Home » സൗന്ദര്യം » നര മാറാന്‍ ഉള്ളി

നര മാറാന്‍ ഉള്ളി

white hair

 

മുടി  നരച്ചു  പോയാൽ  ഇനി  ഒരിക്കലും  മുടി  കറുക്കില്ലെന്ന് കരുതി  ഡൈയ്ക്കും  ഹെയർ കളറിനും പിറകെ പോകുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ മുടിക്ക് കറുപ്പിന്‍റെ ഏഴഴക് നല്‍കാന്‍ ഒരു ബ്യൂട്ടി പാര്‍ലറിലും പോകേണ്ട…അടുക്കളയില്‍ ഒന്നു ചുറ്റിതിരിഞ്ഞാല്‍ മതി.

big1__20140324220306വെളുത്ത മുടി പ്രായത്തിന്‍റെ അടയാളമായി കരുതും എന്ന കാരണത്താല്‍ ഒരു മുടി വെളുക്കുമ്പോഴേക്കും അതൊന്നു കറുപ്പിക്കാനുള്ള നെട്ടോട്ടമായി പിന്നെ. ചെറുപ്പത്തിലേ നരച്ചു പോകുന്നവരും ധാരാളം. അകാലനര ഒരു തലവേദനയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മുടിക്ക് നിറം നല്‍കി വെളുപ്പ്‌ ഒളിപ്പിക്കാന്‍ സകല രാസവസ്തുക്കളും ചേര്‍ത്തടിച്ചുള്ള ഹെയര്‍ കളറുകള്‍ക്ക് ഉത്സവകാലം. എന്നാല്‍ ഇതോടൊപ്പം രോഗങ്ങളും വിലക്ക് വാങ്ങുകയാണെന്ന് ഓര്‍ക്കാറില്ല.

വെളുത്തമുടി  കറുപ്പിക്കാനുള്ള ഈ വിദ്യ പുരാതനകാലം  മുതൽക്കേ നമ്മുടെ പൂര്‍വികര്‍ പലരും ഉപയോഗിച്ചിരുന്നതാണ്. എന്നാൽ  ഈ  സൂത്രം  നമ്മളിൽ  പലർക്കും അറിയില്ലെന്നു  മാത്രമല്ല,  അറിയുന്നവർക്ക്  ഇത് എങ്ങനെ  പ്രയോഗിക്കണം എന്നും  നിശ്ചയമില്ല.

കറികളും മറ്റും ഉപയോഗിക്കുന്ന ചെറിയ ഉള്ളിയാണ് മുടിയുടെ രക്ഷകന്‍.

ഉള്ളി നീര് തലയില്‍ പുരട്ടുകയാണ് നര ഒഴിവാക്കുന്നതിനുള്ള ഏറ്റവും നല്ല വഴിയെന്നു അനേകം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. മുടി  അമിതമായി  കൊഴിഞ്ഞ്  കട്ടി  കുറയുന്നതിനും നര അകറ്റാനും അന്ന് മുതലേ നമ്മുടെ മുത്തശ്ശിമാര്‍ ഉള്ളി നീര് ഉപയോഗിച്ചിരുന്നു. ഉള്ളി അരിഞ്ഞിട്ടോ, ഉള്ളി നീര്  ചേര്‍ത്തോ കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേച്ചും മറ്റുമൊക്കെയായിരുന്നു അത്. നമ്മുടെ മുതുമുത്തശ്ശിമാര്‍ പലരും തല നര കയറാത്തവരായിരുന്നു എന്ന കാര്യം ഓര്‍ക്കുക.

ഉള്ളി നീര്  തലയിൽ പുരട്ടുമ്പോൾ  രോമകൂപത്തിൽ  രക്തയോട്ടം കൂടുകയും വളർച്ചയെ  പോഷിപ്പിക്കുകയും ചെയ്യുന്നുവത്രെ.  കൂടാതെ  തലയോട്ടിയിൽ  ഉണ്ടാകുന്ന ബാക്ടീരിയയേയും  മറ്റു പരാദജീവികളെയും  കൊല്ലുകയും  ഫങ്കസിനെ  നശിപ്പിക്കുകയും ചെയ്യും. ഇതുമൂലം  മുടി കൊഴിച്ചിൽ ഇല്ലാതാകുന്നു.  ഇതിനെല്ലമുപരി  ഉള്ളിയിൽ  അടങ്ങിയിരിക്കുന്ന  സൾഫർ  പുതിയ  രോമകൂപങ്ങളെ  ഉണ്ടാക്കുകയും  പുതിയ  മുടി  വളർന്നു വരുന്നതിനു സഹായിക്കുകയും  ചെയ്യുന്നു.

ഉള്ളി മുടി വളർച്ചയ്ക്ക് സഹായിക്കുന്നത് എങ്ങനെ…?

