Latest News
Home » സ്പെഷ്യൽ » ഓണസദ്യ ഒരുക്കാം

ഓണസദ്യ ഒരുക്കാം

sadya

കൂട്ടുകറി

koottukari

 

 

 

 

 

 

 

 

ചേന – 250  ഗ്രാം

ഉരുളക്കിഴങ്ങ് – 2 എണ്ണം

കുമ്പളങ്ങ – 1 കഷണം

ഇഞ്ചി –  1 കഷണം

തേങ്ങ – 1 മുറി

പച്ചമുളക് – 4 എണ്ണം

മഞ്ഞള്‍പ്പൊടി – കാല്‍ടീസ്പൂണ്‍

ജീരകം  – കാല്‍ടീസ്പൂണ്‍

കറിവേപ്പില – 2 തണ്ട്

ഉപ്പു  – ആവശ്യത്തിന്

ഉരുളക്കിഴങ്ങ്, ചേന, കുമ്പളങ്ങ എന്നിവ കഷണങ്ങളാക്കി  ഇഞ്ചി ചതച്ചിട്ട് വേവിക്കുക. തേങ്ങ, പച്ചമുളക്, മഞ്ഞള്‍, ജീരകം ഇവ നന്നായി അരച്ച് കഷണങ്ങള്‍ വെന്തുകഴിഞ്ഞാല്‍ ചേര്‍ത്ത് വാങ്ങുക. അല്പം തേങ്ങ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ ചൂടാക്കി കറിയില്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് ഉപയോഗിക്കാം.

 അവിയല്‍

avial

 

 

 

 

 

 

 

വെള്ളരിക്ക – 200 ഗ്രാം

പടവലങ്ങ – 200 ഗ്രാം

നേന്ത്രക്കായ – 2 എണ്ണം

തക്കാളി – 5 എണ്ണം

പച്ചമുളക് – 5 എണ്ണം

ചേന – 250  ഗ്രാം

ബീന്‍സ് – 50  ഗ്രാം

അമരയ്ക്ക – 50  ഗ്രാം

പപ്പായ – 1 കഷ്ണം

തേങ്ങ – 1 മുറി

ജീരകം – 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

കറിവേപ്പില – 5 തണ്ട്

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – 1 ടീസ്പൂണ്‍

കഷ്ണങ്ങളെല്ലാം അവിയലിന്‍റെ പാകത്തിന് അരിഞ്ഞ് മഞ്ഞള്‍പ്പൊടിയും കുറച്ച് വെള്ളവും ഒഴിച്ച് വേവിക്കുക. വെന്തു കഴിഞ്ഞാല്‍ തേങ്ങ, പച്ചമുളക്, ജീരകം, കറിവേപ്പില ഇവ അരച്ച് ചേര്‍ക്കണം. അടുപ്പില്‍ നിന്ന് വാങ്ങി ഉപ്പും ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് ഉപയോഗിക്കാം. കഷ്ണങ്ങള്‍ എല്ലാം അവിയലിന്‍റെ പാകത്തിന് വെന്തതിനുശേഷം തക്കാളി ചേര്‍ത്താല്‍ മതി. തക്കളിക്ക് പകരം അധികം പുളി ഇല്ലാത്ത മാങ്ങ, തൈര് ഇവ ചേര്‍ക്കാം.

പുളിശ്ശേരി

pulisheri

 

 

 

 

 

 

 

 

 

 

വെള്ളരിക്ക – 250  ഗ്രാം

തേങ്ങ  – അരമുറി

മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
പച്ചമുളക് – 3 എണ്ണം
ജീരകം – കാല്‍ ടീസ്പൂണ്‍
കറിവേപ്പില – 5 തണ്ട്
തൈര് – അര കപ്പ്
ഉപ്പ് – ആവശ്യത്തിന്
   വെള്ളരിക്ക അല്‍പ്പം വെള്ളം ഒഴിച്ച് വേവിക്കുക. തേങ്ങ ചിരകിയതും, മഞ്ഞള്‍, ജീരകം, കറിവേപ്പില, പച്ചമുളക് എന്നിവയും ചേര്‍ത്ത് നന്നായി അരയ്ക്കുക. അരകപ്പ് തൈരും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചൂടാക്കി ഉപയോഗിക്കാം

ഓലന്‍ 

olan

പിഞ്ച് ഇളവന്‍ – 250 ഗ്രാം
വെളിച്ചെണ്ണ- 50 ഗ്രാം
                ഇളവന്‍ കനംകുറച്ച് സമചതുരകഷ്ണങ്ങളാക്കി നുറുക്കുക. ഉപ്പുചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിക്കുക.വെളിച്ചെണ്ണ ചേര്‍ത്ത് ഉപയോഗിക്കുക.

