Latest News
Home » സ്പെഷ്യൽ » പൂവിളിയും ഓണപ്പാട്ടും

പൂവിളിയും ഓണപ്പാട്ടും

ആതിര ദേവന്‍ കെ.ജെ

 

engandiyoor 1

എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍

onam  ഇന്ന്‍ പൂക്കളം മാത്രമല്ല; പണംകൊടുത്ത്  ഓണത്തെ വരെ വാങ്ങിക്കാന്‍ കഴിയുന്ന ഈ സമൂഹത്തില്‍ ഓണമെന്ന ദേശീയോത്സവത്തിന് എന്ത് പകിട്ട്???

 

 

         ഓണക്കാലമെന്നു പറയുന്നത് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു ഓര്‍മ്മയാണ്. നാട്ടിന്‍ പുറത്തെ മണ്ണിന്‍റെ മണമുള്ള സമ്പല്‍ സമൃദ്ധിയുടെ കാലം. ഓണപ്പാട്ടും, പൂവിളിയുമായുള്ള കുട്ടിക്കാലത്തെ ഓണമാണ് ഇന്നും മായാതെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത്. വേലിപടര്‍പ്പുകളില്‍ പൂവിട്ടു നില്‍ക്കുന്ന പൂക്കള്‍ പറിക്കാന്‍ അമ്മ ഉണ്ടാക്കിത്തന്ന പൂവെട്ടിയുമായി നടന്നതും, കോളാമ്പിപ്പൂവും, കൊങ്ങിണിപ്പൂവും , ചെമ്പരത്തിയുമെല്ലാം പറിച്ച് പൂക്കളം തീര്‍ത്തിരുന്ന കുട്ടിക്കാലം…..

    അച്ഛന്‍ ഉണ്ടാക്കിത്തന്ന ഓണവില്ല്കൊട്ടി ഓണപ്പാട്ടുപാടി നടന്നതും, തുമ്പിത്തുള്ളിയും വട്ടക്കളി കണ്ടുമെല്ലാം കടന്നുപോയ ഓണക്കാലം ഇന്ന്‍ നഷ്ടങ്ങളുടെ ഓര്‍മപ്പെടുത്തലുകളാണ്. അമ്മയും അച്ഛമ്മയും ചേര്‍ന്ന്‍ ഓണസദ്യ ഒരുക്കുനതും ബാക്കിയുള്ളവര്‍ അതില്‍ പങ്കുചേരുന്നതും  ഓണത്തിനു മാത്രം കാണാന്‍ കഴിഞ്ഞിരുന്ന കാഴ്ചയാണ്‌. അയല്‍ക്കരുമൊത്ത് ഓണവിഭവങ്ങള്‍ പങ്കുവെക്കുന്നതും ഒരു പ്രത്യേക സന്തോഷം തന്നെയായിരുന്നു. ഇത്തരത്തിലുള്ള കൂട്ടായ്മയുടെ ഒത്തുചേരല്‍ക്കൂടിയായിരുന്നു പണ്ട് ഓണം. ബന്ധങ്ങള്‍ക്കും, സൗഹൃദങ്ങള്‍ക്കും അപ്പുറത്തേക്ക് സ്നേഹമെന്ന വികാരത്തെ ഊട്ടിയുറപ്പിച്ചിരുന്നത് ഇങ്ങനെയുള്ള ഒത്തുചേരലുകളായിരുന്നു.

    ഇന്ന്‍ പൂക്കളം മാത്രമല്ല; പണംകൊടുത്ത്  ഓണത്തെ വരെ വാങ്ങിക്കാന്‍ കഴിയുന്ന ഈ സമൂഹത്തില്‍ ഓണമെന്ന ദേശീയോത്സവത്തിന് എന്ത് പകിട്ട്???

     മറക്കാനാവാത്ത ഒരു സന്തോഷമെന്നു പറയുന്നത് , എന്‍റെ പാട്ടുള്ള ഒരു സിനിമ റിലീസ് ചെയ്തത് ഒരു ഓണക്കാലത്താണ്. ആദ്യത്തെ രണ്ട് സിനിമകളും റിലീസ് ആയിരുന്നില്ല. 2008-ല്‍ ഒരു ഓണക്കാലത്താണ് ഷേയ്ക്ക്സ്പിയര്‍ എം. എ  മലയാളം എന്ന സിനിമ തിയേറ്ററില്‍ എത്തുന്നത് അങ്ങനൊരു സന്തോഷം തന്നെയായിരുന്നു. പിന്നീടുള്ള നല്ല ഗാനങ്ങള്‍ക്കെല്ലാം ആ ഓണക്കാലത്തിന്‍റെ മധുരമുണ്ടായിരുന്നു……

 

 

 

 

 

പൂവിളിയും ഓണപ്പാട്ടും Reviewed by on .   [caption id="attachment_3096" align="alignleft" width="211"] എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍[/caption]  ഇന്ന്‍ പൂക്കളം മാത്രമല്ല; പണംകൊടുത്ത്  ഓണത്തെ വരെ വാങ   [caption id="attachment_3096" align="alignleft" width="211"] എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍[/caption]  ഇന്ന്‍ പൂക്കളം മാത്രമല്ല; പണംകൊടുത്ത്  ഓണത്തെ വരെ വാങ Rating: 0

About nammudemalayalam

scroll to top