Latest News
Home » സ്പെഷ്യൽ » ഓര്‍മ്മകളുടെ പൂക്കാലം

ഓര്‍മ്മകളുടെ പൂക്കാലം

ആതിര ദേവന്‍ കെ.ജെ

rajeev 1

രാജീവ്‌ ആലുങ്കല്‍

onam

 

     

 

 

ഓര്‍മിക്കുവാന്‍ എന്തെങ്കിലും വേണമെന്നുള്ള മനസിന്‍റെനിറവാണ് ഓണം

 

 

 

ല്ല ഓര്‍മ്മകള്‍ തരുന്ന കാലമാണ് ഓണം. നിഷ്കളങ്കമായ മനസ്സുണ്ടെങ്കിലെ എല്ലാ കാര്യത്തിലും പുതുമ തോന്നൂ. ഇന്ന്‍ ഓണത്തിന്‍റെ നിറവും ഭാവവും മാറുന്നതും അതുകൊണ്ടുത്തന്നെയാണ്. പുതുമയോടെ ഒന്നിനെയും കാണാന്‍ സാധിക്കാത്തതുകൊണ്ടാണ് ഓണത്തിന്റെ നിറങ്ങള്‍ ഇല്ലാതാകുന്നത്

   പേരറിയാത്ത പൂക്കളോടുള്ള പറഞ്ഞറിയിക്കാന്‍ കഴിയാത്ത ബന്ധങ്ങളുടെ ഓര്‍മ്മകള്‍ കൂടിയാണ് ഓണക്കാലം. പൂക്കളും, ഇലകളും, ഓണത്തുമ്പികളുമായ് നമ്മെ പ്രകൃതിയോട് അടുപ്പിക്കുന്ന നല്ല നാളുകളാണ് ഇന്ന്‍ നഷ്ടമായത്.

  കുട്ടിക്കാലത്ത് അമ്മാവന്‍ വാങ്ങിത്തന്ന പുത്തനുടുപ്പിന്‍റെ മണമാണ് ഓണത്തിന്‍റെ നിറവുകള്‍ക്ക്. പിന്നീട് കാലം പോകുംതോറും ഓണകാഴ്ചകള്‍   മങ്ങിതുടങ്ങി. എങ്കിലും; ഓണമെന്നും.പുതുമയുള്ളതാണ്. ആ പുതുമ നഷ്ട്ടപ്പെടുമ്പോഴാണ്‌ ഓണത്തിന്‍റെ തനിമ നഷ്ടപ്പെടുന്നത്. കടക്കരപ്പള്ളി എന്ന നാട്ടിന്‍പുറത്ത് നിന്ന്‍ ചേര്‍ത്തല എന്ന പകിട്ടുള്ള പട്ടണം കണ്ട് പകച്ച് നിന്ന ബാല്യത്തിന്റെ അതെ കൌതുകം തന്നെയായിരുന്നു ഒരു ഓണകാലത്തെ ചെറന്നെ എന്ന  നഗരത്തിലേക്കുള്ള യാത്രയിലും അനുഭവപ്പെടുന്നത് അങ്ങനെയുള്ള നിഷ്കളങ്കമായ കൗതുകങ്ങള്‍ സമ്മാനിച്ച ഒരു കാലം കൂടിയാണ് ഓണം.

   ഒരു ഓണത്തിനാണ്  ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ആദ്യ  സിനിമ പുറത്തിറങ്ങുന്നത്. ഇതെല്ലാം കൊണ്ടു തന്നെ ഓണം എനിക്കെന്നും പുതുമയുള്ള വര്‍ഷമാണ്. പുതിയ ഓര്‍മ്മകളും പഴമയും ഒരുപോലെ കാത്തു സൂക്ഷിക്കപ്പെടുന്ന കാലം… ഓര്‍മ്മകളുടെ ഉണര്‍വാണ് ഓണം…

ഓര്‍മ്മകളുടെ പൂക്കാലം Reviewed by on . [caption id="attachment_3121" align="alignleft" width="196"] രാജീവ്‌ ആലുങ്കല്‍[/caption]             ഓര്‍മിക്കുവാന്‍ എന്തെങ്കിലും വേണമെന്നുള്ള മനസിന്‍ [caption id="attachment_3121" align="alignleft" width="196"] രാജീവ്‌ ആലുങ്കല്‍[/caption]             ഓര്‍മിക്കുവാന്‍ എന്തെങ്കിലും വേണമെന്നുള്ള മനസിന്‍ Rating: 0

About nammudemalayalam

scroll to top