Latest News

Home » ബുക്സ് » കാര്‍ഷികരംഗത്തെ വിജയകഥകള്‍ – മൂന്നാംഭാഗം

കാര്‍ഷികരംഗത്തെ വിജയകഥകള്‍ – മൂന്നാംഭാഗം

kaarshikarenghathe vijayakadhakal 3

വിവിധ മേഖലകളില്‍ വിജയിച്ച   കര്‍ഷകരുടെ കൃഷിയറിവും അനുഭവ പാഠം വിജയ രഹസ്യവും വെളിപ്പെടുത്തുന്ന  പുസ്തകമാണ് നമ്മുടെ മലയാളം ഡോട്ട് കോം പ്രസിദ്ധികരിച്ച കാര്‍ഷിക ര൦ഗത്തെ വിജയകഥകള്‍.

പരമ്പരാഗതവും ന്യൂതനവും ശാസ്ത്രീയവുമായ നിരവധി മാര്‍ഗ്ഗങ്ങളിലൂടെ കാര്‍ഷിക സംസ്കൃതിയെ  തിരിച്ചു പിടിച്ച, കൃഷിജീവനും ജീവിതവുമാക്കിയ  ഇരുപതോളം കര്‍ഷകരുടെ നേര്‍സാക്ഷ്യങ്ങളാണ് ഈ പുസ്തകത്തില്‍ പ്രതിപാദി ക്കുന്നത്.

പ്രതികൂല സാഹചര്യങ്ങളോട് പൊരുതി വിജയിച്ച അനേകം കര്‍ഷകരുടെ വിജയ കഥകള്‍ രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചതില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്‍റെ അടിസ്ഥാനത്തിലാണ് മൂന്നാം  ഭാ ഗം പുറത്തിറക്കിയത്

മണ്ണും മനുഷ്യനും തമ്മില്‍ യുഗാന്തരങ്ങളായി നിലനില്‍ക്കുന്ന രസതന്ത്രം സ്വന്തം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ്, ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ഈ വിജയ കഥകള്‍ കാര്‍ഷിക കേരളത്തിന്അനുകരണീയമായ മാതൃകയാണ്.

മാധ്യമ പ്രവര്‍ത്തകരായ മധു ചെമ്പേരി, പി.കെ.  പ്രിയ,സജീഷ് കുട്ടനെല്ലൂര്‍, ശ്രീജ രാമന്‍, എം. ലക്ഷ്മി ,മഞ്ജുഷ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത് .

തൊന്നൂറുരൂപയാണ് വില

കാര്‍ഷികരംഗത്തെ വിജയകഥകള്‍ – മൂന്നാംഭാഗം Reviewed by on . വിവിധ മേഖലകളില്‍ വിജയിച്ച   കര്‍ഷകരുടെ കൃഷിയറിവും അനുഭവ പാഠം വിജയ രഹസ്യവും വെളിപ്പെടുത്തുന്ന  പുസ്തകമാണ് നമ്മുടെ മലയാളം ഡോട്ട് കോം പ്രസിദ്ധികരിച്ച കാര്‍ഷിക ര൦ഗത വിവിധ മേഖലകളില്‍ വിജയിച്ച   കര്‍ഷകരുടെ കൃഷിയറിവും അനുഭവ പാഠം വിജയ രഹസ്യവും വെളിപ്പെടുത്തുന്ന  പുസ്തകമാണ് നമ്മുടെ മലയാളം ഡോട്ട് കോം പ്രസിദ്ധികരിച്ച കാര്‍ഷിക ര൦ഗത Rating: 0

About nammudemalayalam

scroll to top