ഉള്ളിക്ക്  അനേകായിരം  സവിശേഷതകൾ  ഉണ്ടെങ്കിലും  അവയിൽ ഏറ്റവും  മുൻപന്തിയിൽ നിൽക്കുന്നത്  മുടി കൊഴിച്ചിൽ  ഇല്ലാതാക്കാനുള്ള  കഴിവാണ്. ഉള്ളിയിൽ  പലതരം  പോഷകഗുണങ്ങൾ  അടങ്ങിയിരിക്കുന്നു. വിറ്റമിൻ സി, വിറ്റമിൻ ബി6, കാൽസിയം,  മഗ്നീസിയം, പൊട്ടാസിയം, ജെർമാനിയം, പിന്നെ  ഏറ്റവും  പ്രധാനപെട്ടതെന്നു  പറയാവുന്ന  സൾഫർ  എന്നിവയാണ് ഉള്ളിയിൽ  അടങ്ങിയിരിക്കുന്ന  പോഷകഗുണങ്ങൾ. ഉള്ളി  തലയോട്ടിയിലെ അഴുക്കിനെ  ഉന്മൂലനം  ചെയ്യുകയും  പറ്റിപ്പിടിച്ചിരിക്കുന്ന സൂക്ഷ്മാണുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു. തലയിലെ  രക്തയോട്ടത്തെ വര്‍ധിപ്പിച്ച്മു ടി  വളരാനുള്ള സാഹചര്യം ഉണ്ടാക്കുന്നു.

ഉള്ളി നീര് എങ്ങനെ തയ്യാറാക്കാം

ഉള്ളി നീര്  തയ്യാറാക്കാൻ  വളരെ  എളുപ്പമാണ്.  ശുദ്ധമായി, ആവശ്യത്തിനുമാത്രം  തയ്യാറാക്കുന്നതാണ് ഉത്തമം. നിങ്ങളുടെ പക്കൽ ജ്യൂസർ/മിക്സി  ഉണ്ടെങ്കിൽ അത്  ഉപയോഗിച്ച ഉള്ളി നീര് എടുക്കാം. അരിച്ചെടുത്ത  ഉള്ളി നീര് ഉപയോഗിക്കുന്നതാണ് നല്ലത്. തലയിൽ തേച്ചു പിടിപ്പിക്കുന്നതിന്  മുൻപായി  ശരീരത്തിൽ  എവിടെയെങ്കിലും  തേച്ച് അലർജി ടെസ്റ്റ്  നടത്തണം. ഉള്ളി നീരിന്  അല്പം  വീര്യം  കൂടുതലാണ്. അതിനാൽ സൂക്ഷിച്ചു വേണം  ഉപയോഗിക്കാൻ.  ആവശ്യമെങ്കിൽ  അല്പം വെള്ളം ചേർത്ത് ഉപയോഗിക്കാം .തലയോട്ടിയിൽ  ഉള്ളി നീര്  തേച്ച ശേഷം  അല്പം  സമയം തലയിൽ  കൈ വിരൽകൊണ്ട് നല്ല പോലെ   മസ്സാജ്  ചെയ്യുന്നത്  നന്നായിരിക്കും.  30 മിനുട്ട്  മുതൽ  ഒരു  മണിക്കൂർവരെ  സമയം  കഴിഞ്ഞ്  കഴുകിക്കളയാം.  താരൻ  ഇല്ലാതാക്കാൻ  ഈ  പ്രക്രിയ ഏറെ  സഹായിക്കും. ഉള്ളി നീരിന്  കുത്തുന്ന  ഒരു  മണം  ഉള്ളതിനാൽ  രാത്രി  തേച്ചു  പിടിപ്പിച്ച്  ചെറു ചൂട് വെള്ളത്തിൽ  കുളിക്കുന്നതാണ്  ഉത്തമം.  രാവിലെ  വീര്യമില്ലാത്ത ഏതെങ്കിലും  ഷാമ്പൂ  ഉപയോഗിച്ച്  കഴുകി  വൃത്തിയാക്കാം.

ഉള്ളി നീര്  എടുക്കാൻ  മടിയുള്ളവർ  ഉള്ളി  അരിഞ്ഞ്  തിളച്ച വെള്ളത്തിൽ ഇട്ട  ശേഷം  5-10 മിനിറ്റ്  തിളപ്പിക്കുക.  തണുത്ത ശേഷം വെള്ളം ഊറ്റിയെടുത്ത് ആ  വെള്ളത്തിൽ  തല  കഴുകാം.  പിന്നീട്   മുടി  കഴുകരുത്. അടുത്ത ദിവസം  വീര്യം  കുറഞ്ഞ  ഒരു  ഷാമ്പൂ  ഉപയോഗിച്ച്  മുടി കഴുകാം. ഈ  രീതി  ദിവസവും  തുടരുക.  ഇതുവഴി  മുടിയുടെ വളർച്ച കൂടുമെന്ന് മാത്രമല്ല  വെളുത്ത  മുടി  കറുക്കുകയും  ചെയ്യും.

നര മാറാന്‍ ഉള്ളി Reviewed by on .   മുടി  നരച്ചു  പോയാൽ  ഇനി  ഒരിക്കലും  മുടി  കറുക്കില്ലെന്ന് കരുതി  ഡൈയ്ക്കും  ഹെയർ കളറിനും പിറകെ പോകുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ മുടിക്ക് കറുപ്പിന്‍റെ   മുടി  നരച്ചു  പോയാൽ  ഇനി  ഒരിക്കലും  മുടി  കറുക്കില്ലെന്ന് കരുതി  ഡൈയ്ക്കും  ഹെയർ കളറിനും പിറകെ പോകുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ മുടിക്ക് കറുപ്പിന്‍റെ Rating: 0

About nammudemalayalam

scroll to top