Latest News
Home » സിനിമ » വീണുടഞ്ഞ മണ്‍ശില്പങ്ങള്‍

വീണുടഞ്ഞ മണ്‍ശില്പങ്ങള്‍

kannadikavil

 

  നമ്മുടെ കൈയ്യില്‍ നിന്നും  വീണ് ചിന്നിചിതറിയ ഒരു ശില്‍പ്പം എത്ര തന്നെ കൂട്ടി ചേര്‍ത്താലും ചേര്‍ന്നിരിക്കില്ല. മണ്‍ശില്‍പ്പങ്ങള്‍ പോലെ; സ്ഫടികപാത്രം പോലെ കൈയ്യില്‍ കരുതലോടെ സൂക്ഷിച്ചു വെക്കേണ്ട ജീവിതം താഴെ വീണാലോ? അത് പോലെ തകര്‍ന്നു പോകുന്ന മനസ്സുകളുടെ ,ചൂഷണം ചെയ്യപ്പെടുന്ന നാടോടികളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തി നോട്ടമാണ് ‘കണ്ണാടി കവിള്‍’ എന്ന വീഡിയോ ആല്‍ബം.

https://www.youtube.com/watch?v=oahjfNVvz8E

പ്രണയവും ജീവിതവും സ്വപ്നങ്ങളുമെല്ലാം ഒരു നിമിഷംകൊണ്ടാണ് തകര്‍ന്നു വിഴുന്നത്. നാടോടി സ്ത്രീകള്‍    അനുഭവിക്കുന്ന ലൈംഗികചൂഷണത്തെ പ്രമേയമാക്കി ലിജോ വേലുപാടം സംവിധാനം ചെയ്യുന്ന ആല്‍ബത്തിന്‍റെ  ഗാനരചന അനില്‍ ഇരിങ്ങാലക്കുടയാണ് നിര്‍വ്വഹിച്ചിട്ടുള്ളത്‌ . പാടിയത് സജീഷ് നിസാരി ഐശ്വര്യ ക്രിയേഷന്‍സിന്‍റെ ബാനറില്‍ സുരേഷ് ഐശ്വര്യ നിര്‍മ്മിച്ച  ആല്‍ബത്തില്‍ രാജേഷ് കുറുമാലി, ഡോണ ശങ്കര്‍, സജീഷ് കുട്ടനെല്ലൂര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

 

 

 

വീണുടഞ്ഞ മണ്‍ശില്പങ്ങള്‍ Reviewed by on .     നമ്മുടെ കൈയ്യില്‍ നിന്നും  വീണ് ചിന്നിചിതറിയ ഒരു ശില്‍പ്പം എത്ര തന്നെ കൂട്ടി ചേര്‍ത്താലും ചേര്‍ന്നിരിക്കില്ല. മണ്‍ശില്‍പ്പങ്ങള്‍ പോലെ; സ്ഫടികപാത്രം പോലെ കൈയ     നമ്മുടെ കൈയ്യില്‍ നിന്നും  വീണ് ചിന്നിചിതറിയ ഒരു ശില്‍പ്പം എത്ര തന്നെ കൂട്ടി ചേര്‍ത്താലും ചേര്‍ന്നിരിക്കില്ല. മണ്‍ശില്‍പ്പങ്ങള്‍ പോലെ; സ്ഫടികപാത്രം പോലെ കൈയ Rating: 0

About nammudemalayalam

scroll to top