ഇഞ്ചിക്കറി

ഇഞ്ചി – 200 ഗ്രാം
വെളിച്ചെണ്ണ – 100 ഗ്രാം
മുളക് പൊടി – ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
പുളി – ഒരു നെല്ലിക്ക വലിപ്പത്തില്‍
കായപ്പൊടി – കാല്‍ ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
കടുക്ക്  – ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്നവിധം
ഇഞ്ചി തൊലികളഞ്ഞ് കഴുകി വട്ടത്തില്‍ അരിഞ്ഞ്‌ വെളിച്ചെണ്ണയില്‍ നല്ല ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരുക. ഇത് മിക്സിയില്‍ നന്നായി പൊടിച്ചെടുക്കണം. ചീനചെട്ടിയില്‍ രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിച്ച് ഇഞ്ചി ചേര്‍ക്കാം. ഇതില്‍ അര ഗ്ലാസ്‌ വെള്ളം ഒഴിച്ച് ഇളക്കണം. മുളക് പൊടിയും മല്ലിപ്പൊടിയും ഇതിലേക്ക് ചേര്‍ക്കുക. പിന്നെ പുളി പിഴിഞ്ഞ് ചേര്‍ക്കണം. തിളച്ചാല്‍ കായപ്പൊടി, ഉപ്പ് പൊടി, അല്‍പ്പം ശര്‍ക്കര ഇവ ചേര്‍ത്തിളക്കി വാങ്ങിവെയ്ക്കുക.

സാമ്പാര്‍  

 sambar
തുവരപരിപ്പ് –  ഒരു കപ്പ്‌
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
വെള്ളം – അഞ്ചു കപ്പ്‌
പുളി –  നെല്ലിക്ക വലിപ്പത്തില്‍
വഴുതനങ്ങ, വെള്ളരിക്ക, മുരിങ്ങക്ക, ഉരുളക്കിഴങ്ങ്, സവാള വലിയ കഷണങ്ങള്‍ ആക്കിയത് – എല്ലാം കൂടി കാല്‍ കിലോ
പച്ചമുളക് നെടുകെ പിളര്‍ന്നത്- നാല്
ഉപ്പ് – പാകത്തിന്
സാമ്പാര്‍പൊടി – രണ്ട് ടേബിള്‍ സ്പൂണ്‍
എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് – ഒന്ന്
കറിവേപ്പില  – ഒരു തണ്ട്
മല്ലിയില – കുറച്ച്
  തുവരപ്പരിപ്പ് കഴുകി മഞ്ഞള്‍പൊടിയിട്ട് മൂന്ന് കപ്പ് വെള്ളത്തില്‍ വേവിക്കുക. പുളി അര കപ്പ് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക.
    രണ്ട് കപ്പ് വെള്ളത്തില്‍ പച്ചക്കറികള്‍ വേവിക്കണം. വെന്തുകഴിയുമ്പോള്‍ അതിലേക്ക് വെന്ത തുവരപരിപ്പും പുളിവെള്ളവും ഒഴിക്കുക. ശേഷം ഉപ്പും പച്ചമുളകും ചേര്‍ക്കാം. സാമ്പാര്‍പൊടി ചേര്‍ത്ത് 10 മിനിട്ട് തിളപ്പിക്കുക. പിന്നീട് വാങ്ങിക്കുക.

പരിപ്പ് പ്രഥമന്‍ 

parippu pradhaman
വറുത്ത് കുത്തി തൊലികളഞ്ഞ ചെറുപയര്‍ പരിപ്പ് – 1 നാഴി
 ചൗവ്വരി- 100 ഗ്രാം
ശര്‍ക്കര – 800ഗ്രാം
അണ്ടിപ്പരിപ്പ് – 50 ഗ്രാം
മുന്തിരിങ്ങ -50ഗ്രാം
തേങ്ങ ഏലക്ക – 5 എണ്ണം വീതം
നെയ്യ് – 1 ടേബിള്‍ സ്പൂണ്‍
കൊപ്ര അരിഞ്ഞത് – 1/2 കപ്പ്
  6 കപ്പ് വെള്ളം തിളപ്പിച്ച്‌ കഴുകിയ പരിപ്പ് ചേര്‍ത്ത് വേവിക്കുക. 3/4 വേവാകുമ്പോള്‍ വെള്ളം വറ്റിയോ എന്ന് പരിശോധിക്കുക. വെള്ളം വറ്റിയാല്‍ ചൗവ്വരി  കഴുകിയത് ചേര്‍ക്കുക. നെയ്യും ശര്‍ക്കരയും ചേര്‍ത്തിളക്കി വേവുമ്പോള്‍ 3-)൦ പാല്‍ ഒഴിച്ച് ( തേങ്ങാ ചിരകി 1,2,3 എന്നീ ക്രമത്തില്‍ പാല്‍ എടുക്കണം  പകുതിയില്‍ കൂടുതല്‍ വറ്റിക്കുക. പിന്നെ 2-)o പാല്‍ ഒഴിക്കുക. ഇതും  വാങ്ങിവച്ച് 1-)൦ പാല്‍ ചേര്‍ക്കുക. ഏലക്ക പൊടിച്ച് വിതറുക. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ,കൊപ്ര എന്നിവയിട്ട് പ്രഥമന്‍ അലങ്കരിക്കുക.

 

 

 

 

 

 

 

 

 

 

ഓണസദ്യ ഒരുക്കാം Reviewed by on . കൂട്ടുകറി                 ചേന - 250  ഗ്രാം ഉരുളക്കിഴങ്ങ് - 2 എണ്ണം കുമ്പളങ്ങ - 1 കഷണം ഇഞ്ചി -  1 കഷണം തേങ്ങ - 1 മുറി പച് കൂട്ടുകറി                 ചേന - 250  ഗ്രാം ഉരുളക്കിഴങ്ങ് - 2 എണ്ണം കുമ്പളങ്ങ - 1 കഷണം ഇഞ്ചി -  1 കഷണം തേങ്ങ - 1 മുറി പച് Rating: 0

About nammudemalayalam

scroll to top