിനിഷ്ടമാല്ലയിരുന്നു. പരിസരത്തെ ഏറ്റവും കൂടുതല്‍ പൂക്കളുള്ള,  ആ വീട്ടില്‍ നിന്നും മാത്രം ഞങ്ങള്‍ ഇതുവരെ  പൂക്കള്‍ മോഷ്ടിച്ചിട്ടില്ല. എങ്കിലും അവിടുത്തെ ചേച്ചിമാര്‍ അങ്കിളറിയാതെ ഞങ്ങള്‍ക്ക് പൂക്കള്‍പറിച്ച് തരുക പതിവാണ്.

   നാട്ടിന്‍പുറമായതിനാല്‍, ഒരു വീട്ടില്‍നിന്നും മറ്റൊരു വീട്ടിലേക്കെത്താന്‍ ഒരുപാട് ഊടുവഴികള്‍ ഉണ്ടായിരുന്നു. ദിവസവും പാലുമേടിക്കാന്‍ ഞാന്‍ പോയിരുന്നത് അങ്കിളിന്‍റെ വീടിന്‍റെ  മുറ്റത്തുകൂടിയാണ്. അത്തപൂക്കളമിട്ട് പാലും വാങ്ങി വരുമ്പോള്‍ അങ്കിളിന്‍റെ  മുറ്റത്തെ പൂന്തോട്ടത്തിലെ ഒരു ജമന്തിപൂ ഒടിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. അത് ഞങള്‍ ഒടിച്ചതാണെന്നും പറഞ്ഞ്‌ അദ്ദേഹം ഞങ്ങളെ ഒരുപാട് ശാസിച്ചു. ഇനി ഈ വീടിന്‍റെ പടിചവിട്ടരുതെന്ന്‍ താക്കീതുംത്തന്നു. ചെയ്യാത്ത തെറ്റിന്‍റെ പേരില്‍ ശിക്ഷിക്കപ്പെട്ടതും, കാറ്റത്തോ മറ്റോ ഒടിഞ്ഞുവീണ ഒരു പൂവിനെ ചൊല്ലി ഒരുപാടുക്കാലത്തെ ആത്മബന്ധത്ത്തിനു മങ്ങലേറ്റതും ഓണക്കാലം സമ്മാനിച്ച മുറിവായിരുന്നു. പിന്നീട് ഇന്നുവരെയും ആ വീടിന്‍റെ പടിക്കടന്നിട്ടില്ല. ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തൊരു ഓണാനുഭവം ഇതുമാത്രമാണ്.

    പിന്നെ ഇന്നത്തെ ഓണത്തിന്‍റെ നിറവും രൂപവും ഭാവവുമെല്ലാം മാറി. തിരുവനന്തപുരം സിറ്റിയിലെ തിരക്കിട്ട ഓണാഘോഷങ്ങളായി. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ഒതുങ്ങി നില്‍ക്കുന്ന ദിവസമായിമാറി ഓണവും.

   ഇന്ന് ഓണം;  മണ്ണിലും മനസ്സിലും പൂവിളികളില്ലാത്ത, തുമ്പപ്പൂവിന്‍റെ ഹൃദയവിശുദ്ധിയില്ലാത്ത ഓണമായിമാറികൊണ്ടിരിക്കുകയാണ്…

മോഷ്ടിക്കാത്ത പൂവും അയല്‍ക്കാരന്‍റെ ശാസനയും Reviewed by on .     [caption id="attachment_3075" align="alignnone" width="301"] സാജന്‍ സുര്യ[/caption]            അത്തപൂക്കളമിട്ട് പാലും വാങ്ങി വരുമ്പോള്‍ അങ്കി     [caption id="attachment_3075" align="alignnone" width="301"] സാജന്‍ സുര്യ[/caption]            അത്തപൂക്കളമിട്ട് പാലും വാങ്ങി വരുമ്പോള്‍ അങ്കി Rating: 0

About nammudemalayalam

scroll to top