Latest News
Home » കല,സാഹിത്യം » ഇരവൊലികള്‍

ഇരവൊലികള്‍

നീന ടി.എം

IRAVOLIKAL

ഭൂമിയുടെ നിലവിളികള്‍ കേട്ട് നിശബ്ധമായി ചലിക്കുന്ന ആകാശം. കറുകകളില്‍ മഞ്ഞുതുള്ളി ഊര്‍ന്ന പോലെ കാറ്റില്‍ ഇലകള്‍ ശബ്ദിച്ചു. മഞ്ഞിന്‍റെ തൂവെളിച്ചം മഴമേഘങ്ങള്‍ വാരിയണിഞ്ഞു. കണ്ണിലെ പ്രകാശം ഉദയസൂര്യനും വഴിമാറി കൊടുത്തു. പകല്‍ മാഞ്ഞ രാവുകളെ പോലെ മണ്ണിന്‍റെ മര്‍മ്മരങ്ങള്‍. വഴിയരികില്‍ ആരോ ഇരുന്നു തേങ്ങുന്നു. ഒരു കുഞ്ഞു മനസ്സുമായി അകലെ ഇരമ്പലിന്‍റെ ആരവം. അര്‍ത്ഥമില്ലാത്ത ജീവിതത്തില്‍ സത്യത്തിനരികെ ഇനിയെന്തിനെ കാത്തിരിക്കുമെന്നാര്‍ക്കറിയാം?

സായാഹ്നത്തിന്‍റെ കൊഞ്ചലും കൊണ്ട് പറന്നകലുന്നവര്‍ എവിടെയോ അകലെ അകലെ ശാന്തത തേടുന്നു. മിഴിത്തീര്‍ത്ത നനവുമായ് കവിളിലെ ചെറുനാമ്പുകളെ വാരിപുണര്‍ന്ന് മഴ അവളുടെ ഇടവഴികളെ വീണ്ടും വീണ്ടും ഇരുട്ടിലാക്കുന്നു. കാഴ്ച്ചയുടെ കാര്‍മേഘങ്ങള്‍ ഏറ്റുവാങ്ങുവാന്‍ പാതി മയങ്ങിയ ഈ നിശബ്ദത മതിയാകില്ല. പട്ടിണി കൊണ്ട് വയറു കത്തുന്നു. എത്ര നാളായ് ഞാനെന്‍റെ വേരുകളില്‍ തുള്ളിവെള്ളത്തിന്‍റെ ഗന്ധ൦ നുകര്‍ന്ന്‍ എന്‍റെ  ലതകളെ ധന്യമാക്കിയിട്ട്. കാറ്റിന്‍റെ ഗതി മാറി മാറി വരുകയാണ്. മഴ അവളുടെ അടങ്ങാത്ത ദു:ഖം ഭൂമിയോട് ഏറ്റു പറഞ്ഞുകൊണ്ടേയിരിക്കുന്നു.പച്ചിലകള്‍ ഉലഞ്ഞ് അവരുടെ ശാഖകളില്‍ കൊഴിഞ്ഞു വീഴുമാറു പോലേ !  വേദന കൊണ്ട് വൃക്ഷങ്ങള്‍ കണ്ണുകളടച്ചു. ചെറുനാമ്പുകള്‍ക്ക് അവരുടെ ഇടം നഷ്ട്ടമാകുമെന്ന നിലവിളി. മഴ അവളുടെ കണ്ണുകളെ തുറന്നു ഇരുന്നു. എന്നാല്‍ പെട്ടെന്ന് വലിയൊരു മിന്നല്‍ പിണര്‍ മേഘങ്ങളെ കീറിമുറിച്ചു. ആ മുഴക്കം ഭൂമിയോട് ചെവിയോര്‍ത്ത് അവളറിഞ്ഞു…. അയ്യോ പാവം ആ നിലവിളികള്‍ കേള്‍ക്കെ അവര്‍ കണ്ണടച്ചു. ഇനിയും എവിടെ നിന്നോ ആരുടെയോ…..!

ഇരവൊലികള്‍ Reviewed by on . ഭൂമിയുടെ നിലവിളികള്‍ കേട്ട് നിശബ്ധമായി ചലിക്കുന്ന ആകാശം. കറുകകളില്‍ മഞ്ഞുതുള്ളി ഊര്‍ന്ന പോലെ കാറ്റില്‍ ഇലകള്‍ ശബ്ദിച്ചു. മഞ്ഞിന്‍റെ തൂവെളിച്ചം മഴമേഘങ്ങള്‍ വാരിയ ഭൂമിയുടെ നിലവിളികള്‍ കേട്ട് നിശബ്ധമായി ചലിക്കുന്ന ആകാശം. കറുകകളില്‍ മഞ്ഞുതുള്ളി ഊര്‍ന്ന പോലെ കാറ്റില്‍ ഇലകള്‍ ശബ്ദിച്ചു. മഞ്ഞിന്‍റെ തൂവെളിച്ചം മഴമേഘങ്ങള്‍ വാരിയ Rating: 0

About nammudemalayalam

scroll to top